11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു

കൌമാരക്കാരിലും കുട്ടികളിലും സാമൂഹ്യമാധ്യങ്ങളുടെ ഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടക്ക്, 11-വയസുകാരി മകളുടെ ദാരുണമായ മരണത്തിന് കാരണം ആരോപിച്ച് Metaക്കും(ഫേസ്‌ബുക്ക്) Snap നും എതിരെ Connecticut ലെ ഒരു അമ്മ കേസ് കൊടുത്തു. ഫേസ്‌ബുക്കിന്റേയും സ്നാപ്പിന്റേയും ഉല്‍പ്പന്നങ്ങളുടെ "കുഴപ്പമുള്ള രൂപകല്‍പ്പന, അവഗണന, യുക്തിപരമല്ലാത്ത അപകടകരമായ features" തന്റെ മകള്‍ Selena Rodriguez കഴിഞ്ഞ ജൂലൈയില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചു എന്ന് പരാതിയില്‍ അമ്മ Tammy Rodriguez അവകാശപ്പെടുന്നു. Instagram ന്റേയും Facebook ന്റേയും മാതൃ സ്ഥാപനമാണ് Meta Platforms Inc. … Continue reading 11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു

ടെലിവിഷന്‍ കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ഒരു ദിവസം 2.5 മണിക്കൂര്‍ കാണുന്നതിനെ അപേക്ഷിച്ച് നാല് മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 35% വര്‍ദ്ധിപ്പിക്കും. European Journal of Preventive Cardiology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിങ്ങള്‍ കൂടുതല്‍ സമയം ടിവി കാണുന്നയാളാണെങ്കില്‍ അത് നിര്‍ത്തുക. നിങ്ങള്‍ക്ക് എഴുനേറ്റ് നിന്ന് നടുനിവര്‍ത്തി അരമണക്കൂര്‍ വ്യായാമം ചെയ്യാം. അതുപോലെ ടിവി കാണുന്ന സമയത്ത് ആരോഗ്യം തരാത്ത ലഘുഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ടിവി കാണുന്നതും venous thromboembolism (VTE) … Continue reading ടെലിവിഷന്‍ കാണുന്നത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും

50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന്‍ ഗ്രാമത്തെ വളഞ്ഞിരിക്കുന്നു

Deir Nizam ഗ്രാമത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും രണ്ട് മാസമായി IDF അടച്ചിരിക്കുകയാണ്. രാപകല്‍ പട്ടാളക്കാരെ അവിടെ നിയോഗിച്ചിരിക്കുന്നു. ഈ സമയത്ത് സൈന്യം വീടുകളും പ്രാദേശിക സ്കൂളുകളും റെയ്ഡ് ചെയ്തു. Ramallah ജില്ലയിലെ Halamish കുടിയേറ്റത്താവളത്തിന് എതിരെ ആണ് Deir Nizam സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഭൂമിയിലാണ് നിയമവിരുദ്ധമായ ഈ പട്ടാള outposts ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. 1978 ല്‍ Halamish സ്ഥാപിച്ചതോടെയാണ് ഗ്രാമീണരുടെ കഷ്ടത ആരംഭിച്ചത്. അവരുടെ 625 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുക്കപ്പെട്ടത്. settlement ന്റെ സാമീപ്യം കാരണം … Continue reading 50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന്‍ ഗ്രാമത്തെ വളഞ്ഞിരിക്കുന്നു

അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

al Qaedaയുടെ ഉയര്‍ന്ന സ്ഥാനം സംശയിക്കപ്പെട്ട ഗ്വാണ്ടാനമോ ജയിലിട്ടിരുന്ന വ്യക്തിയെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Lithuaniaയിലെ CIAയുടെ രഹസ്യ ജയിലില്‍ അടച്ചിരുന്നു എന്ന് സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞു. Zubaydah ക്ക് Lithuania ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം കൊടുക്കണമെന്ന് European Court of Human Rights വിധിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് അവസാനിച്ചെങ്കിലും അമേരിക്കയുടെ rendition പരിപാടി എന്ന വിളിക്കുന്ന പദ്ധതി ഇപ്പോഴും രഹസ്യത്തില്‍ മൂടിയിരിക്കുകയാണ്. അമേരിക്കയുടെ നിയമാധികാര പരിധിക്ക് പുറത്തുള്ള ജയിലുകളില്‍ al Qaeda സംശയിക്കുന്നവരെ … Continue reading അല്‍ ഖൈദ സംശയിക്കുന്ന ആളിന് CIA ജയില്‍ സ്ഥാപിച്ച ലിത്‌വാനിയ നഷ്ടപരിഹാരം കൊടുത്തു

നിങ്ങളുടെ സാമൂഹ്യ മാധ്യമം നശിപ്പിക്കാനാഗ്രഹിക്കുന്നവോ

ഒരു ദശാബ്ദത്തിലധികമായി സാമൂഹ്യമാധ്യമങ്ങളുമായുള്ള പ്രണയത്തില്‍ നാം ആഴത്തില്‍ മുങ്ങിയിരിക്കുകയാണ്. അത് ഇല്ലാതാക്കണം എന്ന ചിന്ത വേദനാജനകമായിരിക്കാം. എന്നാല്‍ ഏത് ബന്ധവും, - സാമൂഹ്യ മാധ്യമം നിങ്ങളെ സന്തോഷമുള്ളവരാക്കുന്നില്ലെങ്കിലോ, നിങ്ങളുടെ ഓണ്‍ലൈന്‍ വ്യക്തിത്വം പരിപാലിക്കുന്നത് രസകരമാകുന്നതിന് പകരം ക്ഷീണിപ്പിക്കുന്നതാകുന്നെങ്കിലോ - വിട പറയാന്‍ സമയമായി എന്നാണ്. കമ്പനിക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ചും Instagram, ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ മോശം ഫലത്തെക്കുറിച്ച് പൂര്‍ണ്ണമായും അറിവുള്ളവരായിരുന്നു എന്ന് ചോര്‍ന്ന രേഖകളില്‍ കണ്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം അവസാനം Meta (മുമ്പത്തെ Facebook) ക്ക് … Continue reading നിങ്ങളുടെ സാമൂഹ്യ മാധ്യമം നശിപ്പിക്കാനാഗ്രഹിക്കുന്നവോ