കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു

കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Extinction Rebellion റോഡുകള്‍ ഉപരോധിക്കുകയും പൊതു സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തതിന്റെ ഭാഗമായി സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ 700 ല്‍ അധികം ആളുകളെ ലോകം മൊത്തം അറസ്റ്റ് ചെയ്തു. Westminster പ്രദേശത്തെ 11 സ്ഥലങ്ങള്‍ കൈയ്യേറിയതിന് ലണ്ടനില്‍ മാത്രം 300 ന് അടുത്ത് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വാള്‍സ്ട്രീറ്റില്‍ മരിച്ച് വീഴല്‍ നടത്തിയതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 90 പേരെ അറസ്റ്റ് ചെയ്തു. New York Stock Exchange ന് … Continue reading കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു

കുട്ടികളുടെ തലച്ചോറിന് നാശമുണ്ടാക്കുന്ന കീടനാശി കാലിഫോര്‍ണിയ നിരോധിക്കാന്‍ പോകുന്നു

ബദാം, നാരങ്ങ, പരുത്തി, മുന്തിരി, അകരോട്ടുമരം മറ്റ് വിളകള്‍ക്ക് അടിക്കുന്ന chlorpyrifos എന്ന കീടനാശിനി സംസ്ഥാനം നിരോധിക്കാന്‍ പോകുന്നു. ദുര്‍ബലമായ തലച്ചോറും neurological വികാസവും ഉള്‍പ്പടെ കുട്ടികളില്‍ ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വര്‍ഷങ്ങളായി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായതിന് ശേഷമാണിത്. ഒബാമയുടെ സര്‍ക്കാരിന്റെ കാലത്ത് US Environmental Protection Agency (EPA) ഈ കീടനാശി നിരോധിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ട്രമ്പ് സര്‍ക്കാര്‍ ആ നീക്കത്തെ തിരിച്ചു. ശാസ്ത്രീയ പഠനങ്ങളെ തള്ളിക്കളഞ്ഞു. ഒരു chlorpyrifos ഉത്പാദകരായ DowDuPont … Continue reading കുട്ടികളുടെ തലച്ചോറിന് നാശമുണ്ടാക്കുന്ന കീടനാശി കാലിഫോര്‍ണിയ നിരോധിക്കാന്‍ പോകുന്നു

ഇക്വഡോറിലെ എല്ലാ പൌരന്‍മാരുടേയും വിവരങ്ങള്‍ ചോര്‍ന്നു

എല്ലാ ഇക്വഡോര്‍ പൌരന്‍മാരുടേയും സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനായി തുറന്നുവെക്കപ്പെട്ടു. 1.7 കോടി ആളുകളുടെ, അതില്‍ 67 ലക്ഷം കുട്ടികളും ഉണ്ട്, പേര്, സാമ്പത്തിക വിവരങ്ങള്‍, സിവില്‍ ഡാറ്റ തുടങ്ങിയ വിവരങ്ങളാണ് സുരക്ഷാ കമ്പനിയായ vpnMentor ല്‍ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത cloud server ല്‍ ആര്‍ക്കും കാണത്തക്ക പോലെ ഡാറ്റയുടെ വലിയ ശേഖരം കണ്ടെത്തി. ഇക്വഡോറിലെ ഒരു വലിയ ബാങ്കിലെ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളും അതിലുണ്ട്. മറ്റൊരു ഫയലില്‍ കമ്പനികളുടെ revenue ID നമ്പരുകളും നികുതി രേഖകളും മറ്റും … Continue reading ഇക്വഡോറിലെ എല്ലാ പൌരന്‍മാരുടേയും വിവരങ്ങള്‍ ചോര്‍ന്നു

ലോകത്തെ ഏറ്റവും പഴയ മനുഷ്യ വാസസ്ഥലങ്ങളിലൊന്നിനെ വിഴുങ്ങാന്‍ പോകുന്നു

12,000 വര്‍ഷങ്ങളായി ടൈഗ്രിസ് നദി ഏറ്റവും പഴയ മനുഷ്യ settlements ആയ Hasankeyf ലെ ജനങ്ങളെ സംരക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍ ഈ പുരാതന നഗരത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. വിവാദപരമായ ഒരു അണക്കെട്ട് ടൈഗ്രിസിനെ വീര്‍പ്പിക്കും. ജലം നഗരത്തിലേക്ക് കയറും. അപ്പോള്‍ മനുഷ്യ നാഗരകതയുടെ കളിത്തൊട്ടിലായ ഈ ചരിത്രപരമായ സ്ഥലം അപ്രത്യക്ഷമാകും. ഉല്‍ക്കര്‍ഷേച്ഛയോടു കൂടിയ ജലവൈദ്യുത, ജലസേചന പദ്ധതി ആ പ്രദേശത്തെ വൈദ്യുതി എത്തിക്കുകയും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുകയും ചെയ്യുമെന്ന് തുര്‍ക്കിയിലെ സര്‍ക്കാര്‍ പറയുന്നു. — സ്രോതസ്സ് latimes.com | … Continue reading ലോകത്തെ ഏറ്റവും പഴയ മനുഷ്യ വാസസ്ഥലങ്ങളിലൊന്നിനെ വിഴുങ്ങാന്‍ പോകുന്നു

ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

ആയിരത്തിലധികം ആളുകളുടെ ഫോണ്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ Alimuddin Ansari (27) നെ ആജ്മീറില്‍ നിന്നും Manoj Yadav (31) നെ Karol Bagh ല്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരക നിവാസിയായ Rakesh Gilani എന്നയാള്‍ പോലീസില്‍ പരാതി കൊടുത്തതിന് ശേഷമാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. Rakesh Gilani ന്റെ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. "ടെലികോം … Continue reading ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു

മുമ്പത്തെ ഏകാധിപതി Alfredo Stroessner ന്റെ വസ്തുവിലെ ഒരു വീടിനടിയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെ പരാഗ്വേയുടെ നീതിന്യായ മന്ത്രാലയം ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 1954 ല്‍ ആണ് അമേരിക്കയുടെ കൂട്ടാളിയായിരുന്ന Stroessner അധികാരത്തിലെത്തുന്നത്. പിന്നീട് അയാള്‍ 35 വര്‍ഷം പരാഗ്വേ ഭരിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തിയ പീഡന, ഭയപ്പെടുത്തല്‍ പരിപാടികളുടെ ഭാഗമായി നൂറുകണക്കിനാളുകളെ അയാളുടെ ഭരണം കൊല്ലുകയോ അപ്രത്യക്ഷരാക്കുകയോ ചെയ്തു എന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. Auschwitz ലെ “The Angel of Death” എന്ന് അറിയപ്പെട്ടിരുന്ന … Continue reading മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു