അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു

ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു. — സ്രോതസ്സ് news.discovery.com | 2016

2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ്

ISIS ന്റെ നേതാവ് ഇറാഖിലെ അമേരിക്കയുടെ കുപ്രസിദ്ധമായ ജയിലായ Abu Ghraib ല്‍ തടവുപുള്ളിയായിരുന്നു എന്ന് അമേരിക്കയുടെ സൈന്യം ഉറപ്പിച്ച് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ നേതാവ് Abu Bakr al-Baghdadi അയാളുടെ തടവ് കാലമായ 10 മാസത്തില്‍ 8 ഉം കഴിഞ്ഞത് അവിടെയായിരുന്നു എന്ന് Intercept നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. അബു ഗ്രെയിബിലെ വ്യാപകമായ പീഡനങ്ങളെക്കുറിച്ച് വെളിവിവാക്കലുകള്‍ സംഭവിക്കുന്ന കാലവും ഇയാളുടെ തടവ് കാലവും ഒത്തുപോകുന്നുണ്ട്. അയാളെ പുറത്തുവിട്ട കാലത്ത് … Continue reading 2004 ല്‍ അമേരിക്കയുടെ അബു ഗ്രെയിബിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞ ആളായിരുന്നു ISIS നേതാവ്

ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്

2011 ലെ Fukushima Daiichi ദുരന്തത്തിന്റെ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് ¥4.2 ലക്ഷം കോടിയിലധികം (ഏകദേശം $62800 കോടി ഡോളര്‍) ആയി. അത് തുടര്‍ന്നും വര്‍ദ്ധിക്കും എന്ന് Japan Times റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആണവവികിരണ ശുദ്ധീകരണവും നഷ്ടപരിഹാരവും ഉള്‍പ്പടുന്നു. TEPCOയുടെ ഓഹരിവിലയുടെ മൊത്തം തുകയേക്കാള്‍ അധികമായിരിക്കും ഈ പ്രവര്‍ത്തിയുടെ ചിലവ് എന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതേ സമയത്ത് സര്‍ക്കാരില്‍ നിന്ന് അധിക സഹായം TEPCO ആവശ്യപ്പെടുന്നതിനാല്‍ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് … Continue reading ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്

ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി … Continue reading ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

$29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു

ഫെബ്രുവരി 3 ന് ഹൈദരാബാദിലെ Sattar Khan ന് UIDAI ഒരു കത്ത് അയച്ചു. അയാള്‍ ഇന്‍ഡ്യന്‍ പൌരനാണോ എന്ന സംശയത്തിലാണിത്. സത്താര്‍ ഇന്‍ഡ്യന്‍ പൌരനല്ല എന്നൊരു പരാതി/ആരോപണം കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആധാര്‍ നടപ്പാക്കുന്നത് Unique Identification Authority of India (UIDAI) ഇങ്ങനെയൊരു കത്ത് അയച്ചത്. പരാതി ആരാണ് കൊടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പ്രകാരം സത്താര്‍ തെറ്റായ രീതിയില്‍ വ്യാജ രേഖകള്‍ കൊടുത്താണ് ആധാര്‍ നേടിയത് എന്ന് UIDAI ആരോപിക്കുന്നു. Rangareddy … Continue reading ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു

അമേരിക്കയുടെ കുത്തിത്തിരുപ്പ് യന്ത്രത്തിനകത്ത്

The US Funded Group that Interferes in Elections Around the Globe Max Blumenthal

£100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ

പ്രശ്നത്തിന് മേലെ പണം ഒഴുക്കിയിട്ടും ദേശീയ തലത്തിലെ സൈബര്‍ സുരക്ഷ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് ബ്രിട്ടണിലെ ചാര സംഘടനയായ GCHQ സമ്മതിച്ചു. സൈബര്‍ സുരക്ഷ ഭീഷണികളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് പണത്തേക്കാള്‍ അധികം വേണ്ട കാര്യങ്ങളുണ്ട് എന്ന് GCHQ ന്റെ വിവര സുരക്ഷിതത്വ ശാഖയായ CESG ലെ സൈബര്‍ സുരക്ഷ ഡയറക്റ്റര്‍ ആയ Alex Dewedney പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ബ്രിട്ടണിലെ സര്‍ക്കാര്‍ £95 കോടി പൌണ്ട് ചിലവാക്കി. George Osborne ഇനി ഒരു £19 ലക്ഷം പൌണ്ടും … Continue reading £100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ