2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്

2020 ല്‍ ഇന്‍ഡ്യയിലെ 1,53,052 പേരാണ് ആത്മഹത്യ ചെയ്തത്. അത് റിക്കോഡാണ്. പ്രതിദിനം ശരാശരി 418 പേര്‍ ആത്മഹത്യ ചെയ്യുന്നു. അതില്‍ 10,677 പേര്‍ കാര്‍ഷിക രംഗത്ത് നിന്നുള്ളവരാണ്. യൂണിയന്‍ സര്‍ക്കാരിന്റെ പുതിയ രേഖകളിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 2019 നേക്കാള്‍ കൂടുതലാണിത്. 2019 ല്‍ 139,123 പേരാണ് ആത്മഹത്യ ചെയ്തത് എന്ന് National Crime Records Bureau (NCRB) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യാ തോത് (ഒരു ലക്ഷം പേരില്‍) 2019 ലെ 10.4 ല്‍ … Continue reading 2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്

എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു

എത്യോപ്യ പോലുള്ള അപകട സ്ഥിതിയിലുള്ള രാജ്യങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളുടെ വ്യാപനം തടയുന്നതിലെ കമ്പനിയുടെ പരാജയത്തെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ പല പ്രാവശ്യം മുന്നറീപ്പ് കൊടുത്തതാണ്. എത്യോപ്യയില്‍ ആഭ്യന്തരയുദ്ധം കഴിഞ്ഞ വര്‍ഷം നടക്കുകയായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് ഈ വിവരം കണ്ടത്. സംഘര്‍ഷത്തിന്റെ അപകട സ്ഥിതിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതായാണ് സാമൂഹ്യ മാധ്യമ വമ്പന്‍ എത്യോപ്യയെ അടയാളപ്പെടുത്തിയിരുന്നു. എങ്കിലും തീപിടിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പ്രളയത്തെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഫേസ്‌ബുക്ക് എടുത്തില്ല. US Securities and Exchange … Continue reading എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു

ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും

ആല്‍ഗകള്‍ കൂടുതല്‍ വളര്‍ന്നാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ചും വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്നതാണ്. ഉദാരഹരണത്തിന് Chesapeake Bay യില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൃത പ്രദേശം എന്ന് വിളിക്കുന്ന പ്രദേശം. ജീര്‍ണ്ണിക്കുന്ന ആല്‍ഗകള്‍ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റെല്ലാ ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നത്. 2014 ല്‍ Erie തടകത്തിലെ ആല്‍ഗ അമിതവളര്‍ച്ച Toledo, Ohio യുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തി അവിടുത്തെ ജല നിലയം അടപ്പിച്ചു. ജലം ഇഷ്ടപ്പെടുന്ന പട്ടികള്‍ക്ക് അവ മാരകമാണ്. മനുഷ്യരില്‍ അവ … Continue reading ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു. റഷ‍്യയുടെ സര്‍ക്കാര്‍ ചാനലായ RT യുടെ ജര്‍മ്മന്‍ ഭാഷ ചാനലിനെ അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീഡിയോ ഹോസ്റ്റ് ചെയ്യുന്ന വമ്പനെതിരെ "zero tolerance" നയമായിരിക്കും എന്ന് ക്രംലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ കമ്പനിയുടെ ഉടമകള്‍ Alphabet Inc ആണ്. കോവിഡ്-19 തെറ്റിധാരണ നയത്തെ ലംഘിച്ചതിനാല്‍ അവര്‍ ചാനലിനെ നീക്കം ചെയ്തതെന്ന് അറിയിച്ചു. അസാധാരണമായ വിവര അക്രമമാണ് യൂട്യൂബ് നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു. — സ്രോതസ്സ് reuters.com … Continue reading യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ

ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ

ലണ്ടനിലെ സിനഗോഗില്‍ വെച്ച് ബ്രിട്ടണിലെ ഇസ്രായേല്‍ അംബാസിഡര്‍ Tzipi Hotovely ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാനായി നടത്തിയ Zionist Federation ന്റെ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് യഹൂദന്‍മാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോന്നു. Na’amod: British Jews Against Occupation ന്റെ പ്രവര്‍ത്തകരായ അവര്‍ ആ പരിപാടി താല്‍ക്കാലികമായി തടസപ്പെടുത്തുകയും ചെയ്തു. “Racism isn’t kosher”, “No hechsher [kosher stamp] for Hotovely” തുടങ്ങിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തി. “Hotovely ന്റെ വൃത്തികെട്ട വീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും … Continue reading ബ്രിട്ടീഷ് യഹൂദന്‍മാര്‍ കൈയ്യേറ്റത്തിനെതിരെ

മെറ്റ – മുതലാളിത്തത്തിന് ശേഷമുള്ള സംസ്കാരത്തിന്റെ കേന്ദ്രം

https://www.youtube.com/watch?v=gtczmR2A1xA https://metacpc.org/en/ Yanis Varoufakis on Friday called out Facebook for stealing the moniker of a global anti-capitalist think tank. https://twitter.com/yanisvaroufakis/status/1453843357369835522 [nothing special, fascists always steel other's identity.]

സാമൂഹ്യ മാധ്യമ അള്‍ഗോരിഥം വലതുപക്ഷ രാഷ്ട്രീയ പക്ഷാപാതിയാണ്

യാഥാസ്ഥിതിക ട്വീറ്റുകളെ കൂടുതല്‍ ശക്തമാക്കി പ്രചരിപ്പിക്കുകയാണ് അവരുടെ അള്‍ഗോഥം ചെയ്യുന്നതെന്ന് ട്വിറ്റര്‍ നടത്തിയ ആഭ്യന്തര ഗവേഷണത്തില്‍ കണ്ടെത്തി. വലതുപക്ഷ influencers നേയും വലുതുപക്ഷ വാര്‍ത്താ സൈറ്റുകളേയും ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. വ്യക്തിപരമാക്കപ്പെട്ട അള്‍ഗോരിഥങ്ങള്‍ തെരഞ്ഞെടുക്കുന്നതും ക്രമം നിശ്ഛയിക്കുന്നതുമായ ഉള്ളടക്കമാണ് ട്വിറ്ററിന്റെ [എല്ലാ സാമൂഹ്യ നിന്ത്രണ മാധ്യമങ്ങളിലും] home timeline ല്‍ വരുന്നത്. സ്ഥിരമായി ചില ഉള്ളടക്കങ്ങളെ ഉയര്‍ന്ന മാര്‍ക്കിടുന്നതു വഴി ഈ അള്‍ഗോരിഥങ്ങള്‍ സന്ദേശങ്ങളെ ശക്തിപ്പെടുത്തുന്നു. അതേ സമയം മറ്റ് ചിലതിന്റെ ദൃശ്യത കുറക്കുകയും ചെയ്യുന്നു. … Continue reading സാമൂഹ്യ മാധ്യമ അള്‍ഗോരിഥം വലതുപക്ഷ രാഷ്ട്രീയ പക്ഷാപാതിയാണ്

ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ "കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്" എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. "തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം" നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു. ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു. "ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് … Continue reading ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി