ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു

ദേശീയ ജയില്‍ സമരത്തിന്റെ മൂന്നമത്തേയും അവസാനത്തേതുമായ ആഴ്ചയില്‍ ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ സമരം തുടരുന്നു. കുറഞ്ഞത് 13 സംസ്ഥാനങ്ങളിലെയെങ്കിലും തടവുകാരാണ് ജോലി നിര്‍ത്തിയും, കുത്തിയിരിപ്പ് നടത്തിയും, commissary ബഹിഷ്കരണം നടത്തിയും, നിരാഹാരം കിടന്നും മെച്ചപ്പെട്ട സൌകര്യങ്ങള്‍ക്കായും, ജോലിക്ക് മാന്യമായ ശമ്പളത്തിനും, വിദ്യാഭ്യാസത്തിനുള്ള അവസരത്തിനും, കൂടുതല്‍ പുനരധിവാസ സേവനങ്ങള്‍ക്കും, വോട്ട് അവകാശത്തിനും സമരം ചെയ്യുന്നത്. Tacoma, Washington ലെ Northwest Detention Center ല്‍ നാല് കുടിയേറ്റക്കാര്‍ 14 ആം ദിവസവും നിരാഹാര സമരം തുടരുന്നു. … Continue reading ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു

സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി

ജോര്‍ജ്ജിയയിലെ കപ്പലണ്ടി കമ്പനിയുടെ മുമ്പത്തെ ഉടമയേയും അയാളുടെ ജോലിക്കാരായ ധാരാളം പേരേയും മഹാപാതക കുറ്റം ആരോപിച്ച് കുറ്റാരോപിതരാക്കി. 2009 ല്‍ ഈ salmonella പകര്‍ച്ചവ്യാധി കാരണം 9 പേര്‍ മരിക്കുകയും 700 പേര്‍ രോഗികളാകുകയും ചെയ്തിരുന്നു. Peanut Corporation of America അറിഞ്ഞുകൊണ്ട് മലിനീകൃതമായ കപ്പലണ്ടി ഉത്പന്നങ്ങള്‍ രാജ്യം മൊത്തം വിതരണം ചെയ്തു എന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധിയായിരുന്നു അത്. ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ലായുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടു കൂടി മുതലാളി Stewart Parnell … Continue reading സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി

സത്യപ്രവര്‍ത്തക റിയാലിറ്റി വിന്നര്‍ക്ക് താങ്കളുടെ പിന്‍തുണ വേണം

ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്. — സ്രോതസ്സ് theintercept.com | 2018/06/02 |

ബ്രിട്ടീഷ് എയര്‍വേസ് ഹാക്ക് ചെയ്തു

ഉപഭോക്താക്കളുടെ ഡാറ്റ മോഷണം നടന്നതിന് ശേഷം അതില്‍ തങ്ങള്‍ “അതിയായി ഖേദിക്കുന്നു” എന്ന് British Airways കഴിഞ്ഞ ദിവസം പറഞ്ഞു. 380,000 പെയ്മെന്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 5 വരെ അവരുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് നടത്തിയവരുടെ വ്യക്തിപരവും സാമ്പത്തികവും ആയ വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് huffingtonpost.co.uk 06/09/2018

അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

ഗ്രീസിന്റെ സറീസ നയിക്കുന്ന സര്‍ക്കാര്‍ 23 വയസ് പ്രായമായ സിറിയന്‍ നീന്തല്‍ താരമായ Sara Mardiniയേയും ERCI (Emergency Response Centre International) ന്റെ മൂന്ന് അംഗങ്ങളേയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ ആളുകളെ കള്ളക്കടത്ത് നടത്തുക, ചാരപ്പണി നടത്തുക, ക്രിമിനല്‍ സംഘത്തില്‍ അംഗമാകുക എന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. മനുഷ്യസ്നേഹപരമായ സഹായത്തെ കുറ്റമാക്കുന്നത് വഴി സിറിയയില്‍ NATO നടത്തുന്ന യുദ്ധത്തില്‍ നിന്ന രക്ഷപെടാന്‍ ശ്രമിക്കുന്നവരെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിര്‍ത്താനുള്ള ലക്ഷ്യമാണ് ഈ അറസ്റ്റിന് പിന്നില്‍. … Continue reading അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

പൊണ്ണത്തടി ബുദ്ധിമാന്ദ്യത്തിന് കാരണമാകും

ലോകത്ത് മൊത്തം 200 കോടി മുതിര്‍ന്നവര്‍ അമിത ഭാരമുള്ളവുള്ളവരാണ്. പൊണ്ണത്തടിക്കാരുടെ എണ്ണം 60 കോടിയാണ്. പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങള്‍ കൂടാതെ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള cognitive അസുഖങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്നു. hippocampus ലെ സിനാപ്സുകളെ നശിപ്പിക്കുന്ന microglial കോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് cognitive ഹാനിയുണ്ടാക്കുന്നതില്‍ പൊണ്ണത്തടി കാരണമാകുന്നു എന്ന് എലികളില്‍ നടത്തിയ പരീക്ഷങ്ങളുടെ റിപ്പോര്‍ട്ട് JNeurosci ജേണലില്‍ പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് sfn.org