14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

പെഗസസ് ലക്ഷ്യം വെച്ചിരുന്നവരുടെ പുറത്തുവന്ന 50,000 ല്‍ അധികം ആളുകളുടെ പട്ടികയില്‍ മൂന്ന് പ്രസിഡന്റുമാര്‍, 10 പ്രധാനമന്ത്രിമാര്‍, ഒരു രാജാവ് എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉണ്ട് എന്ന് Washington Post വ്യാഴാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ സ്ഥാപനമായ NSO Group ന്റെ സൈനിക ശ്രേണിയില്‍ പെടുന്ന ചാരപ്പണി സോഫ്റ്റ്‌വെയറാണ് Pegasus. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ വ്യവസായത്തിന്റെ കടന്നുകയറുന്ന സാങ്കേതികവിദ്യകള്‍ ആഗോളമായി പൊളിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷകര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 14 സംസ്ഥാന സര്‍ക്കാര്‍ തലവന്‍മാര്‍ എന്നിവരുടെ ഫോണുകളും … Continue reading 14 ലോക നേതാക്കളുടെ ഫോണ്‍ നമ്പരുകള്‍ പെഗസസ് പട്ടികയിലുണ്ട്

ഹൈസ്കൂളിലെ സംഗീത പഠനം ഭാഷാ കഴിവുകളെ വര്‍ദ്ധിപ്പിക്കും

ഹൈസ്കൂളില്‍ നടത്തുന്ന സംഗീത പഠനം കൌമാരക്കാരുടെ തലച്ചോറിലെ ശബ്ദത്തോടുള്ള പ്രതികരണത്തെ മെച്ചപ്പെടുത്തും എന്ന് Northwestern Universityയുടെ പഠനം പറയുന്നു. ജൂലൈ 20 ന്റെ Proceedings of the National Academy of Sciences (PNAS) ല്‍ അതിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അക്കാദമിക വിജയത്തിന് സഹായകമായ ശേഷികളെ മെച്ചപ്പെടുത്താന്‍ സംഗീത പഠനം സഹായിക്കുന്നു. എന്നാല്‍ സംഗീതം പഠിക്കുന്നത് സംഗീതം നേരിട്ട് തൊഴിലാക്കാനുള്ള അത്ര ശേഷികള്‍ വളര്‍ത്തണമെന്നില്ല. പകരം 'പഠിക്കാന്‍ പഠിക്കുന്നതിനെ' സംഗീത പഠനം സഹായിക്കും. — സ്രോതസ്സ് Northwestern … Continue reading ഹൈസ്കൂളിലെ സംഗീത പഠനം ഭാഷാ കഴിവുകളെ വര്‍ദ്ധിപ്പിക്കും

ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു

Goods and Services Tax (GST) ന്റെ നാലാം വാര്‍ഷികം ഇന്‍ഡ്യ ആഘോഷിക്കുകയാണ്. ദരിദ്രര്‍ക്ക് മേലുള്ള നികുതി ഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് അത് ഇന്‍ഡ്യയിലിപ്പോഴുള്ള സാമ്പത്തിക അസമത്വങ്ങളെ വലുതാക്കുകയാണ്. GST സംവിധാനത്തില്‍ രാജ്യം കൂടുതലും നേരിട്ടല്ലാത്ത നികുതിയെ ആണ് ആശ്രയിക്കുന്നത്. ഒരു സേവനം ഉപയോഗിക്കുകയോ, ഉല്‍പ്പന്നം വാങ്ങുകയോ ചെയ്യുന്ന എല്ലാവരും അത് കൊടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം gross revenue receipt എന്ന നിലയില്‍ നേരിട്ടല്ലാത്ത നികുതിയുടെ പങ്ക് വര്‍ദ്ധിക്കുകയായിരുന്നു. അതിന് വിരുദ്ധമായി, സംയുക്ത സര്‍ക്കാരിന്റെ gross tax … Continue reading ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു

ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്. Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. … Continue reading ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

Central Bureau of Investigation ന്റെ നേതൃത്വ സ്ഥാനത്ത് നിന്ന് Alok Verma യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷം Pegasus ചാരഉപകരണത്തിന്റെ ഉപഭോക്താവായ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇന്‍ഡ്യന്‍ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ഫോണ്‍നമ്പരുകള്‍ രേഖപ്പെടുത്തി. സംശയിക്കുന്നവരെ രഹസ്യാന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള അധികാരമുള്ള വിരമിക്കാന്‍ മൂന്ന് മാസം ഇരിക്കെ പുറത്താക്കപ്പെട്ട വര്‍മ്മ അതിന് കീഴിലായി. എന്നാല്‍ അദ്ദേഹത്തിന് അന്ന് അറിയാതിരുന്ന മോഡി സര്‍ക്കാര്‍ കൊടുത്ത രണ്ടാമത്തെ ഇടി: ഇന്‍ഡ്യയുടെ അത്യുന്നത ചാരപ്പണി … Continue reading അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

ഇസ്രായേലിന്റെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന Ben & Jerryയുടെ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച Unileverന്റെ തലവനായ Alan Jope നോട് ഫോണില്‍ പ്രധാനമന്ത്രി Naftali Bennett രൂക്ഷമായി പ്രതികരിച്ചു. ഐസ്ക്രീം കമ്പനിയുടെ ഉടമകള്‍ Unilever ആണ്. “തങ്ങളുടെ പൌരന്‍മാര്‍ക്കെതിരായ ബഹിഷ്കരണത്തെ ശക്തമായി നേരിടും,” എന്ന് Bennett പറഞ്ഞു. പടിഞ്ഞാറെക്കരയിലെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ ഐസ്ക്രീം ഇനി വില്‍ക്കില്ല എന്ന് വെര്‍മോണ്ട് ആസ്ഥാനമായ ഐസ്ക്രീം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പക്ഷെ ബാക്കിയുള്ള ഇസ്രായേലിലെ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് തടസമുണ്ടാകില്ല. Ben & Jerry ക്ക് … Continue reading ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു

Morgantown ലെ Viatris മരുന്ന് കമ്പനി അടച്ചുപൂട്ടി പ്രവര്‍ത്തനം ഇന്‍ഡ്യയിലേക്കും ആസ്ട്രേലിയയിലേക്കും മാറ്റുന്നതോടെ West Virginiaയിലെ 1,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡമോക്രാറ്റിക് സെനറ്ററായ Joe Manchin നോടുള്ള തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയും കിട്ടിയില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. വാഷിങ്ടണിലെ ശക്തനായ മനുഷ്യനെന്നാണ് Joe Manchin നെ അറിയപ്പെടുന്നത്. Mylan, Upjohn എന്നീ കമ്പനികള്‍ ലയിച്ചാണ് Viatris രൂപീകൃതമായത്. Manchin ന്റെ മകളായ Heather Bresch ആണ് Mylan ന്റെ തലവ. Morgantown ലെ … Continue reading പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു