3 കോടി ചത്ത മരങ്ങള്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയെ കൂടുതല്‍ വഷളാക്കുന്നു

വരള്‍ച്ചയും കാലാവസ്ഥമാറ്റവും കാലിഫോര്‍ണിയയിലെ വേനല്‍കാല കാട്ടുതീ കാലത്തെ അമിതമാക്കുന്നു. അഭൂതപൂര്‍വ്വമായി മരങ്ങള്‍ നശിക്കുന്നതിനെ കൈകാര്യം ചെയ്യാന്‍ അഗ്നിശമന സേന ദശലക്ഷക്കണക്കിന് ഡോളര്‍ സാമഗ്രികകള്‍ ശേഖരിച്ചു. സംസ്ഥാനം മൊത്തം വരള്‍ച്ചയാലും കീടങ്ങളാലും നശിച്ച ഈ 3 കോടി മരങ്ങളെ നീക്കം ചെയ്യാനായി കാലിഫോര്‍ണിയ അടുത്തകാലത്ത് $60 ലക്ഷം ഡോളറിന്റെ chippers, mobile sawmills, portable incinerators മറ്റ് ഉപകരണങ്ങളും ആണ് വാങ്ങിയത്. — സ്രോതസ്സ് grist.org | 2016

ലെന്‍സ് ഇല്ലാത്ത 6,000 വര്‍ഷം പഴക്കുള്ള ദൂരദര്‍ശിനി

ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപകരണം എന്ന് വിവരിക്കപ്പെട്ട, 6,000 വര്‍ഷങ്ങള്‍ക്ക് മനുഷ്യര്‍ ഉപയോഗിച്ച ഉപകരണത്തെ ജ്യോതിശാസ്ത്രജ്ഞര്‍ പരിശോധിക്കുകയാണ്. പഴയ കല്ലിലേക്കോ, 'megalithic' tombs ഉള്ള നീളമുള്ള ഇടുങ്ങിയ കവാടമുള്ള ഇടാനാഴി, ആദ്യകാല മനുഷ്യ സംസ്കാരങ്ങള്‍ക്ക് രാത്രിയിലെ ആകാശത്തിലെ കാഴ്ചയെ ചിലപ്പോള്‍ മെച്ചപ്പെടുത്തിയേക്കാം എന്ന് അവര്‍ കരുതുന്നു. ദൂരദര്‍ശിനി ഉപകരണങ്ങളുടെ സഹായമില്ലാതെ മനുഷ്യ കണ്ണിന് ഒരു പ്രത്യേക ആകാശ തെളിച്ചക്കിലും നിറത്തിലും നക്ഷത്രങ്ങളെ എങ്ങനെ കാണാനാകും എന്നതാണ് ഈ പ്രൊജക്റ്റ് ലക്ഷ്യം വെക്കുന്നത്. മദ്ധ്യ പോര്‍ച്ചുഗലിലെ 6,000 വര്‍ഷം … Continue reading ലെന്‍സ് ഇല്ലാത്ത 6,000 വര്‍ഷം പഴക്കുള്ള ദൂരദര്‍ശിനി

അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു

30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano. “മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ … Continue reading അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു

സാമന്ത പവറിന്റെ വാഹനവ്യൂഹം കൊന്ന കുട്ടിയുടെ കുടുംബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു

കാമറൂണില്‍ ഏപ്രിലില്‍ അമേരിക്കയുടെ U.N. അംബാസിഡറായ Samantha Power ന്റെ motorcade കയറിപ്പോയ 7-വയസ് പ്രായമുള്ള കുട്ടിയുടെ കുടുബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു. രണ്ട് പശുക്കള്‍, നൂറ് കിലോ ധാന്യ പൊടി, ഉള്ളി, അരി, ഉപ്പ്, പഞ്ചസാര, പിന്നെ $1,700 ഡോളര്‍ എന്നിവയാണ് നഷ്ടപരിഹാരം. അമിത വേഗതയിലെത്ത പവറിന്റെ അകമ്പടി വാഹനം കുട്ടിയെ കൊല്ലുകയായിരുന്നു. — സ്രോതസ്സ് democracynow.org | 2016 [അവര്‍ മാപ്പ് പറഞ്ഞോ? ഒരിക്കലും പ്രതീക്ഷിക്കേണ്ട. ബുഷ് സീനിയര്‍ അത് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്.]

അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു

ജര്‍മ്മനിയിലെ വലത് പക്ഷം സ്വന്തം വംശീയതയെ തേച്ച് മിനുക്കാന്‍ ‘യഹൂദ-കൃസ്ത്യന്‍’മൂല്യങ്ങള്‍ ഉപയോഗിക്കുന്നു

3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്

20 ല്‍ അധികം രാജ്യങ്ങളില്‍ തീക്ഷ്ണമായ പട്ടിണി അടുത്ത കുറച്ച് മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. IPC (Integrated food security Phase Classification) 4 എന്ന് വിളിക്കുന്ന തീക്ഷ്ണമായ പട്ടിണിയുടെ അടിയന്തിരാവസ്ഥയാല്‍ ഏകദേശം 3.4 കോടി ആളുകള്‍ കഷ്ടപ്പെടുന്നു. അതായത് അവര്‍ പട്ടിണിയിലേക്ക് ഒരടി മാത്രം അകലത്തിലുള്ളവരാണ്. തര്‍ക്കങ്ങള്‍, കാലാവസ്ഥാ ആഘാതം, കോവിഡ് മഹാമാരി, ചില സ്ഥലങ്ങളില്‍ വെട്ടുകിളി ആക്രമണം തുടങ്ങിയവയാണ് തീക്ഷ്ണമായ പട്ടിണിക്ക് കാരണമാകുന്നത്. — സ്രോതസ്സ് theguardian.com | 24 … Continue reading 3 കോടിയില്‍ അധികം ആളുകള്‍ പട്ടിണിയോട് ഒരടി അടുത്താണ്

ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു

മഹാമാരിയുടെ മരണ സംഖ്യ 25 ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, ബൌദ്ധിക (കുത്തക) സ്വത്ത് അവകാശങ്ങളെക്കുറിച്ചുള്ള കണിശമായ നിയമങ്ങള്‍ ലോകത്തിന് മൊത്തം കോവിഡ്-19 വാക്സിന്‍ ലഭിക്കുന്നതിനെ തടയുകയാണ്. അമേരിക്കയിലെ 4.5 കോടി ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. അതേ സമയം 130 മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിനേ ലഭിച്ചിട്ടില്ല. ചിലര്‍ ഈ അവസ്ഥയെ “വാക്സിന്‍ വര്‍ണ്ണവെറി” എന്നാണ് വിശേഷിപ്പിക്കുന്നത്. World Trade Organization ല്‍ ഇന്‍ഡ്യയും തെക്കെ ആഫ്രിക്കയും, ജീവന്‍ … Continue reading ലോക വ്യാപാര സംഘടനയുടെ വാക്സിന്‍ പേറ്റന്റ് നിയമങ്ങള്‍ ലഘൂകരിക്കുന്നത് അമേരിക്ക തടയുന്നു