സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു

സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു. പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു. — സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021

ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി

വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 - 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. — സ്രോതസ്സ് euronews.com | 22/11/2021

കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം

കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്‍മാരെ നിയമപരമായ … Continue reading കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം

ബൈബിളിലെ ആഖ്യാനത്തെ ചരിത്രമായി പരിഗണിക്കുന്നത്

https://www.facebook.com/100000516982009/videos/4215436461816878/ Miko Peled — സ്രോതസ്സ് mikopeled.com | 2020/11/28