ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി

ഭൂമിക്ക് ഒരു വര്‍ഷം കൊണ്ട് ഉത്പാദിപ്പിച്ചെടുക്കാവുന്ന പ്രകൃതി വിഭവങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ നാം ഭൂമി നിവാസികള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ 7 മാസത്തില്‍ തന്നെ നാം ഈ വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു. അതുകൊണ്ടാണ് ഓഗസ്റ്റ് 1 നെ ഭൌമ Overshoot ദിനമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള ഓരോ ദിവസവും നാം അതി തീവൃമായി പ്രകൃതിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യ അതിന്റെ ഉപഭോഗം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ 2.5 മടങ്ങ് വിഭവങ്ങള്‍ നമുക്ക് വേണ്ടിവരും. Global … Continue reading ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി

പിഴിയല്‍ നയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി രാജിവെച്ചു

ജോര്‍ദാനില്‍ പിഴിയല്‍ നയത്തിനെതിരായ പ്രതിഷേധം ശക്തമായി അതിന്റെ 5 ആം ദിവസം പ്രധാനമന്ത്രി Hani al-Mulki രാജിവെച്ചു. അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) ആവശ്യപ്രകാരമുള്ള നികുതി വര്‍ദ്ധവ് Hani al-Mulki നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയായി മുമ്പ് ലോക ബാങ്കില്‍ ജോലി ചെയ്തിരുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയായ Omar al-Razzaz നെ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ നടത്ത ഏറ്റവും വലിയ പ്രതിഷേധ സമരമായിരുന്നു ഇപ്പോള്‍ ജോര്‍ദ്ദാനില്‍ നടന്നത്. — സ്രോതസ്സ് democracynow.org

ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം … Continue reading ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു

— സ്രോതസ്സ് downtoearth.org.in 27 July 2018

ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി

പ്രസിഡന്റ് ട്രമ്പും Deutsche Bank ന്റെ ആഗോള റിയലെസ്റ്റേറ്റ് മൂലധന കമ്പോള തലവനായ Justice Anthony Kennedy മകന്‍ Justin Kennedy ഉം തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. The New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് Justin Kennedyയുടെ നേതൃത്വത്തില്‍ Deutsche Bank ഡൊണാള്‍ഡ് ട്രമ്പിന് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും കെട്ടിടം പണിയുന്നതിന് $100 കോടി ഡോളര്‍ വായ്പ നല്‍കി. ട്രമ്പിന്റെ കുഴപ്പം പിടിച്ച സാമ്പത്തിക ചരിത്രം കാരണം മിക്ക ബാങ്കുകളും വായ്പ … Continue reading ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി

സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു

സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു