നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍

മുറിച്ച റോസിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാകരായ Karuturi Global Ltd നികുതിവെട്ടിപ്പ് നടത്തിയെന്ന് കെനിയന്‍ സര്‍ക്കാര്‍. വലിയ ഒരു ബഹുരാഷ്ട്ര കമ്പനിയെ ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം കോടതിയിലേക്ക് കൊണ്ടുവരുന്നത്. 2012 ല്‍ ആണ് ബാംഗ്ലൂരിലെ ഇന്‍ഡ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി transfer mispricing ഉപയോഗിച്ച് കെനിയന്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്ന US$1.1 കോടി രൂപ കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ അടക്കാതിരുന്നു എന്ന് കെനിയയിലെ Revenue Authority വിധിച്ചത്. 2012 ലെ വില്‍പ്പനയുടെ നാലിലൊന്ന് … Continue reading നികുതി വെട്ടിപ്പില്‍ കരുതൂരി കുറ്റക്കാര്‍

ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു

Nimoiya ഗ്രാമത്തിനടുത്ത് Chiraiya പോലീസ് സ്റ്റേഷ‍ന്‍ പരിധിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒറിയ നദിയില്‍ ഒഴുക്കിയതിനെക്കുറിച്ച് ഒരു വകുപ്പ് തല അന്വേഷണത്തിന് കിഴക്കന്‍ ചമ്പാരന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സത്യ നാരായണ പ്രസാദ് ഉത്തരവിട്ടു. പ്രദേശവാസികളാണ് ആധാര്‍‍ കാര്‍ഡുകള്‍ നദിയില്‍ ഒഴികുന്നത് ആദ്യം കണ്ടത്. അവരില്‍ ചിലര്‍ നദിയിലിറങ്ങി കവറില്‍ സൂക്ഷിച്ച 70 ഓളം കാര്‍ഡുകള്‍ നഷ്ടപ്പെടാതെ ശേഖരിച്ചു. 10 ആം ക്ലാസ് വിദ്യാര്‍ത്ഥിയായ നീലേഷ് കുമാറാണ് ആധാര്‍ കാര്‍ഡുകള്‍ നദിയില്‍ കണ്ടത്. "മിക്ക കാര്‍ഡുകളും Motihari … Continue reading ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു

കോര്‍ബിനോമിക്സിന്റെ പേരില്‍ വലിയ മൂലധനം ബ്രിട്ടീഷുകാരെ പീഡിപ്പിക്കുന്നു

Michael Roberts

8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി

കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ നഗരമായ ഹെബ്രോണില്‍ ഇസ്രായേല്‍ അധികാരികള്‍ കഴിഞ്ഞ ദിവസം 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി വിളിച്ച് വരുത്തി. ഈ ആഴ്ച ചോദ്യം ചെയ്യപ്പെടുന്ന മൂന്നാമത്തെ മൈനര്‍ ആണ് ഈ കുട്ടി. പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Wafa യെ ഈ വിവരം അറിച്ച സ്രോതസിന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ സൈന്യം Hebron നിവാസിയായ Shadi Sadr ന്റെ വീട് കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി അയാളുടെ 8-വയസായ മകള്‍ Malak നോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. സൈനിക … Continue reading 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി

ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?

ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള്‍ എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല്‍ ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില്‍ നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില്‍ … Continue reading ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?

1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല

അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ മനുഷ്യവംശം കഴിഞ്ഞ 60 വര്‍ഷം ഒഴിച്ച് ജീവിച്ചിട്ടില്ല എന്ന് ടെക്സാസിലെ A&M University യിലെ ഗവേഷകര്‍ പറയുന്നു. "Low CO2 levels of the entire Pleistocene Epoch" എന്ന പേരില്‍ Nature Communications പ്രസിദ്ധീകരിച്ച പഠനം Pleistocene ന്റെ മൊത്തം 25 ലക്ഷം വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത ശരാശരി 250ppm ആയിരുന്നു. താരതമ്യമായി ഇന്നത്തെ സാന്ദ്രത 410 parts per million ആണ്. 1965 … Continue reading 1965 വരെ മനുഷ്യവംശം അന്തരീക്ഷത്തിലെ കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രതയില്‍ ജീവിച്ചിട്ടില്ല

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?