പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്

1965 - '66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് democracynow.org | 2016

മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി

2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി

സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു

ബഹുമാന്യ സാങ്കേതികവിദ്യകളെ ശ്രദ്ധിക്കുന്ന സന്നദ്ധ സംഘടനായായ Me2B Alliance, അമേരിക്കയിലെ വിദ്യാഭ്യാസ ആപ്പുകളുടെ ഡാറ്റ പങ്കുവെക്കല്‍ പ്രയോഗങ്ങളെക്കുറിച്ച് ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 60% സ്കൂള്‍ ആപ്പുകളും പരസ്യ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ധാരാളം മൂന്നാമരിലേക്ക് ഡാറ്റകള്‍ അയക്കുന്നു. ഓരോ ആപ്പിനും ശരാശരി 10 മൂന്നാമരായ ഡാറ്റ ചാനലുകളുണ്ട്. “School Mobile Apps Student Data Sharing Behavior,” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. — സ്രോതസ്സ് me2ba.org | May 4, … Continue reading സ്കൂള്‍ ആപ്പുകളിലെ 60% വും വിദ്യാര്‍ത്ഥി വിവരങ്ങള്‍ അപടസാദ്ധ്യതയുള്ള മൂന്നാമന്‍മാരിലേക്ക് അയച്ചുകൊടുക്കുന്നു

ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി

തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016

ആഫ്രിക്കന്‍ കിരാതന്‍മാരെ ശിക്ഷിക്കാനുള്ള വെള്ളക്കാരുടെ കോടതി

ICC is not international criminal court, it is international Caucasian court for the prosecution of sub Saharan African savages. Norman Finkelstein