ഇന്‍ഫോസിസിന്റെ ഫിനക്കിള്‍ സോഫ്റ്റ്‌വെയര്‍ ആധാറില്ലാതെ ബാങ്ക് അകൌണ്ട് തുറക്കാന്‍ സമ്മതിക്കില്ല

ബാങ്കുകള്‍ ഉപയോഗിക്കുന്ന Finacle ബാങ്കിങ് സോഫ്റ്റ്‌വെയര്‍ അകൌണ്ട് തുടങ്ങാന്‍ ആധാര്‍ ആവശ്യപ്പെടുന്നത് കേസ് അവസാനിക്കുന്നത് വരെ ബാങ്ക് അകൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന സുപ്രീം കോടതിയുടെ വിധിയുടെ കൃത്യമായ ലംഘനമാണ് എന്ന് Moneylife റിപ്പോര്‍ട്ട് ചെയ്യുന്നു.

13 മാര്‍ച്ച്, 2018 ന്റെ സുപ്രീം കോടതി വിധി മൊബൈല്‍ ഫോണും, ബാങ്ക് അകൌണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ കാലാവധി ആധാറിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് 5 അംഗ ജഡ്ജി ബഞ്ച് ഉപസംഹരിക്കുന്നത് വരെ അപരിമിതമായി ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.

Infosys ആണ് Finacle സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചത്. ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളാണ് UIDAIയുടെ ആദ്യത്തെ ചെയര്‍മാനായ നന്ദന്‍ നീലകാനി. Union Bank of India, Bank of India, Oriental Bank of Commerce, Punjab National Bank, J&K, Bank of Baroda, IDBI Bank,Karnata Bank Andhra Bank, Federal Bank, Punjab & Sind Bank, South Indian Bank, United Bank of India, UCO Bank, ആസ്ട്രേലിയയിലെ Qantas Credit Union, ICICI Bank in India, DBS Bank, Indian Overseas Bank in India, Corporation Bank എന്നീ ബാങ്കുകള്‍ ഫിനക്കിള്‍ ഉപയോഗിക്കുന്നു.

“ആധാര്‍ ജൈവവ്യവസ്ഥ” സുപ്രീം കോടതി വിധിയെ പ്രകടമായി അസാധുവാക്കുകയാണ് ഇത്.

— സ്രോതസ്സ് aadhaar.fail

ആധാര്‍ എന്താണെന്ന് താങ്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത്. ലക്ഷ്യങ്ങള്‍. a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ തുടര്‍ന്ന് വായിക്കൂ →

UID (ആധാര്‍) യെ ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ തുടര്‍ന്ന് വായിക്കൂ →

പ്രയോഗത്തില്‍ മാത്രമല്ല തത്വത്തിലും ആധാര്‍ ഒരു ദുരന്തമാണ്

ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തുടര്‍ന്ന് വായിക്കൂ →

പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 തുടര്‍ന്ന് വായിക്കൂ →

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ തുടര്‍ന്ന് വായിക്കൂ →

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni തുടര്‍ന്ന് വായിക്കൂ →

നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി തുടര്‍ന്ന് വായിക്കൂ →

ആധാറിനെക്കുറിച്ചുള്ള ചില ലേഖനങ്ങള്‍

എല്ലാ ലേഖനങ്ങളും കാണാന്‍ ആധാര്‍ വിഭാഗം സന്ദര്‍ശിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ