ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി

crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk … Continue reading ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി

പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു

ടെക്സാസില്‍ 2022 ലെ ഇടകാല തെരഞ്ഞെടുപ്പിന്റെ പ്രാധമിക ഘട്ടത്തിലെ നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി. അമിതമായ നിയന്ത്രണങ്ങളുള്ള വോട്ടെടുപ്പ് നിയമങ്ങളാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ബാലറ്റുകള്‍ ലഭ്യമാകണം എന്ന ആവശ്യത്തോടെ 30 പൌരാവകാശ സംഘങ്ങള്‍ ടെക്സാസിലെ secretary of state ന് കത്ത് അയച്ചു. റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന Senate Bill 1 എന്ന നിയമം ഇതിനകം തന്നെ സമ്മതിദായകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വന്‍തോതില്‍ അവശ്യമായ ID വിവരമില്ലാത്ത തപാല്‍ വോട്ടുകള്‍ റദ്ദാക്കുകയാണ്. തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണമാണ് ടെക്സാസിലുള്ളത്. … Continue reading പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു

ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു

രാജിക്കത്തില്‍ ഹിമാലയത്തോടുള്ള ആക്രമണം സൂചിപ്പിച്ചുകൊണ്ട് Char Dham Project ന്റെ High Powered Committee (HPC) അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും പരിസ്ഥിതി പ്രവര്‍ത്തകനായ Ravi Chopra രാജി വെച്ചു. 2019 ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി എടുത്തത്. അദ്ദേഹം എഴുതുന്നു, “അതേ ആന്തരിക ശബ്ദമാണ് പുറത്ത് പോകാനായി ഇപ്പോള്‍ എന്നെ നിര്‍ബന്ധിക്കുന്നത്. ദുര്‍ബല പരിസ്ഥിതി മേഖലയെ HPC സംരക്ഷിക്കും എന്ന വിശ്വാസം തകര്‍ന്നു. എനിക്ക് കൂടുതല്‍ ചെയ്യാനാകില്ല. അതുകൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചു.” Yamunotri, Gangotri, Badrinath, Kedarnath … Continue reading ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു

വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല

കാറിന്റെ പുകക്കുഴലില്‍ കൂടി പുറത്തുവരന്ന തരം വായൂ മലിനീകാരികള്‍ പൂക്കളുടെ മണവുമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പ്രാണികള്‍ വഴിയുള്ള പരാഗണം കുറയുന്നു എന്ന് പുതിയ ഗവേഷണം പറയുന്നു. പുകയുണ്ടാക്കുന്ന ഒരു സംവിധാനം ഉപയോഗിച്ച് ഗവേഷകര്‍ ഒരു തുറന്ന കടുക് പാടത്ത് മലിനീകാരികളുടെ പ്രാദേശികമായി സ്വതന്ത്രമായി പറന്നുനടക്കുന്ന പ്രാണികളിലെ ഫലം നിരീക്ഷിച്ചു. വായൂ മലിനീകരണമുള്ളപ്പോള്‍ പരാഗണകാരികള്‍ പൂക്കളിലെത്തുന്നത് 90% കുറയുകയും പരാഗണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. തേനീച്ചകള്‍, ഈച്ചകള്‍, ഈയാംപാറ്റകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ പരാഗണത്തിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചത്. … Continue reading വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല