പാലസ്തീന്‍ മ്യൂസിയത്തിന് വാസ്തുശില്പത്തിന്റെ ആഗാ ഖാന്‍ അവാര്‍ഡ് കിട്ടി

ഒരു മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന Birzeit നഗരത്തെ വീക്ഷിക്കുന്ന പാലസ്തീന്‍ മ്യൂസിയം ഒരു സാസ്കാരിക മരുപ്പച്ചയാണ്. അതിന്റെ വാസ്തുശില്പം ചുറ്റുപാടുമുള്ള ഭൂപ്രകൃതിയെ അനുകരിക്കുന്നതാണ്. മ്യൂസിയത്തിന്റെ മലഞ്ചരുവിലെ പൂന്തോട്ടവും കല്ലിന്റെ ഭിത്തികളും പാലസ്തീന്‍ ഗ്രാമങ്ങളില്‍ ഉപയോഗിക്കുന്ന കല്ലിന്റെ terraces നെ അനുകരിക്കുന്നു. കെട്ടിടം നിര്‍മ്മിച്ചിരിക്കുന്ന limestone ബദ്‌ലഹേമിന് അടുത്തുള്ള പ്രാദേശികമായി ഖനനം ചെയ്തെടുത്തതാണ്. 2011 ലെ അന്തര്‍ദേശീയ മല്‍സരത്തിന്റെ വിജയിയായ അയര്‍ലാന്റിലെ വാസ്തുശില്‍പ്പി Heneghan Peng ആണ് അത് നിര്‍മ്മിച്ചത്. — സ്രോതസ്സ് jfjfp.com | Oct … Continue reading പാലസ്തീന്‍ മ്യൂസിയത്തിന് വാസ്തുശില്പത്തിന്റെ ആഗാ ഖാന്‍ അവാര്‍ഡ് കിട്ടി

കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു

സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നവയാണ്. അതിലെ 60% വും തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യാനാണ്. എന്നാല്‍ കാലാവസ്ഥാ ആഘാതത്തിന്റെ വലിയ ഭാഗവും വരുന്നത് refrigerants ല്‍ നിന്നാണ്. Environmental Investigation Agency (EIA) ന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് 4.5 കോടി ടണ്‍ CO2 ഉണ്ടാക്കുന്ന അത്ര ആഘാതമാണ് അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്ന refrigerant ചെയ്യുന്നത്. (കാറിന്റെ കണക്കില്‍ പറഞ്ഞാല്‍ 95 ലക്ഷം കാറുകള്‍ റോഡിലുണ്ടാക്കുന്ന മലിനീകരണത്തിന് തുല്യം.) ഈ പ്രശ്നത്തിന് പരിഹാരം കാണാനായി കമ്പനികള്‍ തീര്‍ച്ചയായും : … Continue reading സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം

സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് വടക്കന്‍ സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായി ധാരാളം വ്യോമാക്രമണങ്ങളോടെ സൈനിക നടപടി തുര്‍ക്കി തുടങ്ങി. അമേരിക്കയുടെ നയത്തിലെ വ്യത്യാസമാണ് ട്രമ്പിന്റെ നീക്കത്തോടെ പുറത്ത് വന്നത്. അത് സിറിയയിലെ കുര്‍ദ് സൈനികരെ ഉപേക്ഷിക്കുന്ന ഒന്നാണ്. അവര്‍ മാത്രമായിരുന്നു സിറിയയിലെ അമേരിക്കയുടെ ഏക പങ്കാളി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ അവര്‍ ദീര്‍ഘകാലമായി അമേരിക്കയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. അമേരിക്കയുടെ നീക്കം സിറിയയിലെ കുര്‍ദുകളുമായുള്ള “വളരെ അപകടകരമായ കളികളാണ്” എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആരോപിച്ചു. … Continue reading സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി

Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 1970ന് ശേഷം അമേരിക്കയിലും ക്യാനഡയിലും പക്ഷികളുടെ എണ്ണം 29% കുറഞ്ഞു. അത് ഏകദേശം 300 കോടി പക്ഷികള്‍ ആണ്. വലിയ ഒരു ecological പ്രശ്നമാണ് കാണിക്കുന്നത്. ഇല്ലാതായ 300 കോടി പക്ഷികളില്‍ 90% ഉം തത്തകള്‍, warblers, finches, swallows ഉള്‍പ്പടെയുള്ള 12 പക്ഷി കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സാധാരണ കാണുന്ന ഈ പക്ഷി സ്പീഷീസുകള്‍ ആഹാര ശൃംഘലയിലും വിത്ത് വിതരണം, കീട നിയന്ത്രണം ഉള്‍പ്പടെയുള്ള ജൈവവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലും വലിയ … Continue reading അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി

വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക

കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ സമ്മളനം ആയ വേഡ്ക്യാമ്പ് കൊച്ചിയുടെ മൂന്നാമത്തെ സമ്മേളനം ഡിസംബര്‍ 1. 2019 (ഞായറാഴ്ച) കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാലയില്‍ (CUSAT) വെച്ച് നടക്കുന്നു. ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. ആ വേഡ്പ്രസിനെക്കുറിച്ച് ലോകം മൊത്തമുള്ള … Continue reading വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക

അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

Bank of Mexico ഉം കൂട്ടാളിയാണ്. JP Morgan Chase, Bank of America, Citigroup, Barclays, Deutsche Bank Santander, BBVA എന്നീ അന്താരാഷ്ട്ര ബാങ്കുകളുടെ പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രാദേശിക ശാഖകള്‍ ഗൂഢാലോചന നടത്തി മെക്സിക്കന്‍ ബോണ്ടുകളുടെ വില കുറക്കാനായി ശ്രമിച്ചു എന്ന് മെക്സിക്കോയിലെ antitrust agency ആയ Cofece ആരോപിക്കുന്നു. മെക്സിക്കന്‍ ബോണ്ടുവിലയില്‍ കൃത്രിമത്വം കാണിക്കുന്നതിലെ മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍ "വിവിധ സാമ്പത്തിക ഏജന്റുമാര്‍ക്ക്" നോട്ടീസ് കോടുത്തിട്ടുണ്ടെന്ന്Cofece കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 2006 … Continue reading അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു

ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ ഫാക്റ്ററി സെറ്റിങ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള Microsoft ന്റെ 28,000 restore CDs നിര്‍മ്മിച്ച് വിറ്റതിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ വ്യവസായിയും റിപ്പയര്‍ ചെയ്യാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആള്‍ ശിക്ഷ പൂര്‍ത്തിയാക്കി. മൈക്രോസോഫ്റ്റ് ഈ ഡിസ്കുകള്‍ സൌജന്യമായി ഇന്റര്‍നെറ്റില്‍ കൊടുത്തിട്ടുള്ളവയായാരിന്നു. എന്നാല്‍ Eric Lundgren കള്ള സാധനം കള്ളക്കടത്ത് നടത്താനായി ഗൂഢാലോചന നടത്തുകയും പകര്‍പ്പവകാശം ലംഘിക്കുകയും ചെയ്തു എന്ന് കമ്പനി കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. തനിക്ക് കമ്പ്യൂട്ടറുകളുടെ ആയുസ് വര്‍ദ്ധിപ്പിച്ച് ആളുകളെ സഹായിക്കണമെന്നേയുണ്ടായിരുന്നുള്ളു … Continue reading ഇ-മാലിന്യം പുനചംക്രമണം ചെയ്യുന്നയാളെ മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശം ലംഘിച്ച പേരില്‍ ഒരു വര്‍ഷം ജയിലിടച്ചു