സുപ്രീം കോടതിയുടെ ആധാര്‍ വിധിക്ക് മുമ്പുള്ള സന്ദേശം

സുഹൃത്തുക്കളേ,

സുപ്രീംകോടതിയുടെ UID യെക്കുറിച്ചുള്ള വിധി നാളെ വരും. മൂന്ന് വിധികള്‍. രണ്ട് ജഡ്ജിമാര്‍ ഒന്നോ രണ്ടോ എഴുത്തില്‍ ഒപ്പ് വെക്കും. അവര്‍ എന്തായിരിക്കും പറയുക? ആര് ആരോട് സമ്മതിക്കും?

UID പ്രൌജക്റ്റ് ഭരണഘടനാപരമാണോ?
Aadhaar Act 2016 ഒരു Money Bill ആയി പാസാക്കിയെടുത്തത് ഭരണഘടനാപരമാണോ?
ബയോമെട്രിക്സിനെക്കുറിച്ച് എന്താണ് പറയുന്നത്? തെളിയിക്കപ്പെടാത്ത സാങ്കേതിക വിദ്യ. വലിയ പരാജയ തോത്. Virtual ID കൊണ്ടുള്ള മുറിവൊട്ടിക്കല്‍ (അത് വിദഗ്ദ്ധര്‍ക്കേ മനസിലാകൂ). മുഖം തിരിച്ചറിയല്‍. വിധിയുടെ pendencyയുടെ ഇടയില്‍ അത് നിര്‍ബന്ധിതമാക്കി. (അത് നിര്‍ബന്ധിതമാക്കിയതോടെ സേവന ദാദാക്കള്‍ക്ക് ഇതുപയോഗിച്ച് ശിക്ഷിക്കാന്‍ തുടങ്ങി.) ജനങ്ങള്‍ അനുഭവിക്കുകയും, UIDAIയുടെ CEO സമ്മതിക്കുകയും ചെയ്ത ബയോമെട്രിക്സിന്റെ പരാജയം. UBCC യില്‍ നിന്ന് ജഡ്ജിമാര്‍ എന്താണ് മനസിലാക്കിയത്.(അത് തന്നെ ഒരു വലിയ കഥയാണ്.)
ഭീഷണിപ്പെടുത്തല്‍ ഭരണഘടനാ വിരുദ്ധമാവില്ലേ? UID ല്‍ ചേരുന്നത് സ്വമനസ്സാലെയാണെങ്കില്‍ (voluntary) അതില്‍ നിന്ന് ഇറങ്ങിപ്പോരാനും ആളുകള്‍ക്ക് കഴിയേണ്ടേ?

ഒഴുവാക്കല്‍. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍ മരിക്കുകയാണ്. കാരണം അവര്‍ക്ക് അവരുടെ റേഷന്‍ കിട്ടുന്നില്ല. വൃദ്ധര്‍ക്ക് അവരുടെ പെന്‍ഷന്‍ കിട്ടുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനാകുന്നില്ല. ഇത് ഒരു തുടക്കമാണ്.
രാഷ്ട്രത്തിന്റെ ഭീഷണിപ്പെടുത്തല്‍.
`ലാഭിക്കല്‍’ എന്നതിനെക്കുറിച്ചുള്ള അപകീര്‍ത്തീകരിച്ച അവകാശവാദങ്ങള്‍.
സുപ്രീംകോടതിയുടെ ഉത്തരവുകളെ ലംഘിച്ചുകൊണ്ട് ബോധപൂര്‍വ്വം ഡാറ്റാബേസുകള്‍ നിര്‍മ്മിക്കുന്നത്.
ധാരാളം ഡാറ്റാബേസുകളുമായി നമ്പരിനെ ബന്ധിപ്പിക്കുന്നത്.
അതിന് ശേഷം നടന്ന ഡാറ്റ ചോര്‍ച്ചകള്‍?
രഹസ്യാന്വേഷണം?
ദേശീയ സുരക്ഷ – ഒരു രാജ്യത്തെ എല്ലാവരേയും ഒരു ഡാറ്റാബേസില്‍ കയറ്റുന്നതിന്റെ അര്‍ത്ഥം. പല രൂപകാലങ്കാരങ്ങളില്‍ പറയുന്നത് പോലെ ചോരുന്ന ഒന്നില്‍. അത് നല്ല കാര്യമല്ല.
UIDAI രൂപകല്‍പ്പന ചെയ്ത് നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതിയിട്ട് നടപ്പാകിയ State Resident Data Hubs 360 ഡിഗ്രി കാഴ്ച തരുന്ന ഒന്ന് അവര്‍ നിര്‍മ്മിച്ചാല്‍ എന്തുചെയ്യും?

വിധി എഴുതുന്ന സമയത്തും ജഡ്ജിമാര്‍ രഹസ്യാന്വേഷണത്തിന്റെ കഥകള്‍, വീക്ഷണം കൈകാര്യം ചെയ്യുന്നത്, professionalised voyeurism വഴിയുള്ള വൈകാരികമായ വിശകലനങ്ങള്‍ ഇതൊക്കെ കേട്ടിട്ടുണ്ടാവും. ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു. സ്റ്റേറ്റിന് താന്ന് നില്‍ക്കേണ്ടിവന്നു. UID പദ്ധതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അവര്‍ മനസിലാക്കുന്നത്? പ്രത്യേകിച്ചും UIDAI തന്നെ ഇത്രയധികം ഇടപെടുന്ന അവസരത്തില്‍.

സ്വകാര്യത

(Attorney General ജഡ്ജിമാര്‍ക്ക് ശ്രീകൃഷ്ണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് സ്വീകരിച്ചില്ല.)
അതിനിടക്ക് UIDAIയുടെ മുമ്പത്തെ Mission Director ഉം ഇപ്പോഴത്തെ TRAI തലവനുമായ RS Sharma തന്റെ UID നമ്പര്‍ പരസ്യമാക്കുക്കൊണ്ട് തനിക്കെന്ത് ദോഷമാണുണ്ടാകുകയ എന്ന വെല്ലുവിളി നടത്തി. സ്വകാര്യതക്കുള്ള അവകാശം മാറ്റിനിര്‍ത്തി `ദോഷത്തിലേക്ക്’ ശ്രദ്ധ കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു. എന്നാല്‍ അത് ആകര്‍ഷകമായില്ല. ജഡ്ജിമാര്‍ ശ്രദ്ധിക്കുന്നുണ്ടാവും, അതിനെക്കുറിച്ച് അവര്‍ക്കെന്ത് തോന്നി എന്ന് എനിക്ക് അത്ഭുതമുണ്ട്.

കേന്ദ്രീകരിക്കുല്‍, പിന്‍തുടരല്‍, രൂപരേഖയുണ്ടാക്കല്‍

ബയോമെട്രിക് സാങ്കേതികവിദ്യ നല്‍കുന്ന, ബയോമെട്രിക് കൈകാര്യം ചെയ്യുന്ന, അത് സൂക്ഷിച്ച് വെക്കുന്ന, നമ്മുടെ ഡാറ്റ പരിപാലിക്കുന്ന L1 Identity Systems ഉം Accenture ഉം പോലുള്ള കമ്പനികളെക്കുറിച്ച് നാം എന്ത് പറയും. അവര്‍ക്ക് CIA ഉം Homeland Security ഉമായി വളരെ അടുപ്പമുള്ള കമ്പനികളാണ്?
എഡ്വേര്‍ഡ് സ്നോഡനെക്കുറിച്ചോ അദ്ദേഹം രാഷ്ട്രത്തിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ച് പറഞ്ഞകാര്യം അവര്‍ ഓര്‍ക്കുമോ?
നിയമത്തിലേയോ, പ്രൊജക്റ്റിലേയോ ഒരു കാര്യവും മാറ്റരുതെന്ന് ആവശ്യപ്പെടുന്ന കമ്പനികളോട് കോടതി എന്താവും പറയുക. കാരണം മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ മാത്രമാണ് അവരുടെ വരുമാനമാര്‍ഗ്ഗം നിലനില്‍ക്കുക. തുടക്കത്തിലുള്ളതുപോലെ അവരെ നിലനിര്‍ത്തുമോ? കോടതി വിധികള്‍ ലംഘിച്ച, കോടതി അനുവദാക്കാത്ത തരത്തില്‍ UID ഉപയോഗിച്ച കമ്പനികള്‍ക്ക് കോടതി എന്ത് ശിക്ഷ കൊടുക്കും?

മുമ്പ് പല പ്രാവശ്യം പറഞ്ഞത് പോലെ ഭരണഘടന എന്നത് രാഷ്ട്രത്തിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ഒന്നാണ്. രാഷ്ട്രമാണ് ജനങ്ങളോട് സുതാര്യമായിരിക്കേണ്ടത്. ജനമല്ല രാഷ്ട്രത്തിന്റെ നിരീക്ഷണത്തില്‍ കഴിയേണ്ടത്. ആളുകളോട് ഇപ്പോള്‍ കാണിക്കുന്ന പെരുമാറ്റം കുറ്റകരമാണ്, അല്ലെങ്കില്‍ അവര്‍ അങ്ങനല്ലെന്ന് സ്ഥാപിച്ചെടുക്കണം. വീണ്ടും, വീണ്ടും, വീണ്ടും പറയുന്നു ഇത് ഭരണഘടനാ വിരുദ്ധമാണ്.

UIDAI വിജ്ഞാപനങ്ങള്‍ ഇറക്കുന്നത്, നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്, ബാങ്കുകളുെ 10% ശാഖകളിലും enrolment സംവിധാനം തുടങ്ങുന്നത്, അത് ചെയ്തില്ലെങ്കില്‍ ശിക്ഷിക്കുന്നത് ഒക്കെ വിധി എഴുതാനായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതിനിടക്ക് കോടതി അത് ശ്രദ്ധിക്കുമോ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. UIDAI പറയുന്നത്ര ആളുകളെ അവര്‍ ചേര്‍ത്തില്ലെങ്കില്‍ അവരെ ശിക്ഷിക്കും. എവിടെ നിന്നാണ് ആ അധികാരം വരുന്നത് എന്നത് കോടതിയെ അത്ഭുതപ്പെടുത്തിയേക്കും.

എല്ലാറ്റിനും ഉപരി, പല, പല പ്രാവശ്യം സര്‍ക്കാരും, കമ്പനികളും കോടിത ഉത്തരവ് ലംഘിച്ചതിനെക്കുറിച്ച് കോടതി എന്ത് കരുതും എന്നതോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു.

ഉഷ

— സ്രോതസ്സ് telegra.ph | Usha Ramanathan | Sep 26, 2018

ആധാര്‍ എന്താണെന്ന് താങ്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

നമുക്ക് എന്തിന് ഒരു ആധാര്‍ വേണം

UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത്. ലക്ഷ്യങ്ങള്‍. a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ തുടര്‍ന്ന് വായിക്കൂ →

UID (ആധാര്‍) യെ ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം?

പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ തുടര്‍ന്ന് വായിക്കൂ →

ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്

ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തുടര്‍ന്ന് വായിക്കൂ →

പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 തുടര്‍ന്ന് വായിക്കൂ →

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ തുടര്‍ന്ന് വായിക്കൂ →

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല

ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni തുടര്‍ന്ന് വായിക്കൂ →

നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി തുടര്‍ന്ന് വായിക്കൂ →

ആധാറിനെക്കുറിച്ചുള്ള ചില ലേഖനങ്ങള്‍

എല്ലാ ലേഖനങ്ങളും കാണാന്‍ ആധാര്‍ വിഭാഗം സന്ദര്‍ശിക്കുക.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s