എത്യോപ്യയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 15 ലക്ഷം കന്നുകാലികൾ എങ്കിലും ചത്തിട്ടുണ്ടാകും International Organization for Migration (IOM) പറഞ്ഞു. എത്യോപ്യയിലെ ധാരളം സ്ഥലങ്ങൾ ഇപ്പോൾ അടുത്ത ദശാബ്ദങ്ങളിൽ ഏറ്റവും തീവ്രമായ ലാ നിന കാരണമായ വരൾച്ച അനുഭവിക്കുന്നു. അതിനാൽ 80 ലക്ഷം പേർ തീവൃ ആഹാരസുരക്ഷ ഇല്ലാത്തവരായി മാറി. ആളുകളുടെ ജീവിതവൃത്തി വരൾച്ച കാരണം തകർന്നതിനാലാണ് കന്നുകാലികൾ ചത്തത്. "വരൾച്ച ബാധിച്ച 3 ലക്ഷം ആളുകൾ വെള്ളത്തിനും, മേയിക്കാനും, സഹായത്തിനുമായി കുടിയേറുകയാണ്," എന്ന് ഐക്യരാഷ്ട്ര … Continue reading എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 … Continue reading കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും
കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു
പാടത്ത് നിന്നാണ് കാർഷിക മലിനീകരണം വരുന്നത്. എന്നാൽ മനുഷ്യരിലെ അതിന്റെ സാമ്പത്തിക ആഘാതം നഗരങ്ങൾക്ക് പ്രശ്നമാണ്. അമേരിക്കയിലെ പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന reactive nitrogen ആഘാതം എണ്ണത്തിൽ വ്യക്തമായി കാണിക്കുന്നതാണ് Rice University യുടെ George R. Brown School of Engineering ലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ കണക്ക്. വളം പ്രയോഗിച്ച മണ്ണിൽ നിന്നുള്ള nitrogen oxides, ammonia, nitrous oxide എന്നിവയുടെ അളവ് മൂന്ന് വർഷത്തെ (2011, 2012, 2017) ഗവേഷണം അളന്നു. വായുവിന്റെ ഗുണമേൻമ, … Continue reading കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു
കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു
ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു
ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക്
ലോകത്തെ ആദ്യത്തെ ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക് SSAB ഉത്പാദിപ്പിച്ചു ഉപഭോക്താവിന് എത്തിച്ച് കൊടുത്തു. ഇരുമ്പ് ഉരുക്ക് നിർമ്മാണത്തിന്റെ ഫോസിലിന്ധനം ഉപയോഗിക്കാത്ത മൂല്യ ചങ്ങലയിലെ ഒരു പ്രധാനപ്പെട്ട പടിയാണ് ഈ പരീക്ഷണ വിതരണം. SSAB, LKAB, Vattenfall എന്നിവരുടെ HYBRIT പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലും ആണിത്. ജൂലൈയിൽ HYBRIT സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യത്തെ ഉരുക്ക് SSAB Oxelösund പുറത്തിറക്കി. ഈ സാങ്കേതികവിദ്യയിൽ കൽക്കരിക്ക് പകരം ഫോസിലിന്ധനമുപയോഗിക്കാത്ത ഹൈഡ്രജൻ ആണ് ഉപയോഗിച്ചത്. അത് നല്ല ഫലം നൽകി. ആ … Continue reading ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക്
ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും … Continue reading ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
സിമന്റിന്റെ വലിയ കാർബൺ പ്രശ്നം
അതിനുപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് 1,450 ഡിഗ്രി സെൽഷ്യസ് വരെ വലിയ ചൂളകളിൽ വെച്ച് വേവിക്കുന്നു. ഫോസിലിന്ധനങ്ങളാണ് ചൂടാക്കാനായി കത്തിക്കുന്നത്. സഹഉൽപ്പന്നമായി അതിലും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് രാസപ്രവർത്തനഫലമായി ഉണ്ടാകുന്നു. ഒരു കിലോഗ്രാം സിമന്റ് ഒരു കിലോഗ്രാം CO2 അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ലോകം മൊത്തം പ്രതിവർഷത്തെ മനുഷ്യൻ കാരണമായ മൊത്തം CO2 ഉദ്‍വമനത്തിന്റെ 9% ന് ഉത്തരവാദി സിമന്റും കോൺക്രീറ്റും നിർമ്മാമമാണ്. — സ്രോതസ്സ് scientificamerican.com | Feb 1, 2023
കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി
കാലിഫോർണിയയിലെ പുതുവർഷം തുടങ്ങിയത് കൊടുംകാറ്റോടു കൂടിയാണ്. ജനുവരി 5 ന് അവിടെ ഒരു ‘അന്തരീക്ഷത്തിലെ നദി’ കാരണം രണ്ട് മരണങ്ങൾ സംഭവിക്കുകയും 1.63 ലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു. അന്തരീക്ഷത്തിലെ നദി എന്നത് ആകാശത്ത് നദി പോലെ കോളുണ്ടാകുന്നതാണ്. അത് വലിയ അളവിൽ മഴ പെയ്യുന്നതിനും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. 1990കളിൽ ഗവേഷകർ കൊടുത്ത പേരാണ് അത്. മിസിസിപ്പി നദിയിലെ വെള്ളത്തിന്റെ 15 മടങ്ങ് വെള്ളം ഇത്തരം ആകാശ നദികളിലുണ്ടാകും. വരൾച്ച ബാധിച്ച ഈ സംസ്ഥാനത്ത് … Continue reading കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി
കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു
കിഴക്കൻ ആഫ്രിക്കയിലെ ഒരു വർഷമായിട്ടുള്ള വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു എന്ന് Oxfam റിപ്പോർട്ട് ചെയ്യുന്നു. സോമാലിയ, എത്യോപ്യ, കെനിയ എന്നിവിടങ്ങളിലെ സ്ഥിതി വേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഓർമ്മയിലെ ഏറ്റവും മോശം പട്ടിണി പ്രശ്നമാണ് സോമാലിയയിൽ. 2011 ലെ ക്ഷാമത്തേക്കാൾ തീവൃമായ പട്ടിണിയാണ് അവിടെ. 2.5 ലക്ഷത്തിലധികം ആളുകൾ മരിച്ചു. സോമാലിയയിലെ ആറിൽ ഒരാൾ തീവൃ പട്ടിണി അനുഭവിക്കുന്നു. 60 ലക്ഷം കുട്ടികൾ തീവൃ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അവർ മൂലമല്ലാതെ ഉണ്ടായ കാലാവസ്ഥാ മാറ്റത്താലാണ് … Continue reading കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു
തിരിച്ചടി ചക്രം കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളെ കൂടുതൽ അടിയന്തിരമാക്കുന്നു
amplifying feedback loops എന്ന് അറിയപ്പെടുന്ന 26 ആഗോള തപന accelerators നെ ഗവേഷകർ തിരിച്ചറിഞ്ഞു. അവയെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ മാതൃകകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ പ്രശ്നത്തോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിയന്തിരാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യമാണിത്. ചൂടാകുന്ന ഭൂമിയിലെ ഏറ്റവും ഗൗരവകരമായ പ്രത്യാഘാതങ്ങളെ തടയാൻ നയനിർമ്മാതാക്കൾക്ക് ഒരു മാർഗ്ഗ രേഖ ഇത് നൽകും. One Earth എന്ന ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. — സ്രോതസ്സ് Oregon State University | Feb 17, 2023