ഒബാമക്ക് ഒറ്റ പ്രസംഗത്തിന് $6 ലക്ഷം ഡോളര്‍ കിട്ടി

ഓഫീസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞ് മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് കോര്‍പ്പറേറ്റ് സദസുകള്‍ക്കായി ഏകദേശം 50ഓളം പ്രസംഗങ്ങള്‍ ഒരു വര്‍ഷം നടത്തുന്നു. ഓരോന്നിനും ലക്ഷങ്ങളാണ് പ്രതിഫലമായി വാങ്ങുന്നത്. 2017 ല്‍ ഓഫീസില്‍ നിന്നിറങ്ങിയ വര്‍ഷം തന്നെ ഒബാമയെ ഔദ്യോഗികമായി അമേരിക്കയിലെ ഏറ്റവും അധികം പണം ലഭിക്കുന്ന 10 പൊതു പ്രാസംഗികരില്‍ ഒരാളാക്കി. കഴിഞ്ഞ മാസം കൊളംബിയയിലെ Bogotá യില്‍ നടന്ന EXMA കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചതിന് ഒബാമക്ക് കിട്ടിയത് $6 ലക്ഷം ഡോളര്‍ ആണ്. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധമായ രാജ്യമാണ് കൊളംബിയ. … Continue reading ഒബാമക്ക് ഒറ്റ പ്രസംഗത്തിന് $6 ലക്ഷം ഡോളര്‍ കിട്ടി

മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

ആധാര്‍ കാര്‍ഡ് നല്‍കുന്ന ഇ-സേവ കേന്ദ്രത്തെ ദുരുപയോഗം ചെയ്ത് മരിച്ചവരുടേയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരുടേയും പേരില്‍ കാര്‍ഡുകളുണ്ടാക്കുന്ന ഒരു തട്ടിപ്പ് സംഘത്തെ പൊളിച്ച് 7 പേരെ Raigad Local Crime Branch (LCB) അറസ്റ്റ് ചെയ്തു. മാറ്റം വരുത്തിയ ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാര്‍ PAN കാര്‍ഡുകള്‍ നിര്‍മ്മിച്ചു. അതുപയോഗിച്ച് ബാങ്കക്കൌണ്ടുകള്‍ തുറന്നു അതിന് ശേഷം സ്ഥലത്തില്ലാത്ത ആ ആളുകളുടെ ഭൂമി വിറ്റു. “അടുത്ത കാലത്ത് Raigad ലെ ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നു. … Continue reading മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

വേദനിക്കുന്നവരോടുള്ള തന്മയീഭാവശേഷി വിഷാദസംഹാരികള്‍ കുറക്കുന്നു

സാമൂഹ്യജീവിതത്തിന് ശക്തമായ ദോഷമുണ്ടാക്കുന്ന ഒരു അസുഖം ആണ് വിഷാദരോഗം(Depression). മറ്റുള്ളവരോട് ഇടപെടുന്നതില്‍ അവശ്യം വേണ്ട ഒരു ഗുണമായ തന്മയീഭാവശേഷിയെ(empathy) ഇത് നശിപ്പിക്കുന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് നടത്തിയ ഗവേഷണങ്ങളെല്ലാം നടത്തിയിരുന്നത് വിഷാദരോഗവിരുദ്ധ മരുന്നുകള്‍ കഴിക്കുന്ന രോഗികളിലായിരുന്നു. ഇപ്പോള്‍ University of Vienna യിലേയും Medical University of Vienna യിലേയും social neuroscientists, neuroimaging experts, psychiatrists തുടങ്ങിയ വിവിധ വിഷയത്തിലെ ഗവേഷകര്‍ ഒത്തുചേര്‍ന്ന് നടത്തിയ പഠനത്തില്‍ പുതിയ ഒരു ഉള്‍ക്കാഴ്ച കിട്ടിയിരിക്കുന്നു. antidepressant … Continue reading വേദനിക്കുന്നവരോടുള്ള തന്മയീഭാവശേഷി വിഷാദസംഹാരികള്‍ കുറക്കുന്നു

അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

ഹരിതഗൃഹവാതകമായ മീഥേന്‍ അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്ന് വന്‍തോതില്‍ ചോരുന്നു. 2015 ല്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ Environmental Protection Agency കണക്കാക്കിയ അളവിനെക്കാള്‍ ∼60% അധികമാണിത്. അസാധാരണമായ പ്രവര്‍ത്തന അവസ്ഥകളുണ്ടാകുമ്പോള്‍ നടക്കുന്ന ഉദ്‌വമനത്തെ ഇപ്പോഴത്തെ inventory രീതികള്‍ അളക്കുന്നില്ല. പുതിയ ഡാറ്റയും രീതിയും അത് കണ്ടെത്താന്‍ സഹായിക്കുന്നു. അത് ഹരിതഗൃഹവാതങ്ങളുടെ ആഗോള inventories മെച്ചപ്പെടുത്താനും പരിശോധിക്കാനും ഉപയോഗിക്കാം. പാരീസ് കരാറ് അനുസരിച്ചുള്ള പരിഹാര പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്യുകയും ആകാം. — സ്രോതസ്സ് science.sciencemag.org … Continue reading അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

കാര്‍ബണ്‍ സംഭരണത്തില്‍ മണ്ണിലെ സുഷിരങ്ങള്‍ പ്രധാനപ്പെട്ടതാണ്

Nature Communications ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠന റിപ്പോര്‍ട്ട് കാര്‍ബണ്‍ സംഭരിക്കുന്നതിലും അത് സൂക്ഷിക്കുന്നലമുള്ള മണ്ണിലെ സുഷിരങ്ങളുടെ പ്രധാന്യത്തെ വ്യക്തമാക്കുന്നു. U.S. Department of Energy കൊടുത്ത ധനസഹായത്താല്‍ MSU Great Lakes Bioenergy Research Center നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 5 വ്യത്യസ്ഥ cropping വ്യവസ്ഥകളുടെ പാടത്തെ പരീക്ഷണം 9 വര്‍ഷത്തെ കാലയളവില്‍ ഗവേഷകര്‍ പഠിച്ചു ഈ 5 എണ്ണത്തില്‍ രണ്ടെണ്ണത്തില്‍ വ്യത്യസ്ഥമായ ചെടികളായിരുന്നു ഉണ്ടായിരുന്നത്. അവയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ സംഭരിക്കപ്പെട്ടത്. … Continue reading കാര്‍ബണ്‍ സംഭരണത്തില്‍ മണ്ണിലെ സുഷിരങ്ങള്‍ പ്രധാനപ്പെട്ടതാണ്

‘ഇന്‍സുലിന്‍ വണ്ടി’ ക്യാനഡയിലേക്ക്

Bernie Sanders travels to Canada with ‘insulin caravan’ Bernie Sanders and Diabetic Americans Drive to Canada for Affordable Insulin | NowThis ഇതേ പ്രതികരണം നിങ്ങള്‍ക്ക് മൈക്കല്‍ മൂറിന്റെ സിക്കോയില്‍ 1:47:00 കാണാം. അമേരിക്കക്കാര്‍ മരുന്നിന്റെ വിലക്കുറവ് കണ്ട് കരയുന്നു.