കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള്‍ അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്‍ദൈര്‍ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്‍ദൈര്‍ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ … Continue reading കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു

കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

കൊളംബിയയുടെ തലസ്ഥാനമായ ബൊഗൊടയില്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന 1,002 വൈദ്യുത ബസ്സ് കൊടുക്കാനുള്ള ഒരു ഓര്‍ഡര്‍ BYD ന് കിട്ടി. diesel, CNG, electric സാങ്കേതികവിദ്യകളുടെ 1,295 ബസ്സുകള്‍ക്ക് വേണ്ടിയുള്ള ഒരു പൊതു വാണിജ്യ ദര്‍ഘാസ് ഓഗസ്റ്റില്‍ Bogotá City Public Transport Authority (TRANSMILENIO S.A.) പുറപ്പെടുവിച്ചിരുന്നു. BYD ന്റെ മൂന്ന് ആഗോള പദ്ധതിതന്ത്രപരമായ പങ്കാളികള്‍ അവസാനം BYD ന്റെ സംയോജിത വൈദ്യുത ബസ്സ് പരിഹാരങ്ങളാണ് അവരുടെ ലേലത്തിനായി സമര്‍പ്പിച്ചത്. അവര്‍ അവസാനം മൊത്തം 1,002 വൈദ്യുത … Continue reading കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി

ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച

Cassini mission ന്റെ അവസാന Titan flybys ല്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്ന ഗവേഷകര്‍ "Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus" കണ്ടെത്തി എന്ന് Journal of Geophysical Research ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല്‍ ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില്‍ കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University … Continue reading ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച

രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തക സംഘം അപലപിച്ചു. 2017 ല്‍ ഗുഹയും കൂടി ചേര്‍ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്‍ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല്‍ അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു

അധികാരത്തിന്റെ സമാധാനപരമായ കൈമാറ്റം

Days after a pro-Trump riot in the US Capitol, Max Blumenthal headed to DC’s “Red Zone” to report on the occupation of Washington DC by 28,000 National Guard soldiers

മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി

ജനുവരി 18 മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയില്‍ വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള്‍ നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ രാജ് ഭവനിലേക്ക് കടക്കുകയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്‍ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്‍ഷികരംഗത്തിന്റെ … Continue reading മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി

ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു

തന്റെ ഫേസ്‌ബുക്ക് താള് ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു എന്ന് ടെക്സാസില്‍ നിന്നുള്ള മുമ്പത്തെ ജനപ്രതിനിധിയായ Ron Paul പറയുന്നു. വ്യക്തമാക്കാത്ത “community standards” ലംഘിച്ചു എന്നതാണ് കാരണമായി പറയുന്നു. കഴിഞ്ഞയാഴ്ചത്തെ കാപ്പിറ്റോള്‍ ലഹളക്ക് ശേഷം വമ്പന്‍ സാങ്കേതികവിദ്യ നടത്തുന്ന നീക്കം ചെയ്യലിന്റെ ഭാഗമായാണിത്. എന്ത് കാരണത്താലാണ് തടഞ്ഞിരിക്കുന്നത് എന്നതിന്റെ ഒരു നോട്ടീസും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 85 വയസായ പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 2008 ലും 2012 ലും മല്‍സരിച്ചിരുന്നു. അദ്ദേഹം യുദ്ധ വിരുദ്ധനും, പൌരാവകാശ … Continue reading ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു

ഇന്‍ഡ്യന്‍ പട്ടാളക്കാരുടെ ആത്മഹത്യകള്‍

United Service Institution of India (USI)യുടെ അടുത്തകാലത്തെ പഠനം അനുസരിച്ച് ഇന്‍ഡ്യന്‍ ആര്‍മിയിലെ പകുതി പേരും “വലിയ മാനസിക സമ്മര്‍ദ്ദത്തില്‍” ആണ് എന്ന് കണ്ടെത്തി. എല്ലാ വര്‍ഷവും ആത്മഹത്യ കാരണം സൈന്യത്തിന് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠന സംഘം പിന്നീട് അവരുടെ റിപ്പോര്‍ട്ട് നശിപ്പിച്ചു. സൈനിക ആക്രമണത്തില്‍ നഷ്ടപ്പെടുന്ന സൈനികരേക്കാള്‍ കൂടുതലാണ് ഇന്‍ഡ്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളില്‍ ആത്മഹത്യ കാരണം നഷ്ടപ്പെടുന്ന സേനാംഗങ്ങള്‍. 2010 - 2019 കാലത്ത് സൈന്യത്തിന് 1,110 സൈനികരെയാണ് ആത്മഹത്യ കാരണം … Continue reading ഇന്‍ഡ്യന്‍ പട്ടാളക്കാരുടെ ആത്മഹത്യകള്‍