അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു

വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു

നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

എങ്ങനെ കാണണമെന്ന് നിങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ മനുഷ്യനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങളെ പരിശീലിപ്പിക്കാന്‍ പണ്ഡിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ചിന്തിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ പുരോഹിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ മൂല്യമളക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ബാങ്കുകാരനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ സിനിമക്കാരെ അനുവദിച്ച് കൊടുക്കുമോ. നിങ്ങളെ അവര്‍ പരിശീലിപ്പിക്കാന്‍ അനുവദിക്കരുത്. ശക്തരായവര്‍ അവരെ ജോലിക്കെടുക്കുന്നത് ഈ ലോകത്തിലെങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ … Continue reading നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല

ട്രമ്പ് സര്‍ക്കാരും അതിന്റെ റിപ്പബ്ലിക്കന്‍ സൃഷ്ടാക്കളും അമേരിക്കക്കകത്തുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു നിര നടത്തുകയാണ്. കുടിയേറ്റക്കാര്‍, കറുത്തവര്‍, യഹൂദര്‍, ദരിദ്രരായ ജനങ്ങള്‍, മദ്ധ്യവര്‍ഗ്ഗ ജനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പ കടമുള്ളവര്‍, പരിസ്ഥിതി, വോട്ടവകാശം, ന്യായമായ തെരഞ്ഞെടുപ്പ്, നീല-രാഷ്ട്ര നികുതിദായകര്‍, നിയമ വാഴ്ച, സത്യസന്ധമായ തെരഞ്ഞെടുപ്പ്, ഡൊണാള്‍ഡ് ട്രമ്പിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്ന എല്ലാ രൂപങ്ങളും, അയാളുടെ കുടുബം, അയാളെ വിജയിക്കാന്‍ സഹായിച്ച എല്ലാ കുറ്റവാളികളും അതിന്റെ ഭാഗികമായ പട്ടികയാണ്. ഇവ കൂടുതലും പ്രചാരമില്ലാത്ത വിഷയങ്ങളാണ്. എന്താണ് നടക്കുന്നത് എന്ന് ആളുകളെ … Continue reading ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല

കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും

അന്റാര്‍ക്ടിക്ക മുനമ്പിന്റെ തീരത്ത് വന്‍തോതില്‍ ആല്‍ഗകള്‍ വളര്‍ന്നതോടെ സൂഷ്മ ആല്‍ഗകളുടെ വലിയ മാപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ആഗോള താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ ‘പച്ച മഞ്ഞ്’ വ്യാപിക്കും എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. University of Cambridge ലേയും British Antarctic Survey ലേയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അന്റാര്‍ക്ടിക്കയിലെ രണ്ട് വേനല്‍കാലത്തിന്റെ ഭൂമിയിലെ നിരീക്ഷണ ശാലകളിലില്‍ നിന്നുള്ള വിവരങ്ങളോടൊപ്പം ഉപഗ്രഹ വിവരങ്ങള്‍ ചേര്‍ത്താണ് പച്ച മഞ്ഞ് ആല്‍ഗകളെ അളന്നത്. ചൂടുകൂടിയ സ്ഥലത്ത് അവ വളരുന്നു. വേനല്‍കാലത്ത് ശരാശരി താപനില … Continue reading കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും

ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്

8 വര്‍ഷ‍ം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്