പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു

കഴിഞ്ഞ ദിവസം U.S. House ല്‍ 2022 സാമ്പത്തിക വര്‍ഷത്തെക്കുള്ള സൈനിക ബഡ്ജറ്റിന് വേണ്ടി നടന്ന വോട്ടെടുപ്പില്‍ 316-113 എന്ന വോട്ടോടെ $77800 കോടി ഡോളര്‍ അനുവദിച്ചു. പെന്റഗണിന്റെ ചിലവ് ചുരുക്കാനായി കൊണ്ടുവന്ന രണ്ട് ഭേദഗതികളെ എല്ലാ റിപ്പബ്ലിക്കന്‍മാരും എതിര്‍ത്തു. എന്നാല്‍ ഡമോക്രാറ്റുകള്‍ ഭിന്നിച്ചു നിന്നു. OpenSecrets ഡാറ്റയുടെ മേല്‍ Security Policy Reform Institute (SPRI) ഉം Sludge ഉം നടത്തിയ വിശകലനത്തില്‍ പെന്റഗണ്‍ ചിലവ് 10% കുറക്കുന്നതിനെതിരെ വോട്ടു ചെയ്ത ഡമോക്രാറ്റുകള്‍ക്ക് ചിലവ് കുറക്കണമെന്ന് … Continue reading പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു

അമേരിക്കയുടെ ബഡ്ജറ്റിലെ ചിലവ്: $8 ലക്ഷം കോടി

അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ കൊണ്ടുള്ള വിശാലമായ സാമ്പത്തിക ആഘാതം പെന്റഗണിന്റെ "Overseas Contigency Operations" (യുദ്ധം) ബഡ്ജറ്റിനെ മറികടന്നിരിക്കുന്നു. ഈ ചാര്‍ട്ടും അതിനോട് ചേര്‍ന്നിള്ള പ്രബന്ധവും യുദ്ധത്തിന്റെ സമഗ്രമായ ബഡ്ജറ്റ് ചിലവ് കണക്കാക്കുന്നു. പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 1, 2021. https://watson.brown.edu/costsofwar/figures/2021/WarDeathTollhttps://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_U.S.%20Budgetary%20Costs%20of%20Post-9%2011%20Wars_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021

ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍

ഫ്രാന്‍സിലെ ഇപ്പോഴത്തെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍ കണ്ടെത്തി എന്ന് അന്വേഷണാത്മക വെബ് സൈറ്റായ Mediapart പറയുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സി നടത്തിയ വിശകലനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. വിദ്യാഭ്യാസം, territorial cohesion, കൃഷി, വീട്, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഫോണുകളിലാണ് ഇസ്രായേല്‍ ആസ്ഥാനമായ NSO group ന്റെ സൈനിക തരം ചാരപ്പണി സോഫ്റ്റ്‌വെയറായ പെഗസസ് കടന്നുകൂടയത്. മക്രോണിന്റെ ഉപദേശകയുടെ ഫോണിലും അത് കടന്നുകൂടിയിട്ടുണ്ട്. — സ്രോതസ്സ് thewire.in | 24/Sep/2021 [ഭീകരവാദം … Continue reading ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍

കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു

ഭൂമിയുടെ ഉപരിതലത്തിന്റെ 71% ആവരണം ചെയ്തിരിക്കുന്ന ഭൂമിയുടെ കാലാവസ്ഥയേയും ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്ന ലോക സമുദ്രം, പ്രകൃതിദത്തമായ വ്യതിയാനങ്ങളും, അമിത ചൂഷണവും, മനുഷ്യന്റെ ഇടപെടലും കാരണം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. ഈ മാറ്റങ്ങള്‍ കാരണം സമുദ്ര നിരപ്പ് പ്രതിവര്‍ഷം ശരാശരി 3.1 മില്ലി മീറ്റര്‍ എന്ന തോതില്‍ ജനുവരി 1993 മുതല്‍ മെയ് 2020 വരെ വര്‍ദ്ധിച്ചു എന്ന് Copernicus Marine Environmental Monitoring Service ന്റെ The Ocean State Report 5 ല്‍ … Continue reading 1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു

നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്

1. അത് പ്രവര്‍ത്തിക്കും എന്നും നാശമൊന്നും ഉണ്ടാക്കില്ലെന്നും "കള്ളന്‍മാരായ" മൊത്തം ഇന്‍ഡ്യക്കാര്‍ക്കുള്ള മരുന്നാണെന്നും വിശ്വസിക്കുന്ന ശുദ്ധഗതിക്കാര്‍. 2. രണ്ട് പരിഹാരങ്ങളുടെ ഭ്രമിച്ച ടെക് വിഢികള്‍. അവര്‍ക്ക് കോഡ് എഴുതാന്‍ കഴിയുന്നതുകൊണ്ട് ജീവിതത്തിന്റെ ഉത്തരങ്ങള്‍ അവരുടെ പക്കലുണ്ടെന്നാണ് അവര്‍ കരുതുന്നത്. പ്രായോഗിക യാഥാര്‍ത്ഥ്യം, ജനങ്ങള്‍, മനുഷ്യാവകാശം, മാംസത്തിലും രക്തത്തിലും അവരുടെ "സൃഷ്ടികളുടെ" മാരകമായ ഫലം എന്നിവയെക്കുറിച്ച് കാണാന്‍ കഴിയാത്തവരാണ് അവര്‍. മിക്ക ടെക്കികളും ആധാറുമായി ബന്ധപ്പെട്ടവരാണ്. 3. പണക്കാരായ ടെക് സാറുമാര്‍. അമിതമായ പണവും ദൈവ complex. മറ്റെല്ലാവര്‍ക്കും … Continue reading നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്