1970-2020 കാലത്ത് നിരീക്ഷിക്കുന്ന വന്യജീവികളുടെ എണ്ണം 73% കുറഞ്ഞു എന്ന് World Wildlife Fund (WWF) ന്റെ Living Planet Report 2024 പറയുന്നു. പ്രകൃതി നാശവും മനുഷ്യനും വലിയ ദോഷകരമായ കാലാവസ്ഥാ മാറ്റവും കാരണം ഭൂമിയുടെ ചില ഭാഗങ്ങൾ അപകടകരമായ tipping points ലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു. 5,495 സ്പീഷീസുടെ 35,000 vertebrate കൂട്ടങ്ങളെ 1970-2020 കാലത്ത് Zoological Society of London (ZSL) നൽകുന്ന Living Planet Index നിരീക്ഷിച്ച് … Continue reading കഴിഞ്ഞ 50 വർഷങ്ങളിൽ ലോകം മൊത്തം വന്യ ജീവികളുടെ ശരാശരി എണ്ണം 73% കുറഞ്ഞു
ടാഗ്: ജൈവ വൈവിദ്ധ്യം
നാം എല്ലാത്തിനേയും കൊല്ലുകയാണ്
ആ വാർത്ത നിങ്ങൾ കേട്ടോ? ഈ ചെറിയ നീല കുത്തിലെ താരതമ്യേന ചെറിയ സമയത്തിൽ മനുഷ്യവംശം 10 ലക്ഷം സ്പീഷീസുകളെ അപകടാവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനിയും പോകാനുണ്ട്, വിഢികൾ. തിങ്കളാഴ്ച മറ്റൊരു പ്രധാനപ്പെട്ട വിഷാദമുണ്ടാക്കുന്ന വിലയിരുത്തലുമായി ഐക്യ രാഷ്ട്ര സഭ വന്നു (മുമ്പത്തെ വിഷാദമുണ്ടാക്കുന്ന വിലയിരുത്തൽ: കാലാവസ്ഥാ മാറ്റം നമ്മളെയെല്ലാം കൊല്ലും എന്നായിരുന്നു). ഇപ്പോൾ അത് ജൈവ വൈവിദ്ധ്യത്തെക്കുറിച്ചാണ്. പ്രകൃതിയെ നാം ദ്രോഹിക്കുന്നതിന്റെ വേഗത “അഭൂതപൂര്‍വ്വമായ” ആണെന്ന് ലോകം മൊത്തമുള്ള നൂറുകണക്കിന് വിദഗ്ദ്ധർ ആയിരക്കണക്കിന് ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച് കണ്ടെത്തി. … Continue reading നാം എല്ലാത്തിനേയും കൊല്ലുകയാണ്
സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
ശ്വസിക്കുന്നവയോട് വിവേചനം കാണിക്കരുത്
https://www.youtube.com/watch?v=GoTlULspDyY All That Breathes
ടാപനൂലി ഒറാങ്ങുട്ടാനുകളെ സംരക്ഷിക്കാനുള്ള സമരം
ഒരു പുതിയ മഹാ കുരങ്ങ് സ്പീഷീസായി ടാപനൂലി ഒറാങ്ങുട്ടാനുകളെ പ്രഖ്യാപിച്ചത് 2017 ൽ ആണ്. ഖനനം, കൃഷി, തടിവെട്ടൽ തുടങ്ങിയവ കാരണമുള്ള വനനശീകരണം അവയുടെ ആവാസവ്യവസ്ഥ വൻതോതിൽ ചെറുതാക്കുന്നു. 2015 മുതൽ പണി നടക്കുന്ന ചൈന സഹായിക്കുന്ന ഒരു ജലവൈദ്യുതി പദ്ധതി, ഈ ഒറാങ്ങുട്ടാനുകൾ ജീവിക്കുന്ന കാടുകളെ നശിപ്പിക്കുന്നത് അവയുടെ ഉൻമൂലന അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. സമീപ പ്രദേശത്തെ ജനങ്ങൾ ഈ അണക്കെട്ട് പദ്ധതിയെ എതിർത്തു. എന്നാൽ അവരുടെ എതിർപ്പ് അടിച്ചമർത്തപ്പെടുകയാണ്. https://www.youtube.com/watch?v=NM7W4ye1qZ8 — സ്രോതസ്സ് news.mongabay.com | … Continue reading ടാപനൂലി ഒറാങ്ങുട്ടാനുകളെ സംരക്ഷിക്കാനുള്ള സമരം
ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു
മോട്ടോർ ബോട്ടുകളുപയോഗിച്ച് ടൂറിസ്റ്റുകളെ സൗകര്യപ്രദമായി primateകളുടെ അടുത്ത് എത്തിക്കുന്ന അതിവേഗത്തിൽ വളരുന്ന ഈ ടൂറിസം കുരങ്ങൻമാരിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട സ്വഭാവങ്ങൾക്ക് കാരണമാകുന്നു എന്ന് University of Portsmouth നയിച്ച ഒരു പഠനത്തിൽ കണ്ടെത്തി. മലേഷ്യയിലെ Sabah ലെ വിദൂരമായ riparian പ്രദേശത്ത വംശനാശം നേരിടുന്ന സ്പീഷീസായ proboscis കുരങ്ങൻമാരുടെ ഒരു സംഘത്തിന് അടുത്തേക്ക് ഒറ്റ എഞ്ജിൻ മോട്ടോർ ബോട്ട് അടുക്കുന്നതിന്റെ ആഘാതം ആണ് ഗവേഷകർ പരിശോധിച്ചത്. നീണ്ട മൂക്കുകളുള്ള അസാധാരണമായ Proboscis കുരങ്ങൻമാരെ ടൂറിസ്റ്റുകൾക്ക് കാണാൻ താൽപ്പര്യമാണ്. … Continue reading ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു
വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. "ഏകദേശം 100 കിലോമീറ്റർ … Continue reading വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
ബോർണിയോ മൃഗങ്ങളെ സംരക്ഷിക്കാനുള്ള യുദ്ധം
https://www.youtube.com/watch?v=Zc0Voo4n2ns Borneo Wildlife Warriors
അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
അന്റാര്‍ക്ടിക്കയിലെ മഞ്ഞിന് മുകളില്‍ നിര്‍മ്മിച്ച 10,000ft ന്റെ വലിയ റണ്‍വേയില്‍ ആദ്യത്തെ Airbus A340 ഇറങ്ങി. 380 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തതാണ്. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ശകരുടെ എണ്ണം അന്റാര്‍ക്ടിക്കയിലെ ഈ ദുര്‍ബല പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നു. യാത്രക്കാര്‍ അറിയാതെ അവരുടെ വസ്ത്രങ്ങളിലും ഉപകരണങ്ങളിലുമായി കൊണ്ടുവരുന്ന വിദേശ വിത്തുകളും, spores, സൂഷ്മജീവികളും പോലുള്ള invasive സ്പീഷീസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും aggressive invader ല്‍ ഒന്നായ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുള്ള annual … Continue reading അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്
ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു
8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു