കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും

കോവിഡ്-19 മഹാമാരിയും അതിനോട് ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാടക കൊടുക്കാന്‍ പറ്റാതാകുകയും അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടുകൊണ്ടുമിരിക്കുകയാണ്. വീട്ടിലെ ആളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വ്യക്തികള്‍ക്ക് ശാരീരിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതിനാലും കുടിയിറക്കല്‍ കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിപ്പിക്കും. പഠനത്തിന്റെ കാലത്ത് 27 സംസ്ഥാനങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കി. അങ്ങനെ ചെയ്ത സംസ്ഥാനങ്ങളില്‍ മരണനിരക്ക് 1.6 മടങ്ങ് വര്‍ദ്ധിച്ചു. ഫലം സംഖ്യകളായി പറഞ്ഞാല്‍ 433,700 അധികം രോഗബാധയും 10,700 … Continue reading കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും →

ഒരു കറന്‍സിയുടെ വില കുറച്ചാല്‍ നിങ്ങള്‍ ശരിക്കും കുറക്കുന്നത് അദ്ധ്വാനത്തിന്റെ വിലയാണ്

Michael Hudson #classwar

പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ്

കൈയ്യേറിയ പാലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളേയും പീഡനങ്ങളേയും കുറിച്ചുള്ള പോസ്റ്റുകളിലേക്കുള്ള സന്ദര്‍ശനം കുറയുന്നതിന് പിന്നില്‍ ഫേസ്ബുക്കാണെനന് ആരോപണം. 80% വരെ സന്ദര്‍ശനം കുറഞ്ഞിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ നിരീക്ഷണ സംഘം പറയുന്നു. ഫേസ്‌ബുക്കിലെ പാലസ്തീന്‍. അറബ് താളുകളില്‍ നിന്ന് സന്ദര്‍ശനം കുത്തനെ കുറയുന്നതായി തങ്ങള്‍ക്ക് ധാരാളം പരാതി കിട്ടുന്നുണ്ടെന്ന് വെബ്ബിലെ പാലസ്തീന്‍ കേന്ദ്രീകൃത ഉള്ളടക്കങ്ങളുടെ പരിഗണന നിരീക്ഷിക്കുന്ന Sada Social Center അഭിപ്രായപ്പെട്ടു. ശരാശരി 50% കുറവാണ് പറയുന്നത്, ചില കേസില്‍ 80% വരെ കുറയുന്നു. — സ്രോതസ്സ് … Continue reading പാലസ്തീന്‍ അനുകൂലികളുടെ താളുകളിലേക്കുള്ള സനദര്‍ശനം ബോധപൂര്‍വ്വം കുറയുന്നതിന് പിന്നില്‍ ഫേസ്‌ബുക്കാണ് →

ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍

“ഗോമാതാവിനെ” സംരക്ഷിക്കുക പ്രധാനപ്പെട്ട കാര്യമാണെന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി Yogi Adityanath ന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പരാതികള്‍ വരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗോശാല പ്രൊജക്റ്റിന്റെ ധനസഹായം നിര്‍ത്തി മൃഗങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനാലാണിത്. ധനസഹായം കിട്ടിയില്ലെങ്കില്‍ ഗോശാലയില്‍ നിന്ന് എല്ലാ പശുക്കളേയും തുറന്ന് വിടുമെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് Banda ജില്ലയിലെ Bundelkhand ല്‍ നിന്നുള്ള ഒരു ഡസനിലധികം പഞ്ചായത്ത് തലവന്‍മാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. 43 ഗോശാലകളാണ് അവര്‍ നടത്തുന്നത്. അവിടെ 15,000 ഉപേക്ഷിക്കപ്പെട്ട പശുക്കളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പശുഓരോന്നിനും … Continue reading ഗോശാല പ്രൊജക്റ്റില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാരിന് പരാതികള്‍ →

സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

സ്ത്രീകള്‍ക്കെതിരായ അവഹേളനങ്ങളും അക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഒരു കാര്യമല്ല. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പടെ ലോകം മുഴുവന്‍ അതാണ് അവസ്ഥ. അതിനൊരു മാറ്റം കൊണ്ടുവരാനായി എല്ലാവരും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാള്‍ക്ക് നാള്‍ അക്രമം കൂടിവരികയാണ്. അതുകൊണ്ട് എത്രയും വേഗം നമ്മുടെ മാറ്റത്തിനായ പ്രവര്‍ത്തികളെ വിമര്‍ശനബുദ്ധിയോട് കൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രശ്നത്തെ കാണാതെ നിഴലുകള്‍ക്കെതിരെ യുദ്ധം നടത്തുന്നതാണ് ഫലം ഒന്നും വരാത്തതിന്റെ കാരണം. അന്തസ് എന്നത് ഒരു പൊതുബോധമാണ്. … Continue reading സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും →

കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു

സാധാരണ വര്‍ഷങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ മഹാമാരിയുടെ ആദ്യ ആറ് മാസ കാലം കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 20,000 പേര്‍ മരിച്ചു. അതില്‍ ആനുപാതികമല്ലാതെയാണ് വൃദ്ധര്‍, കറുത്തവര്‍, ലാറ്റിനോകള്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ എന്നിവര്‍ മരിച്ചത് എന്ന് UC San Francisco ലെ ഗവേഷകര്‍ നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. അധികം വന്ന മരണം ഏകദേശം മഹാമാരി കാരണമായ മരണമായാണ് കണക്കിലെടുത്തത്. മഹാമാരിയുടെ ഉയര്‍ന്ന മരണ സംഖ്യയിലും മാര്‍ച്ച് 19 മുതല്‍ മെയ് 9 വരെയുള്ള ആദ്യത്തെ ലോക്ഡൌണ്‍ അധികം വരുന്ന മരണസംഖ്യ … Continue reading കാലിഫോര്‍ണിയയിലെ ലോക്ഡൌണ്‍ മഹാമാരി കാരണമുള്ള അമിത മരണത്തെ കുറച്ചു →

കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഒരു പ്രധന ഫേസ്‌ബുക്ക് അകൌണ്ട് സാമൂഹ്യ മാധ്യമ ഭീമന്‍ ഞായറാഴ്ച വൈകിട്ട് നീക്കം ചെയ്തു. വലിയ ഓണ്‍ലൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അത് പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ‘Kisan Ekta Morcha’ എന്ന അകൌണ്ടിന് ഒരു ലക്ഷത്തിലധികം അനുയായികളുണ്ടായിരുന്നു. Kisan Andolan ന്റെ ഔദ്യോഗിക platform ആയും അതിനെ കണക്കാക്കിയിരുന്നു. പ്രതിഷേധത്തിന്റെ പുതിയ വിവരങ്ങള്‍, കര്‍ഷ യൂണിയന്‍ നേതാക്കളുടെ പ്രസംഗ വീഡിയോകള്‍, കേന്ദ്രം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ക്ക് മറുപടി … Continue reading കിസാന്‍ ഏക്താ മോര്‍ച്ചയുടെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്ക് ചെയ്തു →