കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു
ലേഖകന്‍: admin
സമകാലീന സാങ്കേതികവിദ്യാ പ്രശ്നങ്ങളെക്കുറിച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സംസാരിക്കുന്നു
"Richard Stallman" - Lunduke Hour - Apr 14, 2017
പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു
മെക്സിക്കോയിലെ Tijuana യില്‍ അമേരിക്കന്‍ അതിര്‍ത്തി സേന മദ്ധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അഭയാര്‍ത്ഥികള്‍ ഹൊണ്ടോറസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമവും, ദാരിദ്ര്യവും, തൊഴിലില്ലായ്മയില്‍ നിന്നും രക്ഷപെടാനാണ് ഈ അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. ട്രമ്പ് സര്‍ക്കാരിനെതിരെ ഈ പ്രശ്നത്തില്‍ ഡമോക്രാറ്റുകള്‍ രൂക്ഷ വിമര്‍ശനം നടത്തി. എന്നാല്‍ പുതിയ കണ്ടെത്തലുകളനുസരിച്ച് ഒബാമയുടെ ഭരണ കാലത്തും Customs and Border Protection ഡസന്‍കണക്കിന് പ്രാവശ്യം അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്. 2012 ന് ശേഷം 126 തവണയാണ് … Continue reading പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു
15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു
ഒരു മാസത്തിലധികമായി 15 വയസുള്ള ഗ്രറ്റ തുങ്ബര്‍ഗ്(Greta Thunberg) പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു
അസാധാരമായ ആളുകളെ തെരഞ്ഞെടുക്കുന്നത്
Trump's Economy - Talk vs. Reality' at Berkeley City College Richard Wolff.
അസാഞ്ജിനും വിക്കിലീക്സിനും എതിരെ ആരോപണങ്ങള്‍ നടത്തുന്നതിന് ഗാര്‍ഡിയന്‍ നേതൃത്വം കൊടുക്കുന്നു
ജൂലിയന്‍ അസാഞ്ജിനെതിരെ കേസ് വേണമെന്ന് ആവശ്യപ്പെടുന്ന പ്രധാന മാധ്യമമായി ഗാര്‍ഡിയന്‍ മാറി. അമേരിക്കയിലെ രാഷ്ട്രീയ lobbyist ആയ Paul Manafort നെ വിക്കിലീക്സ് പ്രസാധകന്‍ കണ്ടു എന്ന അടിസ്ഥാനരഹിതമായ, ക്ഷോഭജനകുമായ ആരോപണം അവര്‍ ഉയര്‍ത്തുന്നു. ഗാര്‍ഡിയനില്‍ വന്ന ലേഖനത്തിന്റെ ലേഖകരിലൊരാള്‍ Luke Harding ആണ്. അസാഞ്ജിനും വിക്കിലീക്സിനും കിട്ടുന്ന പിന്‍തുണ ഇല്ലാതാക്കാനും വേണ്ടി ധാരാളം പ്രചരണങ്ങളാണ് അയാള്‍ നടത്തുന്നത്. ചാരപ്രവര്‍ത്തിയുടേയോ ഗൂഢാലോചനയുടേയോ പേരില്‍ അസാഞ്ജിനെ ശിക്ഷിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഇവര്‍ ന്യായീകരിക്കുന്നു. — സ്രോതസ്സ് … Continue reading അസാഞ്ജിനും വിക്കിലീക്സിനും എതിരെ ആരോപണങ്ങള്‍ നടത്തുന്നതിന് ഗാര്‍ഡിയന്‍ നേതൃത്വം കൊടുക്കുന്നു
വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു
ലോകം മൊത്തം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാര്‍ 7500 കോടി യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉപയോഗിക്കുന്നു. അത് 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ ആണ്. (console ഗെയിമുകളെ ഉള്‍പ്പെടുത്താതെയാണിത്.) അമേരിക്കയില്‍ ഗെയിം കളിക്ക് $600 കോടി ഡോളറാണ് ചിലവാക്കുന്നത്. അത് മൊത്തം വൈദ്യുതി ജല താപിനി, പാചക ഉപകരണങ്ങള്‍, തുണി ചൂടാക്കുന്ന ഉപകരങ്ങള്‍, പാത്രം കഴുകുന്ന ഉപകരണങ്ങള്‍, ശീതീകരണി എല്ലാം ഉപയോഗിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതലാണ്. കൂടുതല്‍ ഊര്‍ജ്ജം എന്നാല്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നര്‍ത്ഥം. അമേരിക്കയിലെ കമ്പ്യൂട്ടര്‍ … Continue reading വീഡിയോ ഗെയിമുകള്‍ 25 വൈദ്യുതി നിലയങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു
യേശു പാവപ്പെട്ടവരെക്കുറിച്ച് എന്താണ് പറഞ്ഞത്
Rev. Dr. Liz Theoharis — സ്രോതസ്സ് kairoscenter.org
ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി
തങ്ങളുടെ റേഷന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം റേഷന്‍ കിട്ടാതായ രണ്ട് പേര്‍ക്ക് കൂടി ഝാര്‍ഘണ്ടില്‍ പട്ടിണി കിടന്ന് മരിച്ചു. ഇതോടെ 2017 ന് ശേഷം പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 17 ആയി എന്ന് ഭക്ഷണ അവകാശ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. Mahuatanr ഗ്രാമത്തില്‍ നവംബര്‍ 11 നാണ് 45 വയസായ Kaleshwar Soren ആണ് ഏറ്റവും പുതിയ ഇര മരിച്ചത്. ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ Kaleshwar ന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടു എന്ന് Right to Food Campaign … Continue reading ഝാര്‍ഘണ്ടില്‍ നിന്ന് ആധാറുമായി ബന്ധപ്പെട്ട രണ്ട് പട്ടിണി മരണങ്ങള്‍ കൂടി
ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്
Christopher Wylie, whistleblower Cambridge Analytica അതില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനെ ഓര്‍ത്ത് എനിക്ക് പശ്ഛാത്താപമുണ്ട്. ഞാന്‍ ഇവിടെ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഒരു കാരണവും അതാണ്. ഈ കമ്പനി എന്താണ് ചെയ്യുന്നത് എന്ന് ജനത്തോട് പറയാന്‍ കഴിയുന്നതും. ശരിയാണ്. അത് വളറേറെ അധാര്‍മ്മികമായ പരീക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു രാജ്യത്തെ മൊത്തം എടുത്ത് കളിക്കുകയാണ്. ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രം. ജനാധിപത്യ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഒരു രാജ്യത്തിന്റെ മൊത്തം മനശാസ്ത്രത്തെ മൊത്തം എടുത്ത് കളിക്കുന്നു. എന്റെ … Continue reading ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ കൊയ്തെടുക്കുന്നതിനെക്കുറിച്ച്