Ministry of Electronics and Information Technology (MeitY) കൊണ്ടുവന്ന ഡാറ്റാ സുരക്ഷിതത്വത്തിനുള്ള ശ്രീകൃഷ്ണ കമ്മറ്റിയെക്കുറിച്ചുള്ള വ്യാകുലതകള്‍ വ്യക്തമാക്കിക്കൊണ്ട് മുമ്പത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരുള്‍പ്പെട്ട 150 ല്‍ അധികം പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു. കമ്മറ്റി ഇപ്പോള്‍ പരിഗണിക്കുന്ന MeitY കൈമാറുന്ന കരട് നിയമം പൊതു ജനത്തിന് ലഭ്യവുമല്ല, വിവരാവകാശം വഴി പങ്കുവെക്കുന്നുമില്ല എന്ന് ഇവര്‍ കൊടുത്ത കത്തില്‍ പറയുന്നു. അതുകൊണ്ട് ഈ കരട് നിയമം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് … Continue reading ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റി: 150 പൌരന്‍മാര്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം കൊടുത്തു
ലേഖകന്‍: admin
ആഗോളവല്‍ക്കരണത്തെക്കുറിച്ച് വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലെ വിശകലനം നമുക്ക് വേണം
Dr. Yilmaz Akyuz, Chief Economist of the South Center വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
ബ്രിട്ടീഷ് പോലീസ് കുട്ടികളെ കുറ്റകൃത്യ ചാരന്‍മാരായി ഉപയോഗിക്കുന്നു
ഗുണ്ടാ സംഘങ്ങളേയും മയക്കുമരുന്ന് കച്ചവടക്കാരേയും ഭീകരവാദി കുറ്റ സംഘങ്ങളേയും കുറിച്ച് നിരീക്ഷിക്കാനായി ബ്രീട്ടണിലെ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും കുട്ടികളെ "covert human intelligence source (CHIS)" എന്ന പരിപാടിയില്‍ ഉപയോഗിക്കുന്നു. House of Lords ല്‍ കഴിഞ്ഞ ആഴ്ച വെച്ച റിപ്പോര്‍ട്ടിലാണിതുള്ളത്. ദേശീയവും അന്തര്‍ ദേശീയവുമായ നിയമ പ്രകാരം കുട്ടികളെ ബാധിക്കുന്ന നിയമങ്ങള്‍ അവരുടെ ഏറ്റവും നല്ല ഗുണകരമായ രീതിയിലെ എടുക്കാവൂ. അവരുടെ ക്ഷേമമാകണം പ്രാധമിക പരിഗണനയിലേക്ക് വരേണ്ടത്. അവരെ ചാരന്‍മാരായി ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഗുണകരമാകും എന്ന … Continue reading ബ്രിട്ടീഷ് പോലീസ് കുട്ടികളെ കുറ്റകൃത്യ ചാരന്‍മാരായി ഉപയോഗിക്കുന്നു
ആര്‍ക്ടിക് ചക്രത്തിനകത്ത് കാട്ടുതീയുടെ രൗദ്രത, സ്വീഡന്‍ സഹായത്തിന് വിളിക്കുന്നു
ചൂടുള്ള വരണ്ട വേനല്‍കാലം അസാധാരണമായി യൂറോപ്പിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്നതിനനുസരിച്ച് ആര്‍ക്ടിക് ചക്രത്തിനകത്ത് കുറഞ്ഞത് 11 കാട്ടുതീയെങ്കിലും ഉണ്ടായി. അത് ഏറ്റവും മോശമായി ബാധിച്ച രാജ്യം സ്വീഡനാണ്. തീ അണക്കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ സഹ രാജ്യങ്ങളോട് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വലിയ സ്ഥലങ്ങളിലേക്ക് ആണ് തീ വ്യാപിച്ചിരിക്കുന്നത്. അതിനാല്‍ നാല് സമൂഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു. — സ്രോതസ്സ് theguardian.com
ശത്രു രാഷ്ട്രീയക്കാരല്ല — അത് കോര്‍പ്പറേറ്റ് ശക്തികളാണ്.
Chris Hedges
ഇസ്രായേല്‍ Khan al-Ahmar ഗ്രാമത്തിന്റെ വഴിയില്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചു
കിഴക്കെ ജറുസലേമില്‍ സ്ഥിതിചെയ്യുന്ന പാലസ്തീനിലെ Bedouin ഗ്രാമമായ Khan al-Ahmar ലേക്കുള്ള പ്രവേശനം തടയുന്നതിന് ഇസ്രായേല്‍ സൈന്യം രണ്ട് ഇരുമ്പ് ഗേറ്റുകള്‍ സ്ഥാപിച്ചു. കൈയ്യേറിയ പടിഞ്ഞാറെക്കരയിലാണ് ഇത്. രണ്ട് വ്യത്യസ്ഥ റോഡുകളില്‍ ഇസ്രായേല്‍ സൈന്യം ഈ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രാദേശിക സ്രോതസ്സുകള്‍ പറയുന്നു. ആ ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും ഇതിനാല്‍ അടക്കപ്പെട്ടു. മലകളിലൂടെ വേണം ഇനി ആ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍. ഇസ്രായേലിന്റെ കൈയ്യേറ്റ നയത്തിന്റെ ഭാഗമായി Khan al-Ahmar ഗ്രാമത്തെ ഒറ്റപ്പെടുത്താനാണ് ഈ ഇരുമ്പ് ഗേറ്റുകള്‍ … Continue reading ഇസ്രായേല്‍ Khan al-Ahmar ഗ്രാമത്തിന്റെ വഴിയില്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചു
സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്‍ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല്‍ ഈ വര്‍ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്‍ശിച്ച രോഗികളുടെ ആരോഗ്യ രേഖകള്‍ വായിക്കപ്പെടുകയും പകര്‍പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്‍) നമ്പര്‍, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ പകര്‍പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്‍പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com
ഈ പാണ്ട നൃത്തം ചെയ്യുകയാണ്
ആധാര്‍: 50,000 കോടിയുടെ പെരുംനുണ!
വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന് സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കാം; … Continue reading ആധാര്‍: 50,000 കോടിയുടെ പെരുംനുണ!
ലോകത്തെ മൂന്നിലൊന്ന് മല്‍സ്യബന്ധനവും ജീവശാസ്ത്രപരമായി സുസ്ഥിരമല്ലാത്ത നിലയിലാണ്
ലോകം മൊത്തം 320 കോടി ആളുകള്‍ അവരുടെ മൃഗ പ്രോട്ടീന്റെ 20% നേടുന്നത് മല്‍സ്യങ്ങളില്‍ നിന്നുമാണ്. അതായത് പ്രതിവര്‍ഷം 15 കോടി ടണ്‍ മീനുകളെ തിന്നുന്നു. അടുത്ത കുറച്ച് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ജനസംഖ്യ കുറച്ച് ശതകോടികൂടി വര്‍ദ്ധിക്കും. അപ്പോള്‍ ഈ സംഖ്യ തീര്‍ച്ചയായും വര്‍ദ്ധിക്കും. ഈ വളര്‍ച്ചയെ മുതലാക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനും മല്‍സ്യബന്ധന വ്യവസായം ശ്രമിക്കുന്നു. എന്നാല്‍ അമിത മല്‍സ്യബന്ധനം കാരണം ഇപ്പോള്‍ തന്നെ മല്‍സ്യ ലഭ്യതക്ക് ഇപ്പോള്‍ തന്നെ ഭീഷണിയായിരിക്കുന്നു. അതുകൊണ്ട് ഈ വളര്‍ച്ച സുസ്ഥിരമായി … Continue reading ലോകത്തെ മൂന്നിലൊന്ന് മല്‍സ്യബന്ധനവും ജീവശാസ്ത്രപരമായി സുസ്ഥിരമല്ലാത്ത നിലയിലാണ്