ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Right To Rood Campaign ന്റെ പ്രസ്ഥാവന ബാങ്ക് അകൌണ്ട്, സിം കാര്‍ഡ് തുടങ്ങിയവയുടെ ആധാര്‍ ബന്ധിപ്പിക്കലിന്റെ കാലാവധി നീട്ടുകയും എന്നാല്‍ അതേ സമയം സാമൂഹ്യ സേവനങ്ങള്‍ക്കും, റേഷല്‍, തൊഴിലുറപ്പ് പദ്ധതി, പെന്‍ഷനുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ തുടര്‍ന്നും നിര്‍ബന്ധിതമാക്കിയ മാര്‍ച്ച് 13, 2018 ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിനെക്കുറിച്ച് Right to Food Campaign ന് അത്യധികമായ നിരാശയാണ്. ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് വഴിയുള്ള കഷ്ടപ്പാടുകളില്‍ നിന്ന് ഉന്നതവര്‍ഗ്ഗത്തെ ഒഴുവാക്കുകയും … Continue reading ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്

ഭവന പരസ്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാട്ടി എന്നതിനാല്‍ ന്യായ ഭവന സംഘങ്ങള്‍ ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

ഫെബ്രുവരി 2017 ന് ProPublica നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി വംശം, അംഗപരിമിതത്വം, ലിംഗം തുടങ്ങിയ മാനദണ്ഡത്താല്‍ വീട് പരസ്യങ്ങളില്‍ വിവേചനം കാട്ടുന്ന നയം ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ അമേരിക്കയിലെ National Fair Housing Alliance ജില്ലാ കോടതിയില്‍ കൊടുത്ത പുതിയ കേസ് പ്രകാരം സോഷ്യല്‍ മീഡിയ സംഘം, നിയമപരമായ സംരക്ഷണം കിട്ടുന്ന, അമ്മമാര്‍, അംഗപരിമിതര്‍, സ്പാനിഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ കൂട്ടങ്ങളെ ഇപ്പോഴും പരസ്യക്കാര്‍ക്ക് വിവേചനം നടത്താന്‍ അനുവദിക്കുന്നു എന്ന് പറയുന്നു. — സ്രോതസ്സ് propublica.org

ആധാര്‍ തട്ടിപ്പ്: വിരമിച്ച നികുതി ഉദ്യോഗസ്ഥന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു

മുംബെയില്‍ മുമ്പത്തെ ഒരു income tax commissioner ന്റെ പേരില്‍ ആധാര്‍ നമ്പര്‍ നിര്‍മ്മിച്ചും power of attorney നേടിയും പ്രധാന സ്ഥലത്തുള്ള 4,000 ചതു.അടി വരുന്ന അദ്ദേഹത്തിന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു. പ്രധാന suspect ഔറംഗാബാദിലെ Azam Panga Abdul Rehman Khan (49) നെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരും പോലീസ് കസ്റ്റഡിയിലാണ്. suspect നെ മുംബെയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഒന്ന് കള്ള ആധാര്‍ നിര്‍മ്മിച്ചതിന് രണ്ടാമത്തേത് വിരമിച്ച I-T commissioner … Continue reading ആധാര്‍ തട്ടിപ്പ്: വിരമിച്ച നികുതി ഉദ്യോഗസ്ഥന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു

മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

ചോര്‍ന്ന മെമ്മോയില്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലായാലും കമ്പനിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചതിന്റെ പേരില്‍ Sen. Edward Markey (D-Mass.) ഫേസ്‌ബുക്കിനെ കണക്കിന് ശകാരിച്ചു. “ബിസിനസ് നടത്തുന്നതിന്റെ വില, ഉപദ്രവിക്കല്‍ കാരണം മരിക്കുന്നതാകാന്‍ പാടില്ല. ബിസിനസ് നടത്തുന്നതിന്റെ വില ഭീകരാക്രമണമാകാന്‍ പാടില്ല,” എന്ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് Markey അഭിപ്രായപ്പെട്ടു. “ഫേസ്‌ബുക്കിന് അവരുടെ പ്ലാറ്റ്ഫോമിന്റെ സ്വാഭാവദാര്‍ഢ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

സുപ്രീം കോടതിയില്‍ UIDAI CEO സ്വന്തം ആധാര്‍ ലോഗ് നല്‍കി, ഇപ്പോള്‍ ട്വിറ്ററിന് അദ്ദേഹത്തെക്കുറിച്ച് എല്ലാം അറിയാം

വിവാദപരമായ ആധാര്‍ പദ്ധതി നടപ്പാക്കുന്ന Unique Identification Authority of India (UIDAI) ന്റെ CEO ആണ് അജയ് ഭൂഷണ്‍ പാണ്ഡേ(Ajay Bhushan Pandey). കഴിഞ്ഞ ആഴ്ച അദ്ദേഹം തന്റെ തിരിച്ചറിയല്‍ ലോഗുകള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് കൈമാറി. നടത്തിയ പവര്‍പോയന്റ് അവതരണത്തിനോടൊപ്പമായി ആധാറിന്റെ "രൂപകല്‍പ്പനയില്‍ തന്നെ സ്വകാര്യത" ഉള്‍പ്പെടുത്തിയതാണെന്ന് കാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അധികം കഴിയും മുമ്പേ ട്വിറ്ററിലെ ആധാര്‍ വിമര്‍ശകര്‍ അദ്ദേഹത്തിന്റെ ലോഗുകള്‍ കുതിര്‍ത്ത് കളയുകയും നേരെ വിപരീതമായ കാര്യം തെളിയിക്കുകയും ചെയ്തു. … Continue reading സുപ്രീം കോടതിയില്‍ UIDAI CEO സ്വന്തം ആധാര്‍ ലോഗ് നല്‍കി, ഇപ്പോള്‍ ട്വിറ്ററിന് അദ്ദേഹത്തെക്കുറിച്ച് എല്ലാം അറിയാം

5 കോടി ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തിയെടുക്കുന്നത്

Part one: The Whistleblower Chris Wylie 00:16 - In an era of big data and fake news political 00:19 leaders are changing and so too the way they campaign. What you post on social 00:24 media is being watched being used and what you see is crafted like never 00:30 before and bestriding this vast … Continue reading 5 കോടി ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തിയെടുക്കുന്നത്

അടയാളം ഒളിപ്പിക്കുന്നതില്‍ സിം തട്ടിപ്പ് കുറ്റവാളികളെ സഹായിക്കുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ്

പിന്‍തുടരുന്ന പോലീസുകാര്‍ പിടിക്കുന്നത് ഒഴുവാക്കാനായി മറ്റാരുടേയൊ ആധാര്‍ നിര്‍ണയില്‍ വഴി നേടിയെടുത്ത SIM കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നതിന്റെ രണ്ട് കേസുകള്‍ കണ്ടെത്തി എന്ന് ബാംഗ്ലൂര്‍ പോലീസ് പറയുന്നു. ഈ രണ്ട് കേസിലും സിം കിട്ടാനായി അപേക്ഷ കൊടുക്കുന്നവരുടെ ആധാര്‍ വിവരങ്ങള്‍ ഡീലര്‍മാര്‍ സൂക്ഷിച്ച് വെക്കുകയും അത് ഉപയോഗിച്ച് അജ്ഞാതരായ ആളുകള്‍ക്ക് സിമ്മുകള്‍ എടുത്തുകൊടുക്കുകയും ചെയ്തതായി കണ്ടെത്തി. ഒരു വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ കിട്ടിയാല്‍ ചില ഡീലര്‍മാര്‍ 10 സിമ്മുകള്‍ വരെ കൊടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നയം ഉപയോഗിച്ചാണ് … Continue reading അടയാളം ഒളിപ്പിക്കുന്നതില്‍ സിം തട്ടിപ്പ് കുറ്റവാളികളെ സഹായിക്കുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ്

ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി

ശമ്പളം കൂട്ടിത്തരണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി തുടങ്ങിയ ഒരു സമരത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് അദ്ധ്യാപകരും സ്കൂള്‍ ജോലിക്കാരും ഒക്ലഹോമ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ ജാഥ നടത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒക്ലഹോമയുടെ വിദ്യാഭ്യാസ ബഡ്ജറ്റ് മറ്റെല്ലാ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വെട്ടിച്ചുരുക്കി. അതുപോലെ കെന്‍ടക്കിയിലെ Frankfort ല്‍ സമാനമായ പ്രതിഷേധ ജാഥ നടന്നു. പെന്‍ഷന്‍ ഗുണങ്ങള്‍ ഇല്ലാതാക്കിയതിനെതിരാണ് അവര്‍ ജാഥ നടത്തിയത്. ഒക്ലഹോമയില്‍ ചില ജില്ലയിലെ സ്കൂളുകള്‍ ആഴ്ചയില്‍ … Continue reading ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി