വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും

പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ $1100 കോടി ഡോളറിന്റെ കരാര്‍ Royal Dutch Shell ഒപ്പ് വെച്ചു.

ലോകം മൊത്തമുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളില്‍ NSA ചാരപ്പണി സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു

പുതിയ അന്വേഷണം കണ്ടെത്തിയതനുസരിച്ച് ലോകം മൊത്തമുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളില്‍ NSA ചാരപ്പണി സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു എന്ന് കണ്ടെത്തി. ഇറാന്‍, റഷ്യ, പാകിസ്ഥാന്‍, ലിബിയ, ബെല്‍ജിയം, ഇക്വഡോര്‍, അമേരിക്ക തുടങ്ങി 30 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ആണ് NSA ചാരപ്പണി സോഫ്റ്റ്‌വെയര്‍(Spyware) സ്ഥാപിച്ചതെന്ന് റഷ്യന്‍ സ്ഥാപനമായ Kaspersky Lab പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണ പ്രകൃതിവാതക കമ്പനികള്‍, ഇസ്ലാമിക് പ്രവര്‍ത്തകര്‍, പണ്ഡിതര്‍, മാധ്യമങ്ങള്‍ തുടങ്ങിയവയായിരുന്നു അവരുടെ ഇരകള്‍.

എണ്ണവണ്ടി പാളം തെറ്റിയതിനാല്‍ പടിഞ്ഞാറെ വെര്‍ജീനിയയില്‍ 1,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

100 ബോഗിയല്‍ അധികം ക്രൂഡ് ഓയില്‍ കയറ്റിയ ഒരു CSX തീവണ്ടി പടിഞ്ഞാറെ വെര്‍ജീനിയയില്‍ വെച്ച് പാളം തെറ്റി. ആകാശം മുട്ടെ തീഗോളം ഉയര്‍ന്നു. 1,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 14 ടാങ്കറുകള്‍ക്കും ഒരു വീടിനും തീപിടിച്ചു. ഒരു ബോഗി Kanawha നദിയിലേക്ക് മറിയുകയും അതില്‍ നിന്ന് നദിയിലേക്ക് എണ്ണ ചോരാനും തുടങ്ങി. വടക്കെ ഡക്കോട്ടയിലെ Bakken shale നിന്ന് റയില്‍മാര്‍ഗ്ഗം എണ്ണ കൊണ്ടുവരികയായിരുന്നു ഈ തീവണ്ടി. ഇങ്ങനെയുള്ള കടത്ത് അടുത്ത കുറച്ച് വര്‍ഷങ്ങളായി 4,000% ആണ് വര്‍ദ്ധിച്ചത്. വേറൊരു എണ്ണ തീവണ്ടി ക്യാനഡയിലെ Ontario യിലും മറിഞ്ഞു.

അമേരിക്കയുടെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ വിദഗ്ദ്ധന്‍ ഏറ്റവും വലിയ കല്‍ക്കരി കമ്പനിക്ക് വില്‍ക്കപ്പെട്ടു

Clean Air Act പ്രകാരം ഇപ്പോഴുള്ള വൈദ്യുത നിലയങ്ങളില്‍ കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കാനുള്ള Environmental Protection Agency ശ്രമത്തിനെതിരെ ഹാര്‍വാഡ് നിയമ പ്രൊഫസര്‍ ആയ Laurence Tribe ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി കമ്പനിയുമായി ചേര്‍ന്ന് ഒരു broadside പുറത്തുവിട്ടു. കാര്‍ബണ്‍ നിയന്ത്രിക്കാനുള്ള ഏജന്‍സിയുടെ ശ്രമത്തെ “നിയമ സാധുതയില്ലാത്ത ഫേഡറല്‍ സര്‍ക്കാരിന്റെ കൈകടത്തല്‍” ആണെന്ന് Tribe ഉം കല്‍ക്കരി ഭീമനായ Peabody Energy യും ആരോപിക്കുന്നു.

കാലിഫോര്‍ണിയയിലെ എക്സോണ്‍ റിഫൈനറിയില്‍ വലിയ പൊട്ടിത്തെറി

ലോസാഞ്ചലസിന് തെക്കുള്ള എക്സോണ്‍ റിഫൈനറിയിലെ പൊട്ടിത്തെറി നഗരത്തില്‍ 1.4-നിലയിലുള്ള ഭൂമികുലുക്കത്തിന് തുല്യമായി അനുഭവപ്പെട്ടു. പടിഞ്ഞാറെ വെര്‍ജീനിയയിലെ തീവണ്ടി പാളം തെറ്റിയതില്‍ നിന്നുണ്ടായ തീ രണ്ട് ദിവസമായും അണയാതെ കത്തുന്നു. പാളംതെറ്റിയത് കാരണം രണ്ട് നഗരങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു വീട് കത്തി നശിച്ചു. [എന്നാലും ഞങ്ങള്‍ക്ക് എണ്ണയാണ് ഏറ്റവും പ്രീയപ്പെട്ടത്.]

പാലസ്തീന് അവകാശപ്പെട്ട $12.7 കോടി ഡോളര്‍ നികുതിപ്പണം പാലസ്തീന് നല്‍കാന്‍ ഇസ്രായേലിനോട് U.N.

International Criminal Court ല്‍ പാലസ്തീന് ചേര്‍ന്നതിന്റെ പ്രതികാരമായി തടഞ്ഞ് വെച്ചിരിക്കുന്ന $12.7 കോടി ഡോളര്‍ പാലസ്തീന് നല്‍കാന്‍ ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. നികുതിപ്പണം തടഞ്ഞുവെച്ചിരിക്കുന്നത് ഇസ്രായേലും പാലസ്തീനും തമ്മിലുള്ള ഓസ്ലോ ഉടമ്പടിക്ക് വിരുദ്ധമായ പ്രവര്‍ത്തിയാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനായ Jens Anders Toyberg-Frandzen സുരക്ഷാസമിതിയോട് പറഞ്ഞു.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s