Yanis Varoufakis
ലേഖകന്‍: admin
ബ്രിട്ടണില്‍ വീടില്ലാത്ത മനുഷ്യനെ നിലത്തിരുന്നതിന്റെ പേരില്‍ 20 ആഴ്ചക്ക് ജയില്‍ ശിക്ഷ കൊടുത്തു
വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates' Court വിധിച്ചു. നിലത്തിരുന്നതായി അയാള്‍ സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില്‍ ശിക്ഷ അയാള്‍ക്ക് കൊടുത്തു. — സ്രോതസ്സ് somersetcountygazette.co.uk | 13 May 2019
മൊണ്‍സാന്റോയുടെ ‘രഹസ്യാന്വേഷണ കേന്ദ്രം’ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും ലക്ഷ്യം വെക്കുന്നു
മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും നിരീക്ഷിക്കാനും, അപകീര്‍ത്തിപ്പെടുത്താനും കമ്പനിയെക്കുറിച്ച് നിര്‍ണ്ണായകമായ ഒരു പുസ്തകം എഴുതിയ റിപ്പോര്‍ട്ടറെ ലക്ഷ്യം വെക്കാനും മൊണ്‍സാന്റോ ഒരു “fusion center” പ്രവര്‍ത്തിപ്പിക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കാര്‍ഷികരാസ കോര്‍പ്പറേറ്റ് പാട്ടുകാരന്‍ നീല്‍സ് യെങ്ങിനെതിരെ കുറ്റാന്വേഷണം നടത്തി. അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പ്രവര്‍ത്തികളും സംഗീതത്തേയും കുറിച്ച് ആഭ്യന്തര മെമ്മോ എഴുതുകയും ചെയ്തു. കമ്പനിയുടെ കളനാശിനിയെക്കുറിച്ചും അതിന്റെ ക്യാന്‍സറുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തിയ Reuters മാധ്യമ പ്രവര്‍ത്തകയായ Carey Gillam ന് എതിരെ മൊണ്‍സാന്റോ multi-pronged strategy ആണ് സ്വീകരിച്ചതെന്ന് … Continue reading മൊണ്‍സാന്റോയുടെ ‘രഹസ്യാന്വേഷണ കേന്ദ്രം’ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും ലക്ഷ്യം വെക്കുന്നു
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കച്ചവടം
Andrew Feinstein
പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
വളര്‍ത്തുന്ന തേനീച്ചകളിലെ വൈറസുകള്‍ പൂക്കള്‍ പങ്കുവെക്കുന്നത് വഴി വന്യമായ bumblebee ല്‍ പടരുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന rusty patched bumblebee പോലുള്ള ദുര്‍ബലരായ തദ്ദേശീയ പരാഗണ സ്പീഷീസുകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍ നിന്ന് വാണിജ്യപരമായ apiaries നെ മാറ്റിനിര്‍ത്തണമെന്ന് ഈ ഗവേഷണം നിര്‍ദ്ദേശിക്കുന്നു. ഭൂമിനാശം, ചില കീടനാശിനികള്‍, രോഗങ്ങള്‍ തുടങ്ങിയവയാണ് തേനീച്ചകളുടെ (Apis mellifera) ധാരാളം ഭീഷണികളില്‍ ചിലത്. rusty patched bumblebee പോലുള്ള 13 തേനീച്ച സ്പീഷീസുകളെ അടുത്ത കാലത്ത് … Continue reading പൂക്കള്‍ പങ്കുവെക്കുന്നത് വഴി തേനീച്ചകള്‍ വന്യമായ തേനീച്ചകള്‍ക്ക് രോഗങ്ങളുണ്ടാക്കുന്നു
ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി
ഫ്രാന്‍സിലെ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി നിര്‍മ്മിച്ച ഹൈഡ്രജന്‍ നിറക്കല്‍ പമ്പുകള്‍ Artois-Gohelle ഗതാഗത വകുപ്പ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജന്‍ ശുദ്ധമായ രീതിയില്‍ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശൃംഘല McPhy technologies ആണ് ഉപയോഗിക്കുന്നത് Bruay-La-Buissière നേയും Auchel നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയില്‍ ഒരേ സമയം ആറ് പുതിയ BHNS ഹൈഡ്രജന്‍ ബസ്സുകളില്‍ ഇന്ധനം നിറക്കാനാകും. ഇപ്പോഴത്തെ ഘടന അനുസരിച്ച് McPhy പമ്പിന് പ്രതിദിനം 200 kg ശുദ്ധ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. — … Continue reading ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി
പീഡന മാപ്പുസാക്ഷികളെ ഹാര്‍വാര്‍ഡ് സ്വീകരിക്കുന്നു
John Kiriakou
അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം … Continue reading അംഗങ്ങളോട് കാലാവസ്ഥാ പ്രതിഷേധത്തിന് പങ്കുചേരാന്‍ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു
ബ്രക്സിറ്റ് പാസാകുകയാണെങ്കില്‍ സ്കോട്ട്‌ലാന്റിന്റെ പരിസ്ഥിതി അവകാശങ്ങള്‍ അപകടത്തിലാകും
ബ്രക്സിറ്റ് പാസാകുകയാണെങ്കില്‍ സ്കോട്ട്‌ലാന്റിന്റെ മലിനീകരണ വിരുദ്ധ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നഷ്ടപ്പെടും എന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സ്കോട്ട്‌ലാന്റിലെ മന്ത്രിമാരുമായി ചേര്‍ന്ന യോഗങ്ങളും നിരന്തരമായ അപേക്ഷയും ഉണ്ടായിട്ടും യൂറോപ്യന്‍ യൂണിയനില്‍ കിട്ടിയ അതേ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല എന്ന് World Wildlife Fund (WWF) Scotland പറയുന്നു. സര്‍ക്കാരിനേയും പൊതു ഏജന്‍സികളേയും നിരീക്ഷിക്കാനും EU ന്റെ പരിസ്ഥിതി നിയമങ്ങളുടെ അത്ര തന്നെ നല്ലതായ പരിസ്ഥിതി നിയമങ്ങളുണ്ടാക്കുന്നത് ഉറപ്പ് വരുത്താനും ഒരു മേല്‍നോട്ട സംഘത്തെ രൂപീകരിക്കാനുള്ള … Continue reading ബ്രക്സിറ്റ് പാസാകുകയാണെങ്കില്‍ സ്കോട്ട്‌ലാന്റിന്റെ പരിസ്ഥിതി അവകാശങ്ങള്‍ അപകടത്തിലാകും
അന്തമില്ലാത്ത യുദ്ധം അവസാനിപ്പിക്കാന്‍ സെനറ്റ് വിസമ്മതിച്ചു
David Swanson World Beyond War Anybody who wants more money in the military is going to give you more wars whether they want them or not. http://worldbeyondwar.org/