ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല

Everett എന്ന സ്ഥലത്ത് സെപ്റ്റംബര്‍ 2014 എണ്ണ തീവണ്ടി തടഞ്ഞ പ്രസിദ്ധമായ "Delta 5" എന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വിധിച്ചു. അവരുടെ പ്രവര്‍ത്തനം തടസമുണ്ടാക്കുകയല്ല, പകരം കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയാല്‍ നിര്‍ബന്ധിതരായി ചെയ്ത പ്രവര്‍ത്തിയാണെന്ന് ജൂറികള്‍ പറഞ്ഞു. അതിക്രമിച്ച് കയറി എന്ന കുറ്റം പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തടസമുണ്ടാക്കി എന്ന കുറ്റത്തില്‍ നിന്ന് വിമുക്തരാക്കിയതിനാല്‍ Burlington Northern Santa Fe (BNSF) റയില്‍ വേ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വാദം അഭിമുഖീകരിക്കേണ്ടിവരില്ല. അതുപോലെ അവര്‍ക്ക് … Continue reading ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല →

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ആല്‍ബര്‍ട്ടയിലെ കാട്ടുതീ പത്തിരട്ടിയായി വളര്‍ന്നു

ക്യാനഡയിലെ സംസ്ഥാനമായ ആല്‍ബര്‍ട്ടയില്‍ സംഭവിച്ച കാട്ടുതീ ആദ്യമുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വളര്‍ന്നു. ക്യാനഡയിലെ എണ്ണ മണ്ണിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്ന Fort McMurray യിലെ 88,000 ജനങ്ങളില്‍ മുഴുവന്‍ പേരേയും ഒഴുപ്പിച്ചു. കമ്പനികള്‍ എണ്ണയുല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ക്യാനഡയുടെ ക്രൂഡോയില്‍ ഉത്പാദനം 16% കുറഞ്ഞു. ഒരു ദിവസം കൊണ്ട് തീ 18,000 ഏക്കറില്‍ നിന്ന് 210,000 ഏക്കറിലേക്കാണ് വളര്‍ന്നത്. കാലാവസ്ഥാ മാറ്റം കാരണമാണ് വര്‍ദ്ധിച്ച് വരുന്ന ഈ കാട്ടുതീ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു — സ്രോതസ്സ് democracynow.org

ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു

ഉയര്‍ന്ന തുകയുടെ പ്രൊജക്റ്റായിട്ടുകൂടി കോംഗോ തടത്തിലെ ജൈവവവൈവിദ്ധ്യവും, സായുധരായ ഗാര്‍ഡുകള്‍ക്ക് പ്രാദേശീക ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാനായില്ല. എന്ന് ബ്രിട്ടണിലുള്ള Rainforest Foundation (RFUK) വ്യക്തമാക്കി. അന്തര്‍ ദേശീയ ദാദാക്കളില്‍ നിന്ന് കോടിക്കണക്കിന് ഡോളറായിരുന്നു ഈ പ്രൊജക്റ്റിന് ലഭിച്ചത്. കാമറൂണ്‍, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്ക്, ഗബോണ്‍, കോംഗോ റിപ്പബ്ലിക്ക് ഏന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി ഗവേഷകര്‍ 18 മാസം അഭിമുഖം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Protected Areas in the Congo Basin: Failing … Continue reading ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു →

$500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനന കമ്പനിയായ Newmont ന്റെ ചെമ്പും സ്വര്‍ണ്ണവും ഖനനം ചെയ്യാനുള്ള $500 കോടി ഡോളറിന്റെ Conga പ്രോജക്റ്റ് പെറുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമരം അടച്ചുപൂട്ടിപ്പിച്ചു. കാലാവധി കഴിഞ്ഞ അടുത്തുള്ള Yanacocha സ്വര്‍ണ്ണ ഖനിക്ക് പകരം തുടങ്ങാന്‍ പോകുന്ന കൊങ്ഗാ പ്രോജക്റ്റ് പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ പറയുന്നു. Máxima Acuña de Chaupe എന്ന അമ്മുമ്മയാണ് സമരത്തിന്റെ മുന്‍നിരയില്‍ അവരുടെ കൃഷിയിടം നില്‍ക്കുന്ന Cajamarca പ്രദേശത്തേക്കാണ് Newmont കമ്പനി ഖനനത്തിന്റെ മാലിന്യങ്ങള്‍ … Continue reading $500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു →

16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു →

കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ →