150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു

pay stubs മുതല്‍ medical scans മുതല്‍ patent applications വരെയുള്ള 150 കോടി സചേതനമായ ഓണ്‍ലൈന്‍ ഫയലുകള്‍ എല്ലാവര്‍ക്കും കാണാവുന്നത് പോലെ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു എന്ന് സുരക്ഷാ ഗവേഷകര്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ സ്ഥാപനമായ Digital Shadows ന്റെ ഗവേഷകര്‍ scanning ഉപകരണം ഉപയോഗിച്ച് 2018 ന്റെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് ലോകം മൊത്തമുള്ള ആളുകളുടേയും കമ്പനികളുടേയും ഓണ്‍ലൈന്‍ സ്വകാര്യ രേഖകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. 700,000 payroll രേഖകളും, 60,000 tax return … Continue reading 150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു

എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

ഡൊണാള്‍ഡ് ട്രമ്പിനെ വിജയത്തിലേക്ക് എത്തിച്ച ഡാറ്റാ കമ്പനിയാണ് Cambridge Analytica. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രഹസ്യമായി റിക്കോഡ് ചെയ്ത സംഭാഷണം വ്യക്തമാക്കുന്നത് അവര്‍ രാഷ്ട്രീയക്കാരെ കുടുക്കാനായി കൈക്കൂലിയും ഉക്രെയ്നില്‍ നിന്നുള്ള വേശ്യകളേയും ഉപയോഗിക്കുന്നു എന്നാണ്. Channel 4 News നടത്തിയ രഹസ്യ അന്വേഷണത്തില്‍, ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ ബ്രിട്ടീഷ് സ്ഥാപനം രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് കമ്പനിയുടെ ceo ആയ Alexander Nix പറയുന്നു. രഹസ്യാത്മകമായ നിഴല്‍ കമ്പനികളെ മുന്‍നിര്‍ത്തിയോ sub-contractors നെ ഉപയോഗിച്ചോ ആണ് ഇവര്‍ … Continue reading എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നത്

പകുതി ചതുപ്പില്‍ മുങ്ങി

Waist Deep in the Big Muddy Pete Seeger It was back in nineteen forty-two, I was a member of a good platoon. We were on maneuvers in-a Loozianna, One night by the light of the moon. The captain told us to ford a river, That's how it all begun. We were -- knee deep in … Continue reading പകുതി ചതുപ്പില്‍ മുങ്ങി

നാഗ്പൂരിലെ വിദ്യാഭ്യാസ വകുപ്പ് ആധാര്‍ ചോര്‍ത്തി

അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ആധാര്‍ ഉപയോഗിച്ച് ശേഖരിക്കുന്നു എന്ന ഒരു വിദ്യാഭ്യാസ സംഘടന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. Federation of Schools, Maharashtra (FSM) ആരോപിക്കുന്നതനുസരിച്ച് വോട്ടര്‍മാരെ ലക്ഷ്യം വെക്കുന്നതിന് വേണ്ടിയുള്ള ഡാറ്റാ ബാങ്ക് നിര്‍മ്മിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു (അതോ വിറ്റു?). — സ്രോതസ്സ് nagpurtoday.in

വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു

ഗുണ്ടൂര്‍ ജില്ലയിലെ Narasaraopeta യില്‍ ബന്ധുക്കള്‍ എന്ന് പറഞ്ഞ വൃക്കദാദാക്കള്‍ നല്‍കിയത് കള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് കണ്ടെത്തി. പോലീസ് പരാതിയെ തുടര്‍ന്ന് രോഗിയുമായി ഒരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഒരാള്‍ അങ്ങനെ അവകാശപ്പെടുകയും, ഒരു വൃക്ക ദാനം ചെയ്യുകയും ചെയ്തു എന്ന് Narasaraopeta യിലെ തഹസില്‍ദാര്‍ ആയ ജ്യോതി കുമാരി കണ്ടെത്തി. Narasaraopeta യിലെ പ്രകാശ് നഗറിലെ രവി ആണെന്ന് ആധാര്‍ കാര്‍ഡാണ് തെലുങ്കാന സ്വദേശി വൃക്ക ദാനം ചെയ്തതിന് ശേഷം നല്‍കിയത്. ഗുണ്ടൂരിലെ Chandrakunta Thanda … Continue reading വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു

പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ കുപ്പിവെള്ള കമ്പനിയായ Nestlé ക്ക് സംസ്ഥാനത്തെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള വിവാദപരമായ അനുമതി മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. മിനിട്ടില്‍ 1514 ലിറ്റര്‍ എന്ന തോതില്‍ സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പമ്പ് ചെയ്തെടുക്കാനുള്ള അനുമതി മിഷിഗണിന്റെ Department of Environmental Quality ആണ് കൊടുത്തത്. ഈ പദ്ധതിക്കെതിരെ 80,000 ല്‍ അധികം പേര്‍ പരാതി കൊടുത്തിരുന്നു. ചെറിയ ഒരു പെര്‍മ്മിറ്റ് ഫീസും സ്വകാര്യ ഭൂഉടമക്ക് കൊടുക്കേണ്ട വാടകയും അല്ലാതെ വെള്ളമെടുക്കുന്നതിന് നെസ്റ്റ്‌ലെ ഒരു പ്രതിഫലവും … Continue reading പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു

ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു

ഗാസയുടെ കിഴക്കെ അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 18 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,700 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍വാതകവും വെടിവെയ്പും കണ്ട് ഭയന്നോടിയ നിരായുധരായ ആളുകളെ പിറകിലൂടെയാണ് സൈന്യം വെടിവെച്ചത് എന്ന് പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ കാണാം. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി അതിര്‍ത്തിയിലെ മതിലിന് സമീപം 6 ആഴ്ചത്തേക്ക് പദ്ധതിയിട്ട സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി 30,000 ഗാസ നിവാസികള്‍ ഒത്തുകൂടിയ കൂട്ടത്തിന് … Continue reading ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു