കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

2019 ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 1,794 ആളുകള്‍ അവരുടെ വാഹനങ്ങലില്‍ ജീവിക്കുന്നവരാണ്. 2017 ലെ വീടില്ലാത്തവരുടെ എണ്ണത്തില്‍ നിന്ന് 45% വര്‍ദ്ധനവാണിത്. Oakland ലെ Alameda ജില്ലയില്‍ ഉദ്യോഗസ്ഥര്‍ എണ്ണമെടുത്തതില്‍ നിന്ന് 2,817 പേര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജീവിക്കുന്നവരാണെന്ന് മനസിലായി. 2017 ലെ 1,259 എന്നതിന്റെ ഇരട്ടിയാണിത്. കാലിഫോര്‍ണിയയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ട്. ലോസാഞ്ജലസ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഭവനരഹിതരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ മൊത്തം 59,000 പേര്‍ക്കാണ് വീടില്ലാത്തത്. 2019 ല്‍ 9,981 … Continue reading കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്

[ഇത്തിരി ദൈര്‍ഘ്യമേറിയ ലേഖനമാണ്. ആറ് മാസമെടുത്തു വിവര്‍ത്തനം ചെയ്യാന്‍. ദയവ് ചെയത് സമയമെടുത്ത് വായിക്കു. വളരെ പ്രധാനപ്പെട്ടതാണ്.] ‍ഷൊഷാന സുബോഫ് (Shoshana Zuboff) സംസാരിക്കുന്നു: രഹസ്യാന്വേഷണ മുതലാളിത്തം പല രീതിയില്‍ കമ്പോള മുതലാളിത്തത്തിന്റെ ചരിത്രത്തില്‍ നിന്ന് വേറിട്ടതാണ്. എന്നാല്‍ ഒരു അടിസ്ഥാനപരമായ രീതിയില്‍ അത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. കമ്പോളത്തിന് പുറത്ത് സജീവമായിരിക്കുന്നതിനെ എടുത്ത് കമ്പോള ചലനാത്മകതയിലേക്ക് കൊണ്ടുവന്ന് അതിനെ ഉല്‍പ്പന്നമായി മാറ്റി പിന്നീട് അതിനെ വില്‍കുകയും വാങ്ങുകയും ചെയ്യുന്നത് വഴി പരിണമിച്ച ഒന്നാണ് മുതലാളിത്തം എന്ന് … Continue reading ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്

എലിസബത്ത് വാറന്റെ വാദത്തെ ഫേസ്‌ബുക്ക് ഇപ്പോള്‍ തെളിയിച്ചു

ഫേസ്‌ബുക്കിനെ ചെറിയ കമ്പനികളായി വിഭജിക്കണം എന്ന് അമേരിക്കന്‍ സെനറ്ററും ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ Elizabeth Warren പറഞ്ഞതിന് ശേഷം അവരുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ഫേസ്‌ബുക്ക് താല്‍ക്കാലികമായി തടഞ്ഞു. വലിയ സാങ്കേതികവിദ്യാ കമ്പനികളെ വിഭജിക്കണം എന്ന വാറന്റെ പുതിയ പ്രഖ്യാപനത്തെ പ്രചരിപ്പിക്കാനുള്ള പരസ്യങ്ങളാണ് ഇത്തരത്തില്‍ തടയപ്പെട്ടത് എന്ന് Politico റിപ്പോര്‍‍ട്ട് ചെയ്തു. അവര്‍ പറയുന്നത് ഈ കമ്പനികള്‍ വലിയ ശക്തരായി മാറി എന്നാണ്. “മൂന്ന് കമ്പനികള്‍ക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നമ്മുടെ ജനാധിപത്യത്തിലും വലിയ ശക്തിയാണുള്ളത്. ഫേസ്‌ബുക്ക്, ആമസോണ്‍, ഗൂഗിള്‍. … Continue reading എലിസബത്ത് വാറന്റെ വാദത്തെ ഫേസ്‌ബുക്ക് ഇപ്പോള്‍ തെളിയിച്ചു

വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു

മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m … Continue reading വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു

ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി

ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action … Continue reading ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി

മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല

“കാലാവസ്ഥാ വര്‍ണ്ണവിവേചന”ത്തിന്റെ ഭീഷണിയെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പുതിയ ഏജന്‍സിയാണ് ദാരിദ്ര്യത്തിന്റേയും മനുഷ്യാവകാശത്തിന്റേയും ഐക്യരാഷ്ട്ര സഭ നിരീക്ഷണ സംഘം. കാലാവസ്ഥാ മാറ്റം എന്നത് “ദരിദ്രരുടെ മേലെയുള്ള അത്യധികമായ ആക്രമണമാണ്” എന്ന് Human Rights Council ലില്‍ അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ U.N. special rapporteur Philip Alston എഴുതി. ഉടന്‍ പ്രവര്‍ത്തികളൊന്നും ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ലോകം മൊത്തം 2030 ആകുമ്പോഴേക്കും 12 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന ലോക ബാങ്കിന്റെ ഒരു കണക്ക് അദ്ദേഹം ഉദ്ധരിച്ചു. … Continue reading മനുഷ്യന്‍ കാലാവസ്ഥാ ദുരന്തത്തെ ചിലപ്പോള്‍ അതിജീവിക്കുകയില്ല