Hage Geingob On Contact
ടാഗ്: ആഫ്രിക്ക
ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു
55 വര്‍ഷം മുമ്പ് 1966 ല്‍ ബാര്‍ഡോസ് ഒരു സ്വതന്ത്ര രാജ്യമായെങ്കിലും രാഷ്ട്രത്തിന്റെ തലവന്‍ ഇതുവരെ രാജ്ഞി എലിസബത്ത് ആയി തുടരുകയായിരുന്നു. ക്യാനഡ, ആസ്ട്രേലിയ, ജമെയ്ക തുടങ്ങിയ പല മുമ്പത്തെ ബ്രിട്ടീഷ് കോളനികള്‍ക്കും സമാനമായ ഏര്‍പ്പാടാണ് ബ്രിട്ടീഷ് രാജവംശവുമായുള്ളത്. Barbados ന് തങ്ങളുടെ കോളനി ഭൂതകാലത്തില്‍ നിന്ന് വേര്‍പെടാനുള്ള സമയം ആയി എന്ന് പറഞ്ഞ പ്രധാനമന്ത്രി Mia Mottley ഈ വേര്‍പെടലിനെ മുന്നോട്ട് നീക്കി. ബാര്‍ഡോസിന് ബ്രിട്ടണ്‍ അടിമത്ത നഷ്ടപരിഹാരം കൊടുക്കണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നു. — … Continue reading ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു
ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു
Alex de Waal
ബുര്‍കിന ഫാസോയിലെ ജനിതകമാറ്റംവരുത്തിയ പരുത്തി പരാജയം
African farmers speak out:
കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം
Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം … Continue reading കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം
ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നദികള്‍ മഷിയുടെ നിറത്തിലേക്ക് മാറുന്നു. ഫാസ്റ്റ് ഫാഷനാണ് അതിന് പിറകില്‍. തുണി ഫാക്റ്ററികളില്‍ നിന്ന് വരുന്ന നീലയോ indigo യോ നിറത്തിലുള്ള ശുദ്ധീകരിക്കാത്തതോ ഭാഗികമായി ശുദ്ധീകരിച്ചതോ ആയ മലിനവസ്‌തുക്കള്‍ ആഫ്രിക്കയിലെ നദികളെ കൊല്ലുകയാണ് എന്ന് Water Witness എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര കരാറുകള്‍, നികുതി ഇളവുകള്‍, ചിലവ് കുറഞ്ഞ തൊഴിലാളികള്‍ തുടങ്ങിയവ കാരണം ഈ വ്യവസായത്തിന് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. Tanzania, Ethiopia, Lesotho, Madagascar തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണ … Continue reading ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു
അവരുടെ പ്രശ്നവുമായി അവരുടെ പടിക്കല്‍ പോകുക
The Ants and the Grasshopper
ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു
അമേരിക്കയുടെ സൈന്യം സോമാലിയയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെതിരെ ബര്‍ണി സാന്റേഴ്സ് ഉള്‍പ്പടെ മൂന്ന് സെനറ്റര്‍മാര്‍ ഒരു പ്രസ്ഥാവന ഇറക്കി. ജനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടത്തുന്ന ആദ്യത്തെ ബോംബാക്രമണമാണിത്. അമേരിക്കയുടെ സൈന്യത്തിന്റെ Africa Command (AFRICOM) ആണ് ഈ ആക്രമണം നടത്തിയത്. അമേരിക്ക പരിശീലനം കൊടുത്ത സോമാലി കമാന്‍ഡോ സൈന്യ അംഗങ്ങളെ ആക്രമിക്കുന്ന al-Shabab ഭീകരരെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നു എന്ന് അവര്‍ അയച്ചു കൊടുത്ത ഇമെയില്‍ പ്രസ്ഥാവനയില്‍ … Continue reading ബൈഡന്‍ സര്‍ക്കാരിന്റെ സോമാലിയയിലെ ആദ്യ ഡ്രോണ്‍ ആക്രമണത്തെ സെനറ്റര്‍മാര്‍ അപലപിച്ചു
സബ്-സഹാറന്‍ ആഫ്രിക്കക്ക് പ്രതിവര്‍ഷം $10000 കോടി ഡോളര്‍ വീതം നഷ്ടപ്പെടുന്നു
Patrick Bond
ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു
അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു