ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

നികുതി ഒന്നും കൊടുക്കാത്ത അമേരിക്കയിലെ ധാരാളം വലിയ കമ്പനികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായിരിക്കുകയാണെന്ന് Institute on Taxation and Economic Policy കണ്ടെത്തി. ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും 2018 ല്‍ ഒരു നികുതിയും അടക്കാത്ത അത്തരം 60 കമ്പനികളുടെ വിവരങ്ങള്‍ ഇവര്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ Amazon, Netflix, General Motors, IBM, Chevron, Eli Lilly, Delta, Occidental Petroleum, Honeywell, Prudential, Halliburton, Whirlpool, Goodyear തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. — സ്രോതസ്സ് democracynow.org | … Continue reading ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

സ്വീഡനില്‍ നിന്നുള്ള പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini യെ ഇക്വഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരമാക്കാനായി ശ്രമിച്ചു എന്നാണ് ആരോപണം. അന്വേഷണത്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന് ആഭ്യന്തരകാര്യ മന്ത്രിയായ Maria Paula Romo പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ബിനി ജപ്പാനിലേക്ക് പോകുന്ന വഴി Quito വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഡിജിറ്റല്‍ സുരക്ഷയുടേയും പ്രചാരകനായ അദ്ദേഹം ധാരാളം സംഘടനകള്‍ക്ക് സുരക്ഷിതമായ ആശയവിനിമയത്തെ സഹായിച്ചിട്ടുണ്ട്. … Continue reading വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

സഹോദര വരുമാന നഷ്ടം

ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ വളരുന്ന അന്തരീക്ഷം ഭാവിയിലെ അവരുടെ വരുമാനത്തെ ബാധിക്കും. പ്രായപൂര്‍ത്തിയായ കാലത്ത് ആ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ 7% കുറവാണ് സംഭവിക്കുക. ഇളയ സഹോദരനുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ പഠന പ്രതീക്ഷയില്‍ കുറവ് സംഭവിക്കും. ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ പരമ്പരാഗതമായ ജെന്‍ഡര്‍ റോളുകളും സ്വഭാവങ്ങളും സ്വീകരിക്കുന്നു. — സ്രോതസ്സ് sciencedirect.com | 7 Mar 2019

ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

നിങ്ങള്‍ നിഷ്ക്രീയമാക്കിയാലും ഫേസ്‌ബുക്ക് നിങ്ങളെ പിന്‍തുടരും

നിങ്ങള്‍ നിങ്ങളുടെ അകൌണ്ട് നിഷ്ക്രിയമാക്കിയാലും (deactivated) സാമൂഹ്യ ശൃംഖല തുടര്‍ന്നും നിങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ചുകൊണ്ടേയിരിക്കും. എല്ലാ ഡാറ്റയും ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കും. സ്ഥിതി മറക്കപ്പെട്ടതാണെങ്കിലും അത് നിങ്ങളുടെ അകൌണ്ടില്‍ രേഖപ്പെടുത്തുന്നു. അതായത് നിങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലാത്ത പോലെന്ന സ്ഥിതി. നിങ്ങള്‍ സ്ഥിരമായി അകൌണ്ട് ഡിലീറ്റ് ചെയ്തങ്കില്‍ മാത്രമേ നിങ്ങളുടെ ഡാറ്റ നീക്കം ചെയ്യൂ എന്ന് ഫേസ്‌ബുക്ക് പറയുന്നു. അകൌണ്ട് നിഷ്ക്രിയമാക്കിയാല്‍ ഫേസ്‌ബുക്ക് ഡാറ്റയൊന്നും ശേഖരിക്കില്ല എന്നാണ് ശരാശരി മനുഷ്യന്‍ ഊഹിക്കുന്നത്. എന്നാല്‍ നിഷ്ക്രിയമാക്കല്‍ എന്നത് … Continue reading നിങ്ങള്‍ നിഷ്ക്രീയമാക്കിയാലും ഫേസ്‌ബുക്ക് നിങ്ങളെ പിന്‍തുടരും