കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു

കാലാവസ്ഥാ ലാഭം കൊയ്യല്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടക്ക് വീടുകളും സ്വന്തക്കാരും നഷ്ടപ്പെട്ടവരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലാഭം കൊയ്യല്‍ തുടങ്ങി. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഊര്‍ജ്ജക്കമ്പനിയായ PG&E കാരണം ഉണ്ടായ കാട്ടുതീയെ അതിജീവിച്ചവര്‍ക്കുള്ള $1350 കോടി ഡോളറിന്റെ സഹായം വിതരണം ചെയ്യാന്‍ വേണ്ടി ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു എന്ന് San Francisco യിലെ NPR, PBS ന്റെ KQED സ്റ്റേഷനുകള്‍ നടത്തിയ വലിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. 70,000 കാട്ടുതീ ഇരകള്‍ക്ക് ഒന്നും കൊടുക്കാതെ അവര്‍ ആ … Continue reading കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു

ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്

കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്

മനുഷ്യരുടെ പ്രവര്‍ത്തി കാരണം മനുഷ്യവംശത്തിന്റെ മൊത്തം ഉന്‍മൂലനം

Daniel Ellsberg on RAI (5/8) Russian “Doomsday Machine” an Answer to U.S. Decapitation Strategy

ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും

രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു "ശാസ്ത്രത്തിനെരായ യുദ്ധം" ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. … Continue reading ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും

എസി ഉണ്ടെങ്കിലും കൂട്ടത്തില്‍ ഫാനുമിട്ടോളൂ

സീലിങ് ഫാനോടൊപ്പം 26 ഡിഗ്രി സെല്‍ഷ്യസ് വെച്ച് എസി ഉപയോഗിച്ചാല്‍ അത് എസി മാത്രം 22 ഡിഗ്രി വെച്ച് ഉപോയഗിക്കുന്നതിന് തുല്യമാണ്. എസിയും ഫാനുമിട്ടാല്‍ ഊര്‍ജ്ജ ഉപഭോഗം 12-20% കുറക്കാനാകും.

250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും