എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

അയോവയിലെ Dakota Access Pipeline ന്റെ ഉപകരണം നശിപ്പിച്ച കുറ്റത്തിന് ഒരു സമാധാനപരമായ ജല സംരക്ഷകയായ Jessica Reznicek ന് 8 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അതേ സമയം അറിഞ്ഞുകൊണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ച യഥാര്‍ത്ഥ കുറ്റവാളികളായ ഫോസിലിന്ധന കമ്പനികള്‍ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്നു. Jessica Reznicekക്ക് 8 വര്‍ഷം ജയിലില്‍ കഴിയാനുള്ള ശിക്ഷയാണ് കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ജില്ലാ കോടതി ജഡ്ജി Rebecca Goodgame Ebinger കൊടുത്തത്. അതിന് പുറമെ … Continue reading എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് … Continue reading വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്

Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021

പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

Reporters Without Borders (RSF) എന്ന സംഘം ചൂണ്ടിക്കാണിക്കുന്ന പത്ര സ്വാതന്ത്ര്യത്തിന്റെ ഇരപിടയന്‍മാര്‍ എന്ന 37 രാജ്യ തലവന്‍മാരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉണ്ട്. മോഡിയെക്കുറിച്ചുള്ള അവരുടെ കുറുപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “തീവൃവും വിഭാഗീയവും derogatory ആയ പ്രസംഗങ്ങളുലൂടെ ദേശീയവാദ-പ്രചാരം കിട്ടുന്ന ആശയങ്ങള്‍ നിരന്തരമായി വ്യാപിപ്പിക്കാന്‍ വലിയ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമകളായ ശതകോടീശ്വരന്‍മാരയ ബിസിനസുകാരുമായി അടുത്ത ബന്ധം, അദ്ദേഹത്തെ സഹായിച്ചു.” 2021 World Press Freedom Index ല്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്‍ഡ്യ 142ാം … Continue reading പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല