തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് കലാപരമായി ഉപയോഗപ്പെടുത്തി എന്ന് Institute for New Economic Thinking നടത്തിയ ഒരു പുതിയ ഗവേഷണം. 6.29 കോടി ആളുകള്‍ ട്രമ്പിന് വോട്ട് ചെയ്തത് ലളിതമായ സങ്കുചിതമായ വംശീയത, ലിംഗാധിപത്യം ലൈംഗികവിവേചനക്കാരന്‍, അന്യരെ വെറുക്കല്‍, വാചാടോപത്തിന്റെ ഒറ്റ dimensional “deplorables” എന്ന ധാരാളം പണ്ഡിതര്‍ വിശ്വസിക്കുന്ന പ്രചാരത്തിലുള്ള സമ്പ്രദായിക അറിവിനെ ഈ പ്രബന്ധം വെല്ലുവിളിക്കുന്നു — സ്രോതസ്സ് theintercept.com | Oct 31 2018 … Continue reading തെരഞ്ഞെടുപ്പ് വിജയത്തിനായി ദീര്‍ഘകാലത്തെ സാമ്പത്തിക ദുരിതം ഡൊണാള്‍ഡ് ട്രമ്പ് ഉപയോഗപ്പെടുത്തി

ദശലക്ഷക്കണക്കിന് ടണ്‍ റേഡിയോ ആക്റ്റീവ് ഫൂകുഷിമ ജലം കടലിലേക്കൊഴുക്കാന്‍ ജപ്പാന്‍ പദ്ധതിയിടുന്നു

പ്രദേശിക ജനങ്ങളുടെ വലിയ എതിര്‍പ്പിന് തിരികൊടുത്ത, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറീപ്പിനിടക്കും ഫൂകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള 10.9 ലക്ഷം ടണ്‍ ജലം കടലിലേക്ക് ഒഴുക്കിക്കളയാന്‍ ജപ്പാനിലെ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ആണവവികിരണ തോത് പരിധിക്കും മുകളിലാണെന്നതിന്റെ തെളിവുണ്ടായിട്ട് കൂടിയും ആണ് ഇത്. ട്രിഷ്യത്തിന്റെ സുരക്ഷിതമായ നില പോലും മനുഷ്യര്‍ക്കും കടല്‍ ജീവികള്‍ക്കും ദോഷകരമാണെന്ന് ഗ്രീന്‍പീസിന്റെ Shaun Burnie പറഞ്ഞു. — സ്രോതസ്സ് commondreams.org | Oct 18, 2018

കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി - ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. … Continue reading കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു

1900കളില്‍ കാണാതിയ ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ അപ്രത്യക്ഷമാകലിനേയും ആരോപിക്കപ്പെടുന്ന മരണത്തിന്റേയും ഒരു ശതാബ്ദം പഴക്കുമുള്ള രഹസ്യം കണ്ടെത്താനായി ക്യാനഡയിലെ ഗവേഷകര്‍ ശ്രമിക്കുന്നു. ക്യാനഡ സമൂഹത്തിലേക്ക് ഒന്നിച്ചുചേരാനായി 1883 -1998 കാലത്ത് ഒന്നര ലക്ഷം ആദിവാസിക്കുട്ടികളെയാണ് കത്തോലിക്കാ ബോര്‍ഡിങ് സ്കൂളുകളിലേക്ക് അയച്ചത്. എന്നിരുന്നാലും ഈ സ്ഥാപനങ്ങള്‍ പീഡനത്തിന്റേയും അവഗണനയുടേയും സംഭവങ്ങളാല്‍ നിറഞ്ഞതാണ്. അത് കൂടാതെ 2015 ലെ റിപ്പോര്‍ട്ട് ല്‍ ഈ പ്രവര്‍ത്തിയെ “സാംസ്കാരിക വംശഹത്യ” എന്നാണ് ക്യാനഡയുടെ Truth and Reconciliation Commission വിവരിക്കുന്നത്. മരണത്തിന്റെ പ്രധാന … Continue reading ആയിരക്കണക്കിന് ആദിവാസി കുട്ടികളുടെ ശവക്കുഴികള്‍ ക്യാനഡ തെരയുന്നു

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ മനുഷ്യര്‍ 60% ജൈവവൈവിദ്ധ്യം നശിപ്പിച്ചു

കഴിഞ്ഞ അര ശതാബ്ദത്തില്‍ മനുഷ്യര്‍ വന്യജീവിതത്തെ ഉന്മൂലനം ചെയ്യുകയും ഭൂമിയിലെ ജീവിതത്തിന് ഭീഷണിയും ആയിരിക്കുകയാണ്. World Wildlife Fund (WWF) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1970 മുതലുള്ള മനുഷ്യന്റെ പ്രവര്‍ത്തനം സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ എന്നിവയുടെ 60% ത്തെ തുടച്ചുനീക്കി. ശേഷിക്കുന്നവയും മോശമായ, അമിതമായി ചൂഷണം ചെയ്യപ്പെട്ട പരിസ്ഥിതിയാലും കാലാവസ്ഥാ മാറ്റത്താലും വലിയ ഭീഷണിയെയാണ് നേരിടുന്നത്. — സ്രോതസ്സ് worldwildlife.org | 2018/10/29

അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 … Continue reading അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

ഒരു കുളം കുത്തിയ കഥ

കേരളത്തിന്റെ സാമൂഹിക നവോധാന ചരിത്രത്തിൽ അധികമാരും ഓർക്കാൻ ഇടയില്ലാത്ത ഒരു സ്ഥാനമാണ് വടകരയിലെ പുതുപ്പണത്തുള്ള മണൽതാഴകുളത്തിനുള്ളത്. പുതുപ്പണം രാമോട്ടി എന്ന വാഗ്ഭടാനന്ദ ശിഷ്യൻ തനിക്ക് ചുറ്റും നിലനിന്നിരുന്ന ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കുളം. തീയ്യ ജാതിയിൽപ്പെട്ട രാമോട്ടി സമ്പന്നനായിരുന്നു. തന്റെ കുളം ജാതിവേർതിരിവ് ഇല്ലാതാക്കണമെന്ന് രാമോട്ടി ആഗ്രഹിച്ചു.

ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി

Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി