കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ വിലയെന്നത് അതിനെതിരെ ഒന്നും ചെയ്യാതിരിക്കുന്നതിന്റെ വിലയാണ്.

António Guterres

ഹിലറി ക്ലിന്റണ്‍ എന്തുകൊണ്ടാണ് തുളസി ഗബ്ബാഡിനേയും ജില്‍ സ്റ്റീനേയും ചെളിവാരിയെറിയുന്നത്

Max Blumenthal — സ്രോതസ്സ് thegrayzone.com | Oct 20, 2019

#ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി

ഇന്ന് കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് എണ്ണ വ്യവസായത്തെ കൊണ്ടുവരാനുള്ള ചരിത്രപരമായ സംഭവം തുടങ്ങുകയാണ്. കാലാവസ്ഥാ ദുരന്തത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരെ തെറ്റിധരിപ്പിച്ചതിന് ന്യൂയോര്‍ക്കിലെ കോടതി മുറിയില്‍ ഭീമന്‍ എണ്ണ അവസാനം ഉത്തരം പറയേണ്ടതായി വരും. People of the State of New York v. Exxon Mobil Corporation എന്ന് വിളിക്കുന്ന കേസ് ഇന്ന് തുടങ്ങുകയും മൂന്ന് ആഴ്ചയില്‍ സമാപിക്കുകയും ചെയ്യും. #Exxonknew വിവാദം പുറത്തുവന്നതിന് ശേഷം നിക്ഷേപകരുടെ പേരില്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ … Continue reading #ExxonKnew വിചാരണ ന്യൂയോര്‍ക്കില്‍ തുടങ്ങി

പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു

സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ സമ്മതിദായകര്‍ വിസമ്മതിക്കുന്നു

വിശാഖപട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്റ്റോബര്‍ 30 വരെ ഒരു പരിശോധന പരിപാടി നടത്തുകയാണ്. electoral rolls പുതുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ National Voter Service Portal ല്‍ കയറ്റും. എന്നിരുന്നാലും ഡാറ്റ ഉറപ്പാക്കുകയും തിരുത്തുകയും ചെയ്യാനേല്‍പ്പിക്കപ്പെട്ട സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാറിന്റെ പകര്‍പ്പ് വേണമെന്നത് ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ വിഷമം നേരിടുന്നു. "പ്രാദേശിക ബൂത്ത് ഉദ്യോഗസ്ഥനാകും ഡാറ്റ പ്രവേശിപ്പിക്കുന്നതെന്ന് ആളുകളോട് പറഞ്ഞിട്ടുകൂടി ചില ആളുകള്‍ അവരുടെ ആധാറിന്റെ പകര്‍പ്പ് കൊടുക്കുന്നത് വിസമ്മതിക്കുന്നു" എന്ന് സര്‍വ്വേനടത്തിയ ഒരാള്‍ … Continue reading സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ സമ്മതിദായകര്‍ വിസമ്മതിക്കുന്നു

ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു

തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി

Springfield, Missouri, യില്‍ ഒരു 20 വയസുകാരനായ വെള്ളക്കാരന്‍ തോക്കുകളും ശരീര പടച്ചട്ടയും ധരിച്ചെത്തിയത് ഭീതിയും കോലാഹലവും പരത്തി. നിറച്ച രണ്ട് തോക്കുകളും 100 റൌണ്ടിലധികം വെടിയുണ്ടകളും അയാളുടെ കൈവശമുണ്ടായിരുന്നു. ആ മനുഷ്യന്‍ ഒരു ഷോപ്പിങ് കാര്‍ട്ട് വലിച്ചെടുത്ത് കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിങ് ചെയ്യാന്‍ തുടങ്ങി. കടയിലെ മാനേജര്‍ തീപിടുത്ത അപായ അലാറം മുഴക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസെത്തുന്നതിന് മുമ്പ് ആയുധ ധാരിയായ ഒരു അഗ്നിശമന ഉദ്യോഗസ്ഥന്‍ തോക്കിന്‍ മുനയില്‍ ഇയാളെ കീഴടക്കി. … Continue reading തോക്കുകളും ശരീര പടച്ചട്ടയും ധരിച്ച പുരുഷന്‍ മിസൌറി വാള്‍മാര്‍ട്ടില്‍ ഭീതി പരത്തി

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്

പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്ന അവസരത്തില്‍ തുടരുന്ന അക്രമത്തിന് മദ്ധ്യേ യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്. മാര്‍ച്ച് 2015 ന് സംഘര്‍ഷം വര്‍ദ്ധിച്ചപ്പോള്‍ ഏകദേശം 5 ലക്ഷം കുട്ടികളായിരുന്നു സ്കൂള്‍ ഉപേക്ഷിച്ചത്. രണ്ട് വര്‍ഷമായി അദ്ധ്യാപകരുടെ ശമ്പളം കൊടുക്കാത്തതിനാല്‍ 37 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസവും തുലാസിലാണ്. നാല് വര്‍ഷത്തിലധികമായി യെമനിലെ പ്രശ്നം തുടങ്ങിയിട്ട്. അത് ആ ദരിദ്ര രാജ്യത്തിലെ ദുര്‍ബലമായ വിദ്യാഭ്യാസ സംവിധാനത്തിന് ഇതിനകം വലിയ ആഘാതമുണ്ടാക്കി. സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഫലമായി അഞ്ചിലൊന്ന് സ്കൂളുകള്‍ … Continue reading യെമനില്‍ 20 ലക്ഷം കുട്ടികള്‍ സ്കൂളിന് പുറത്താണ്