1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു

Kafr Qasem ഇസ്രായേല്‍ ഗ്രാമത്തില്‍ അറബികളെ 1956 ല്‍ കൂട്ടക്കൊല ചെയ്തതിന് തന്റെ പേരിലും ഇസ്രായേലിന്റെ പേരിലും പ്രസിഡന്റ് Isaac Herzog ഇരകളുടെ സ്മരണക്ക് നടത്തിയ ചടങ്ങില്‍ വെച്ച് മാപ്പ് പറഞ്ഞു. “49 ഇരകളുടെ ഓര്‍മ്മയില്‍ ഞാന്‍ എന്റെ തലകുനിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് മുമ്പിലും Kafr Qasem നിവാസികളുടെ മുമ്പിലും എന്റെ പേരിലും ഇസ്രായേലിന്റെ പേരിലും ഞാന്‍ എന്റെ തലകുനിക്കുന്നു,” എന്ന് Herzog പറഞ്ഞു. Israeli Border Policemen ആണ് സൂയസ് പ്രശ്നത്തിന്റെ ആദ്യ ദിവസമായ ഒക്റ്റോബര്‍ … Continue reading 1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു

ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍

ഫേസ്‌ബുക്ക് പോസ്റ്റുകളിലും പൊതു വേദികളിലും ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരനായ T. Raja Singh റോഹിംഗന്‍ മുസ്ലീങ്ങളേയും, ഇന്‍ഡ്യന്‍ മുസ്ലീങ്ങളേയും, പള്ളികളേയും മോശമായി പരാമര്‍ശിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തു. പ്ലാറ്റ്‌ഫോമിലെ ക്രമസമാധാനം പരിശോധിക്കുന്ന Facebook Inc. ന്റെ ജോലിക്കാര്‍ ഇത് കണ്ടുകൊണ്ടിരിന്നു. കമ്പനിയുടെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ Singh ലംഘിച്ചില്ല എന്ന് ഈ വര്‍ഷം മാര്‍ച്ച് അവസാനം അവര്‍ സംഗ്രഹിച്ചു. എന്നാല്‍ അത് അപകടകരമാണെന്ന സ്ഥാനം കൊടുത്തു. ഒരു വ്യക്തിയെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്ഥിതിയാണെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും … Continue reading ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍

ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്

മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്

സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു

ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന്‍ കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് … Continue reading സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു

കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

മുഖ ആവരണം, കൈയ്യുറ, മുഖ മറ തുടങ്ങിയ ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വര്‍ദ്ധിച്ച ആവശ്യകത കോവിഡ്-19 മഹാമാരി ലോകം മൊത്തം ഉണ്ടാക്കി. അതിന്റെ ഫലമായ മാലിന്യങ്ങള്‍ നദികളിലും സമുദ്രങ്ങളിലും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ ആഗോള പ്ലാസ്റ്റിക് പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഒരു മാതൃക ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. മഹാമാരിയുമായി ബന്ധപ്പെട്ട 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം മൊത്തം ഉത്പാദിപ്പിച്ചു. അതില്‍ 25,000 ടണ്ണിലധികം സമുദ്രങ്ങളിലെത്തി. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഈ … Continue reading കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്

ഫേസ്‌ബുക്ക് അവരുടെ കോര്‍പ്പറേറ്റ് പേര് മാറ്റുന്നു. എന്നാല്‍ അവര്‍ കാലാവസ്ഥാ വ്യാജവാര്‍ത്തകളുമായി ഇപ്പോഴും നിസാരമാക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം തടയുന്നതില്‍ പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന് Stop Funding Heat എന്ന സംഘടനയും Real Facebook Oversight Board എന്ന സംഘടനയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ പ്രസിദ്ധപ്പെടുത്തിയ 48,700 പോസ്റ്റുകള്‍ സംഘം വിശകലനം ചെയ്തു. അതില്‍ കാലാവസ്ഥ വ്യജ അവകാശവാദങ്ങള്‍ കൊടുക്കുന്ന 196 … Continue reading ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്

കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി