ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്‍തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്‍മാരുടെ തീരുമാനത്തെ അപലപിച്ചു. … Continue reading ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി … Continue reading ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു

ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു

തങ്ങളുടെ വെബ് സൈറ്റില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ തള്ളിക്കളയുകയും ആഭ്യന്തര ഡാറ്റയുടെ കൂമ്പാരത്തെ ചൂഷണം ചെയ്ത് മറ്റ് വില്‍പ്പനക്കാരുടെ ചിലവില്‍ തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളെ പ്രചരിപ്പിക്കുന്നു എന്ന് Amazon.com Inc നെതിരെ നിരന്തരം ആരോപിക്കപ്പെടുന്നു. കമ്പനി ഈ ആരോപണങ്ങളെ വിസമ്മതിച്ചു. എന്നാല്‍ തള്ളിക്കളയാനും, ഇന്‍ഡ്യയിലെ തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും ഒരു വ്യവസ്ഥാപിതമായ പദ്ധതി കമ്പനി നടത്തിയിരുന്നു എന്ന് emails, strategy papers, business plans തുടങ്ങിയ ആയിരക്കണക്കിന് ആഭ്യന്തര ആമസോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് Reuters ന് … Continue reading ആമസോണ്‍ ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും സ്വന്തം ബ്രാന്റ് പ്രചരിപ്പിക്കാനായി തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു

അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്

പുതിയ പഠനം അനുസരിച്ച്, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സംസ്ഥാനത്തിന്റേയും ഫെഡറല്‍ സര്‍ക്കാരിന്റേയും ജയിലുകളിലെ തടവുകാരുടെ ആത്മഹത്യകളുടെ എണ്ണം 83% വര്‍ദ്ധിച്ചു. പ്രാദേശിക ജയിലുകളില്‍ അത് 13% വര്‍ദ്ധിച്ചു. U.S. Justice Department കണക്കുകളനുസരിച്ച് 2000 ന് ശേഷം 10,000 ല്‍ അധികം തടവുകാരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് California (615), Texas (448), Florida (333) എന്നിവിടങ്ങളിലാണ്. അതില്‍ കൂടുതല്‍ പേരേയും ഒരു കുറ്റവും ചാര്‍ത്തപ്പെടാത്തവരാണ്. ആത്മഹത്യ ചെയ്തവരില്‍ 44% പേര്‍ തടവിലടക്കപ്പെട്ട ആദ്യത്തെ … Continue reading അമേരിക്കയിലെ ജയിലുകളില്‍ ആത്മഹത്യകളുടെ എണ്ണം റിക്കോഡ് വര്‍ദ്ധനവ്

സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന്റെ സിദ്ധാന്തങ്ങള്‍

Requiem for the American Dream Noam Chomsky - Part I On Contact Noam Chomsky - Part II On Contact

NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി

ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂയോര്‍ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ജയില്‍ സൌധത്തില്‍ മനുഷ്യത്വ പ്രതിസന്ധി വളരുന്നു. East River ല്‍ Queens നും Bronx നും ഇടക്കുള്ള ദ്വീപിലാണത്. നഗരത്തിലെ ജയിലുകളിലെ 5,700 പേരില്‍ കൂടുതല്‍ പേരേയും Rikers Island ലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മിക്കവരും വിചാരണ കാത്തിരിക്കുന്നവരാണ്. വളരേധികമുള്ള അക്രമം, ജോലിക്കാരുടെ കുറവ്, ചികില്‍സ അവഗണിക്കുന്നത് തുടങ്ങിയ ധാരാളം കാരണങ്ങളാല്‍ Rikers നെ “മരണ കെണി” എന്നാണ് വിളിക്കുന്നത്. ഈ വര്‍ഷം … Continue reading NYCയുടെ റൈക്കേഴ്സ് ദ്വീപില്‍ തടവുകാരുടെ മരണം 12 ആയി