പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്

ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 - 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്‌വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം … Continue reading പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്

ഇതുവരെ കണ്ടതിലേക്കും ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തി

അതിവേഗത്തില്‍ തിരിയുന്ന J0740+6620 എന്ന് വിളിക്കുന്ന മില്ലി സെക്കന്റ് പള്‍സാറിനെ NANOGrav Physics Frontiers Center ലെ ഗവേഷകര്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും ഭാരമുള്ള ന്യൂട്രോണ്‍ നക്ഷത്രമാണത്. 4,600 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെക്കാള്‍ 2.17 മടങ്ങ് ദ്രവ്യമുള്ള അത് 30 കിലോമീറ്റര്‍ വ്യാസത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. തമോഗര്‍ത്തമാകാതെ ഏറ്റവും ഭാരമുള്ള ഒരു വസ്തുവിനെ ഏറ്റവും കുറഞ്ഞ വലിപ്പത്തിലേക്ക് എത്താവുന്നതിന്റെ പരിധിയിലാണ് ഈ വസ്തു. അടുത്ത കാലത്ത് കൂട്ടിയിടിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ … Continue reading ഇതുവരെ കണ്ടതിലേക്കും ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തി

ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പൊതു ഗതാഗത മാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍ കാരണം ഇന്‍ഡ്യന്‍ നഗരങ്ങളിലെ ദരിദ്രരില്‍ പകുതിയും കാല്‍നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള്‍ 18% പേര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല്‍ പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ അത് കണ്ടെത്തിയത്. 15% ആളുകള്‍ ജോലിക്ക് പോകാന്‍ ബസ് ഉപയോഗിക്കുന്നു. 6% പേര്‍ പൊതുഗതാഗത … Continue reading ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു

ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയുടെ അംഗരക്ഷകനും സുരക്ഷാ പ്രധാനിയുമായ ആളെ അറസ്റ്റ് ചെയ്തു. സൈനിക ഏകാധിപത്യ കാലത്ത് ആളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിനാണിത്. വാള്‍പ്പറൈസോ(Valparaiso) നഗരത്തിലെ കോടതി Cristian Labbe നെ "Rocas de Santo Domingo നഗരത്തില്‍ മാര്‍ച്ച് 1975 ല്‍ നിയമ വിരുദ്ധമായി തടവിലിടല്‍, പീഡനം, വലിയ ദോഷമുണ്ടാക്കുന്ന തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍" എന്ന മുദ്രകുത്തി കുറ്റം ചാര്‍ത്തി. മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ Labbe യെ അറസ്റ്റ് ചെയ്ത് രണ്ട് … Continue reading പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു

ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു

ബഹുരാഷ്ട്ര കുത്തക കമ്പനിയായി പെപ്സികോ രജിസ്റ്റര്‍ ചെയ്ത ഉരുളക്കിഴങ്ങ് വിത്തുകള്‍ ഗുജറാത്തിലെ കര്‍ഷകര്‍ ബഹുരാഷ്ട്ര കമ്പനിയോടുള്ള പ്രതിഷേധമായി വിതച്ചു. പത്ത് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരെ യോജിപ്പിച്ച് BKS ആണ് അത് ചെയ്തത്. മറ്റ് കര്‍ഷക സംഘടനകളായ Gujarat Khedut Samaj ഉം Gujarat Khedut Kisan Sabha ഉം ഇതിനെ പിന്‍തുണച്ചു. ഇന്‍ഡ്യയുടെ സസ്യ വൈവിദ്ധ്യ നിയന്ത്രണ സംഘമായ Protection of Plant Varieties and Farmers’ Rights Authority (PPV&FRA) യില്‍ PepsiCo രജിസ്റ്റര്‍ ചെയ്ത … Continue reading ഗുജറാത്തിലെ കര്‍ഷകര്‍ പ്രതിഷേധമായി പെപ്സികോയുടെ വിത്തുകള്‍ വിതച്ചു