അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു

ട്രമ്പ് സര്‍ക്കാരിന്റെ ആരോഗ്യ പരിപാലന നയത്തെക്കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ബ്രിട്ടീഷ് ആരോഗ്യ ജേണലായ Lancet പ്രസിദ്ധീകരിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ കൂടുതലും പറയുന്നത്. മഹാമാരി സമയത്ത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തില്‍ ട്രമ്പ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ് എന്ന് Lancet കണ്ടെത്തി. മറ്റ് രാജ്യങ്ങളുടെ അത്ര കോവിഡ്-19 മരണ നിരക്കായിരുന്നുവെങ്കില്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും ജീവനുണ്ടാകുമായിരുന്നു. കോവിഡ്-19 കാരണം മരിച്ച അമേരിക്കയിലെ അഞ്ച് ലക്ഷം ആളുകളെ “കാണാതായ അമേരിക്കക്കാര്‍” എന്ന പട്ടികയില്‍ … Continue reading അമേരിക്കന്‍ മുതലാളിത്തത്തെ ലാന്‍സെറ്റ് അപലപിച്ചു →

ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല

സാധാരണയുള്ള വായൂ ഗുണമേന്മ ഗവേഷണത്തില്‍ വലിയ മലിനീകാരികളെക്കുറിച്ചാണ് പഠിക്കാറുള്ളത്. എന്നാല്‍ കാറിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന വലിയ മലിനീകാരികള്‍ക്ക് പകരം “ultrafine” മലിനീകാരികളെ പരിശോധിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Environment International ജേണലില്‍ വന്നു. ultrafine കണികകളുടെ ഉയര്‍ന്ന സാന്ദ്രത ആണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ രോമത്തിന്റെ 500 മടങ്ങ് ചെറിയ മലിനീകാരികള്‍ വലിയ കണികളെ പോലെ വിഷമാണ്. വലിയ കണികകള്‍ ശ്വസകോശത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ ഈ ചെറിയ കണികകള്‍ രക്തത്തില്‍ കടന്ന് അണുബാധയും കൊളസ്ട്രോള്‍ നില … Continue reading ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല →

സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ്

വാര്‍ഷിക പ്ലാസ്റ്റിക് ഉത്പാദനത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് വ്യാപിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ യഥാര്‍ത്ഥത്തില്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടരുന്നു. മലിനീകരണത്തിന്റെ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് ഈ കാര്യം. പ്രതിവര്‍ഷം ഒരു കോടി ടണ്‍ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യജന്യമായ കറുത്ത കാര്‍ബണ്‍ ഉദ്‌വമനത്തിന് സമാനമാണത്. മനുഷ്യന്റേയും ജൈവവ്യവസ്ഥയുടേയും ആരോഗ്യത്തിന് അന്തരീക്ഷത്തിലെ സൂഷ്മപ്ലാസ്റ്റിക്കുകള്‍ എന്ത് ആഘാതം ഉണ്ടാക്കുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ഗവേഷണം നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. 5 മില്ലീമീറ്റര്‍ മുതല്‍ ഒരു … Continue reading സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ് →

പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

University of Eastern Finland അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം മദ്ധ്യവയസ്കരായ പുരുഷന്‍മാര്‍ക്ക് വര്‍ദ്ധിച്ച ക്യാന്‍സര്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. സമഗ്രമായ ആരോഗ്യ പരിപാലനത്തിലും രോഗം തടയുന്നതിലും ഏകാന്തതക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. Psychiatry Research ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നു. ക്യാന്‍സര്‍ സാദ്ധ്യതയെ ഏകാന്തത 10% വര്‍ദ്ധിപ്പിക്കും. പ്രായം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, ജീവിതരീതി, ഉറക്കത്തിന്റെ ഗുണമേന്മ, വിഷാദ ലക്ഷണങ്ങള്‍, ശരീര ദ്രവ്യ സൂചകം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് അതീതമാണ് ഈ ക്യാന്‍സര്‍ … Continue reading പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും →

ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത്

Texas A&M University യിലെ Department of Electrical and Computer Engineering ന്റെ ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ഒരു പരീക്ഷണ സംവിധാനത്തില്‍ വളരെ ഉയര്‍ന്ന ചൂട് ഒരു സെക്കന്റില്‍ കുറഞ്ഞ സമയത്തേക്ക് പോലും SARS-CoV-2 ന് മേല്‍ പതിപ്പിച്ചാല്‍ വൈറസ് നശിക്കുമെന്ന് കണ്ടെത്തി. പിന്നീട് ആ വൈറസുകള്‍ക്ക് മറ്റൊരു മനുഷ്യനെ ആക്രമിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഒരു ഉരുക്ക് കുഴലിലൂടെ കടന്ന് പോകുന്ന കൊറോണ വൈറസ് അടങ്ങിയ ലായിനിയെ ആണ് ഉന്നത ഊഷ്മാവില്‍ ചൂടാക്കുന്നത്. പെട്ടെന്ന് തന്നെ … Continue reading ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത് →

കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി

നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് … Continue reading കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി →

ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി

സര്‍ക്കാരുകളും അന്തര്‍ദേശീയ എണ്ണക്കമ്പനികളുമായി കരാറുകളുണ്ടാക്കിയ മൊറോക്കോയിലെ എണ്ണക്കമ്പനിയായ Unaoil നെതിരെ FBI, the Department of Justice, British അധികാരികളും, Australian അധികാരികളും തുടങ്ങി. ഇറാഖ്, ലിബിയ, കസാഖിസ്ഥാന്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി Unaoil കൊടുത്തതായ രേഖകള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണിത്. Halliburton ഉം അവരുടെ ശാഖയായ KBR ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തത്. ഇറാഖില്‍ ഈ കൈക്കൂലി മറച്ച് വെക്കാനായി അമേരിക്കയുടെ സൈനിക … Continue reading ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി →