ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു. ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും … Continue reading ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

$2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?

Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ ന‍ഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് … Continue reading $2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?

ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

Senate Judiciary Committee യില്‍ ചില ജിംനാസ്റ്റിക്സിലെ ചില ഉന്നത താരങ്ങള്‍ പരമ്പര ലൈംഗിക പീഡകനായ അമേരിക്കയിലെ ജിംനാസ്റ്റിക്സ് ഡോക്റ്റര്‍ Larry Nassar തടയുന്നതിലെ FBIയുടെ പരാജയം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം കൊടുത്തു. നാസറിന്റെ കുറ്റത്തെക്കുറിച്ച് ആദ്യം അയാള്‍ FBI യോട് സംസാരിച്ചതിന് ശേഷം 2016 ല്‍ അറസ്റ്റ് ചെയ്യുന്നത് വരെ അയാള്‍ 120 പുതിയ ആളുകളെ കൂടി പീഡിപ്പിച്ചു. സെനറ്റിലെ വാദത്തില്‍ FBI Director Christopher Wray ജിംനാസ്റ്റുകളോട് മാപ്പ് പറഞ്ഞു. നാസറിന്റെ അന്വേഷണം നടത്തിയ ഏജന്റിനെ … Continue reading ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത്

ഒരേ സമയം മൂന്ന് മഹാമാരികളെയാണ് ഈ മെയ് ദിനത്തില്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ആദ്യത്തേത് കൊറോണവൈറസ് മഹാമാരിയാണ്. രണ്ടാമത്തേത് പട്ടിണി മഹാമാരിയാണ്. മൂന്നാമത്തേത് ഉപജീവനത്തിന്റെ തകര്‍ച്ച മഹാമാരിയാണ്. ഇതുവരെ കൊറോണവൈറസ് മഹാമാരി 31.9 ലക്ഷം ആളുകളെ ബാധിക്കുകയും 2.28 ലക്ഷം ആളുകളെ കൊല്ലുകയും ചെയ്തു. വളര്‍ന്ന് വരുന്ന “പട്ടിണി മഹാമാരി”യെക്കുറിച്ച് World Food Programme മുന്നറീപ്പ് നല്‍കിയിരിക്കുന്നു. 25 കോടി ആളുകളെ അത് ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അവരുടെ ജീവിതവും ഉപജീവനവനും ഉടനെ തന്നെ അപകടപ്പെടും. 10 ലക്ഷം … Continue reading കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത്

മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

ഉയരുന്ന താപനില, വെള്ളപ്പൊക്കം, അസ്ഥിര കാലാവസ്ഥ തുടങ്ങിയവ കുട്ടികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. പരിസ്ഥിതി പ്രശ്നം ലോകം മൊത്തം കുട്ടികളില്‍ വ്യാപകമായി മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്ന് വലിയ ഒരു പഠനം കാണിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രവര്‍ത്തനശേഷിയേയും കാലാവസ്ഥാ ആകാംഷ ബാധിക്കുന്നു എന്ന് 45% കൌമാരക്കാര്‍ പറഞ്ഞു. പ്രതികരിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ പരാജയവുമായി കൌമാരക്കാരുടെ ആകാംഷ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. Lancet Planetary Health വന്ന … Continue reading മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. … Continue reading 9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്

മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി

ജോര്‍ജ്ജിയയിലെ ഡസന്‍ കണക്കിന് കോളേജുകളില്‍ University System of Georgia (USG)യുടെ കോവിഡ്-19 നയങ്ങള്‍ക്കെതിരായി ഒരാഴ്ചയായി ദിവസവും കോളേജദ്ധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രൊഫസര്‍മാരും ലക്ചറര്‍മാരും നേരിട്ട് മാസ്കും വാക്സിനും നിര്‍ബന്ധിക്കാത്ത കോളേജിലെത്തി പഠിപ്പിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. മഹാമാരിയുടെ ഡല്‍റ്റ വകഭേദം രാജ്യം മൊത്തം ആളുകളെ രോഗികളാക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടക്കാണ് നേരിട്ട് കോളേജിലെത്താന്‍ അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. ചെറുപ്പക്കാര്‍ മരിക്കുകയും ഗൌരവകരമായി രോഗം ബാധിക്കുകയും ചെയ്യുന്നതിനിടക്ക് K-12 ഉം ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്ലാസുകള്‍ തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് … Continue reading മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി