ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍

Credit Suisse ലെ 30,000 ബാങ്ക് അകൌണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഏകാധിപതികള്‍, കുറ്റവാളികള്‍, ഉദ്യോഗസ്ഥര്‍, പീഡനം നടത്തിയ ബിസിനസ് വമ്പന്‍മാര്‍, മയക്കുമരുന്ന് കടത്തുകാര്‍, പണം വെളുപ്പിക്കലുകാര്‍, അഴിമതി ഉള്‍പ്പടെയുള്ള മറ്റ് ഗൌരവകരമായ കുറ്റകൃത്യം തുടങ്ങിയവയില്‍ നിന്നുള്ള ബൃഹത്തായ സമ്പത്തിന്റെ കണക്ക് അതില്‍ കാണാം. എല്ലാ മുതലാളിത്ത രാജ്യങ്ങളിലേയും ഭരിക്കുന്ന പ്രമാണിവര്‍ഗ്ഗത്തിന്റെ സാമ്പത്തിക പരാന്നഭോജിത്വം, തട്ടിപ്പ്, നിയമവിരുദ്ധത എന്നിവ അത് വ്യക്തമാക്കുന്നു. ബാങ്കിന്റെ 15 ലക്ഷം ഉപഭോക്താക്കളുടെ $10800 കോടി ഡോളറിന്റെ ഒരു ചെറിയ ഭാഗത്തിന്റെ വിവരമേ പുറത്തുവന്നിട്ടുള്ളു. … Continue reading ക്രഡിറ്റ് സ്യൂസിന്റെ വെളിപ്പെടുത്തലുകള്‍

എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു

സ്വാധീനമുള്ള വലുതപക്ഷ സ്വാധീനിക്കല്‍ സംഘമായ American Legislative Exchange Council (ALEC) പുതിയ ഒരു കൂട്ടം സംസ്ഥാന നിയമങ്ങള്‍ കൊണ്ടുവരുന്നു. എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ തടയാനാണ് അത്. വമ്പന്‍ എണ്ണക്കമ്പനികളേയും മറ്റ് യാഥാസ്ഥിതിക സൌഹൃദ വ്യവസായങ്ങളേയും സംരക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യം. ഇസ്രായേലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിനെ ശിക്ഷിക്കുന്ന നിയമങ്ങളുടെ മാതൃകയിലായിരിക്കും അത് എഴുതിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം West Virginia, Oklahoma, Indiana എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാന നിയമനിര്‍മ്മാതാക്കള്‍ ALEC ന്റെ കരട് നിയമത്തിന്റെ … Continue reading എണ്ണ വ്യവസായത്തെ ബഹിഷ്കരിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നായി ALEC നിയമങ്ങളുണ്ടാക്കുന്നു

കുട്ടിക്കാലത്തെ തലച്ചോറിന്റെ വികാസത്തില്‍ വരുമാനം എങ്ങനെ ബാധിക്കുന്നു

https://www.ted.com/talks/kimberly_noble_how_does_income_affect_childhood_brain_development #classwar

റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം

ലോകം മൊത്തമുള്ള എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി വ്യവസായങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം സര്‍ക്കാര്‍ രേഖകളില്‍ പറയുന്നതിനേക്കാള്‍ 70% അധികമാണെന്ന് International Energy Agency യുടെ മീഥേന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു. കോവിഡ്-19 കാരണം 2020 ല്‍ ഊര്‍ജ്ജ ആവശ്യകതക്കുണ്ടായ ഇടിവ് മാറി തിരികെ പഴയ സ്ഥിതിയിലെത്തുന്ന അവസരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മീഥേന്‍ നിരീക്ഷണവും ചോര്‍ച്ച തടയലും വേഗം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യന്‍ കാരണമായ മീഥേന്‍ ഉദ്‌വമനത്തിന്റെ 40% ഉം വരുന്നത് എണ്ണ, പ്രവകൃതിവാതക വ്യവസായത്തില്‍ നിന്നാണ്. — … Continue reading റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ 70% അധികമാണ് മീഥേന്‍ ഉദ്‌വമനം

ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും

വെബ് സൈറ്റിലെ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവരക്കണക്ക് നല്‍കുന്നതാണ് Google Analytics. ഈ സേവനങ്ങളിലൂടെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലേക്ക് കടത്തുന്നതിനെക്കുറിച്ച് NOYB association, CNIL, അവരുടെ യൂറോപ്പിലെ സഹകാരികള്‍ തുടങ്ങിയവര്‍ വിശകലനം ചെയ്തു. ഇത്തരത്തിലെ കടത്ത് നിയമവിരുദ്ധമാണെന്ന് CNIL പറയുന്നു. ആവശ്യമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്രഞ്ച് സൈറ്റിന്റെ മാനേജറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കാക്കാനുള്ള, വെബ് സൈറ്റുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്ന സേവനമാണ് Google Analytics. ഓരോ ഉപയോക്താവിനും സവിശേഷമായ ഒരു … Continue reading ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും

ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു