സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം

On October 25, 2019, El PUEBLO de Chile expresses its dissatisfaction and desires for a dignified and peaceful life, demanding respect for Human Rights and the departure of the heads of government through music, the sound of their instruments and their voices singing the song of Victor Jara, who was a horrific victim of the … Continue reading സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം

ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു

ശരാശരി വീട്ടുവരുമാനം $40,581 ഡോളര്‍ ആയിരിക്കെ ജീവിത്തിലെ ഒരേ പ്രായത്തില്‍ boomers നേക്കാള്‍ 20 കുറവ് വരുമാനമേ കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിട്ടും millennials നേടുന്നുള്ളു എന്ന് Federal Reserve ഡാറ്റ അടിസ്ഥാനമാക്കി Young Invincibles നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. ബൂമേഴ്സിനെക്കാളും പകുതി സമ്പത്തേ മിലേനിയല്‍സിനുള്ളു. അവരുടെ വീട്ടുടമസ്ഥതാവകാശം ഏറ്റവും താഴ്ന്നതാണ്. എന്നാല്‍ അവരുടെ വിദ്യാഭ്യാസ കടം ഏറ്റവും ഉയര്‍ന്നതും. ഈ കുറവിന്റെ വലിപ്പം ഫെഡ് ഡാറ്റ കാണിക്കുന്നു. അതില്‍ 2013 ല്‍ 25 - 34 … Continue reading ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു

സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു

Greta Thunberg നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളെന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു. എന്റെ സന്ദേശം ഇതാണ്. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത് തെറ്റാണ്. ഞാനിവിടെ നില്‍ക്കാന്‍ പാടില്ല. സമുദ്രത്തിന്റെ മറ്റേക്കരയിലെ സ്കൂളിലാണ് ഞാനുണ്ടാകേണ്ടത്. എന്നിട്ടും നിങ്ങളെല്ലാം എന്നില്‍ ആണോ പ്രതീക്ഷ കാണുന്നത്? How dare you! നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാല്‍ എന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും മോഷ്ടിച്ചു. എങ്കിലും എന്നെ പോലുള്ളവര്‍ ഭാഗ്യമുള്ളവരാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. മൊത്തം ജൈവ വ്യവസ്ഥയും തകരുകയാണ്. … Continue reading സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു

ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു

അമേരിക്കയുടെ വിവിധ സഖ്യ രാജ്യങ്ങളിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍മാരെ, Facebook Inc ന്റെ WhatsApp ഉപയോഗിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകള്‍ ഏറ്റെടുക്കാനായി ലക്ഷ്യം വെച്ചു എന്ന് ഈ കമ്പനിയുടെ അന്വേഷണവുമായ പരിചിതരായ ആളുകള്‍ പറഞ്ഞു. WhatsApp ന്റെ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളാണ് ഈ വിവരം പുറത്തുവിട്ടത്. 5 ഭൂഖണ്ഡങ്ങളിലെ കുറഞ്ഞത് 20 രാജ്യങ്ങളിലെയെങ്കിലും ഉന്നത ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും ആണ് ഇത് ലക്ഷ്യം വെച്ചത്. അതില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഉള്‍പ്പെടും. ഹാക്കിങ് ടൂള്‍ വികസിപ്പിച്ച … Continue reading ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു

ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു. — … Continue reading ഒറിയോ, കിറ്റ്കാറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുണ്ട്

ഒരു ലക്ഷം അള്‍ജീരിയക്കാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധ സമരം നടത്തി

ഫ്രാന്‍സിന്റെ കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 37 ആമത് വാര്‍ഷികത്തില്‍ ഒരു ലക്ഷത്തിലധികം അള്‍ജീരിയക്കാര്‍ ഭരണവര്‍ഗ്ഗത്തിനെതിരെയും സൈന്യം രാഷ്ട്രീയത്തില്‍ ഇടപടുന്നതിനെതിരായും പ്രതിഷേധ സമരം നടത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തതിനെതുടര്‍ന്നാണ് ഫ്രഞ്ച് ഭരണത്തിനെതിരായി 1954 ല്‍ നടന്ന വിപ്ലവത്തിന്റെ സ്മരണക്കായി നടന്ന പ്രകടനത്തിനായി വന്‍തോതില്‍ ആളുകള്‍ എത്തിച്ചേര്‍ന്നത്. ജനാധിപത്യത്തിനായുള്ള ആ സമരത്തിന്റെ അണികള്‍ ഇന്നും അള്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ പ്രബലമായുണ്ട്. — സ്രോതസ്സ് telesurenglish.net | 1 Nov 2019

എന്താണ് ജാതി വ്യവസ്ഥ

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ

ആധാര്‍ പകര്‍പ്പില്ലാത്തതിനാല്‍ കോയംബത്തൂരിലെ 30 പേര്‍ക്ക് LIC പരീക്ഷ എഴുതാനായില്ല

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി സമര്‍പ്പിക്കാനാകാത്തതിനാല്‍ 30 പേര്‍ക്ക് LIC assistant പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ ID കൈവശമുള്ള അവരെ എല്ലാവരേയും പറഞ്ഞുവിട്ടു. അധികാരികള്‍ അവരുടെ കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. പകര്‍പ്പ് കൊണ്ടുവരണം എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. Thondamuthur ന് അടുത്തുള്ള സ്വകാര്യ കോളേജില്‍ 7,000 പേരാണ് LICയുടെ കോയമ്പത്തൂർ ഡിവിഷന്‍ പരീക്ഷക്ക് എത്തിയത്. യഥാര്‍ത്ഥ ആധാര്‍ കാര്‍ഡും പ്രവേശന കാര്‍ഡും മതിയാവില്ല ആധാറിന്റെ പകര്‍പ്പും വേണമെന്നാണ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചത്. … Continue reading ആധാര്‍ പകര്‍പ്പില്ലാത്തതിനാല്‍ കോയംബത്തൂരിലെ 30 പേര്‍ക്ക് LIC പരീക്ഷ എഴുതാനായില്ല