കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയായ 28.8% വളര്‍ച്ച ആഗോള പവനോര്‍ജ്ജ രംഗം 2008 ല്‍ രേഖപ്പെടുത്തി. Global Wind Energy Council ന്റെ കണക്ക് പ്രകാരം 2008 ന്റെ അവസാനത്തില്‍ ലോകത്ത് മൊത്തം 120.8 GW കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 27 ഗിഗാവാട്ട് 2008 ല്‍ മാത്രം സ്ഥാപിച്ചതാണ്. 2007 നെ അപേക്ഷിച്ച് 36% വളര്‍ച്ച. 2008 ലെ പവനോര്‍ജ്ജ കമ്പോള നേതാക്കള്‍ അമേരിക്കയും ചൈനയും ആണ്. അമേരിക്കയില്‍ മൊത്തം 25,170 MW … Continue reading ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.
ടാഗ്: പവനോർജ്ജം
960 മെഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ജര്‍മ്മനിയില്‍
ജര്‍മ്മന്‍ തീരത്ത് 960 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ENOVA Energieanlagen GmbH ഉം RWE Innogy ഉം ധാരണയായി. Innogy Nordsee 1 എന്ന് വിളിക്കുന്ന പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായിരിക്കും. Juist ദ്വീപിന് 40 കിലോമീറ്റര്‍ വടക്ക് 150 km² സ്ഥലത്ത് ഇത് വ്യാപിക്കും. 5-6 MW ശേഷിയുള്ള 150ഉം 180ഉം കാറ്റാടികളാണ് സ്ഥാപിക്കുന്നത്. $372 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. - from renewableenergyworld
ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍
ഒരു ദശാബ്ദത്തെ അദ്ധ്വാനത്തിന് ശേഷം ഇതുവരെ നിര്‍മ്മിക്കപ്പെട്ടതിലും toughest കാറ്റാടി പ്രവര്‍ത്തന സജ്ജമായി. ഉള്‍ക്കടലിലെ മോശം കാലവസ്ഥ അതിജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കാറ്റാടികള്‍ ജര്‍മ്മനിക്ക് വേണ്ടി ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Areva വികസിപ്പിച്ചു. ഭാരം കുറഞ്ഞ ലളിതമായ ഈ കാറ്റാടിക്ക് പുതിയ waterproofing system ഉണ്ട്. കുറവ് പരിപാലനമേ ഇതിന് വേണ്ടൂ. അതുകൊണ്ട് ചിലവേറിയ പരിപാലന യാത്രകളുടെ എണ്ണം കുറക്കാനാകും. സ്ഥാപിക്കാനും എളുപ്പമാണ് ജലനിരപ്പില്‍ നിന്ന് 90 മീറ്റര്‍ ഉയരമുള്ള ഈ കാറ്റാടികള്‍. കാറ്റാടിയുടെ ഇതളുകളുടെ … Continue reading ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍
കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു
കെനിയയിലെ ഒരു കമ്പനി 300 MW വൈദ്യുതി കാറ്റില്‍ നിന്ന് ശേഖരിക്കാന്‍ പദ്ധതിയിട്ടു. Turkana Wind Power കാറ്റാടി പ്രൊജക്റ്റുകളുടെ സാദ്ധ്യതാ പഠനം കഴിഞ്ഞ 4 വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. കെനിയക്ക് വേണ്ടതിന്റെ നാലിലൊന്ന് വൈദ്യുതിയാണ് ഇത്. അവിടുത്തെ മൊത്തം വൈദ്യുതി ആവശ്യകത ഇപ്പോള്‍ 1,200 MW ആണ്. അത് 8% എന്നതോതില്‍ വളരുന്നു. ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ കാറ്റ്, ഭൗമതാപോര്‍ജ്ജം എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. 850 kw ശേഷിയുള്ള 360 … Continue reading കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു
മിനസോട്ടയിലെ കാറ്റാടി പാടം
1.1 ഗിഗാവാട്ടിന്റെ (1100 മെഗാവാട്ട്.) ശേഷിയുള്ള കാറ്റാടി പാടം Xcel Energy നിര്‍മ്മിച്ചു. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി ശേഷി വര്‍ദ്ധിപ്പിക്കാനാവും എന്ന് അവര്‍ കരുതുന്നു. കാറ്റാടികളുടെ ദക്ഷത കൂട്ടാനും കാറ്റിന്റെ അസ്ഥിര സ്വഭാവവും കൈകാര്യം ചെയ്യാന്‍ 7 മെഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയുള്ള സോഡിയം-സള്‍ഫര്‍ ബാറ്ററികളുടെ സ്ഥാപിച്ചിട്ടുണ്ട്. ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതില്‍ സോഡിയം-സള്‍ഫര്‍ ബാറ്ററികള്‍ നല്ല ഉപാധിയാണ്. ചിലവ് കുറവാണ്, ധാരാളമുള്ള പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, കൂടിയ ഊര്‍ജ്ജ സാന്ദ്രതയുണ്ട്, charge/discharge cycles ല്‍ ഉയര്‍ന്ന ദക്ഷത നല്കുന്നു. … Continue reading മിനസോട്ടയിലെ കാറ്റാടി പാടം
ചിലവ് കുറഞ്ഞ പവനോര്‍ജ്ജം
Wilbraham, MA യില്‍ ആസ്ഥാമായ aerospace കമ്പനിയായ FloDesign ന്റെ കാറ്റാടി വിഭാഗമാണ് FloDesign Wind Turbine. സാധാരണ കാറ്റാടികളേക്കാള്‍ പകുതി ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇവരുടെ കാറ്റാടിക്ക് കഴിയും. ജറ്റ് എഞ്ജില് നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് കമ്പനി കാറ്റാടി രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിക്കുന്നത്. കാറ്റ് കാറ്റാടി ഇതളില്‍ അടിക്കുമ്പോള്‍ വായുവിന്റെ പകുതി നേരിട്ട് അടിക്കാതെ ഇതളിന് ചുറ്റും തിരിഞ്ഞ് പോകും.ഇങ്ങനെ ദിശമാറിയ കാറ്റ് നഷ്ടമാകുകയാണ്. സാധാരണ കാറ്റാടികള്‍ കാറ്റിന്റെ 59.3% ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇതിനെ … Continue reading ചിലവ് കുറഞ്ഞ പവനോര്‍ജ്ജം
ദക്ഷത കൂടിയ കാറ്റാടികള്‍
Vancouver ലെ തുടക്ക കമ്പനിയായ ExRo Technologies പുതിയ തരം ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു. കാറ്റാടിയില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കാന്‍ അനുയോജ്യമാണിത്. കാറ്റാടിയുടെ വിലകുറക്കാനും ശക്തി 50% വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. സാധാരണ ജനറേറ്ററുകളേക്കാള് വിശാലമായ സീമകളില്‍ (wider range) ദക്ഷതയോടെ ഇതിന് പ്രവര്‍ത്തിക്കാനാവും. സാധാരണ ജനറേറ്ററിലൂടെ പോകുന്ന ഷാഫ്റ്റ് optimal rate ല്‍ തിരിയുമ്പോള്‍ ഊര്‍ജ്ജത്തിന്റെ 90% വും വൈദ്യുതിയായി മാറ്റപ്പെടും. എന്നാല്‍ വേഗത കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ജനറേറ്ററിന്റെ ദക്ഷതയില്‍ വലിയ കുറവ് സംഭവിക്കും. സാധാരണ … Continue reading ദക്ഷത കൂടിയ കാറ്റാടികള്‍
കാറ്റാടി ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം
ലേസര്‍ രശ്മികളുപയോഗിച്ച് കാറ്റാടിയുടെ ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം Virginiaയിലെ Catch the Wind കണ്ടെത്തി. കമ്പനിയുടെ fiber-optic laser system കാറ്റാടികള്‍ക്ക് കാറ്റിന്റെ ദിശമാറുന്നത് അഡ്ജസ്റ്റ് ചെയ്യാന്‍ 20 സെക്കന്റ് അധികം നല്‍കും. അത് ദക്ഷത 10% കൂടി വര്‍ദ്ധിപ്പിക്കും. LIDAR (light detecting and ranging) സിസ്റ്റം കാറ്റാടിയുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. മൂന്ന് അദൃശ്യ ലേസര്‍ രശ്മികള്‍ കാറ്റാടിക്ക് മുമ്പിലെ കാറ്റിന്റെ തിരശ്ഛീനവും ലംബവുമായ വേഗതയും ഗതിയും അളക്കുന്നു. ചെറുതും ഭാരം കുറഞ്ഞതുമാകയാല്‍ ഈ ഉപകരണം … Continue reading കാറ്റാടി ദക്ഷത ഉയര്‍ത്താനുള്ള മാര്‍ഗ്ഗം
ലോക പവനോര്‍ജ്ജ സമ്മേളനം
അതിവേഗം വളരുന്ന ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ ചൈനയാണ് 2009 ലെ ഏറ്റവും വലിയ ഉത്പാദകര്‍. ബീജിങ്ങില്‍ നടന്ന Global Wind Power conference ല്‍ Global Wind Energy Council ഉം ഗ്രീന്‍ പീസും ഒന്നിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. ഏറ്റവും വലിയ പവനോര്‍ജ്ജ നിര്‍മ്മാതാക്കള്‍ സ്പെയിനിലെ Iberdrola എന്ന വൈദ്യുത വിതരണ കമ്പനിയാണ്. അവര്‍ 8 ഗിഗാവാട്ടിന്റെ കാറ്റടികള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊട്ടുപുറകില്‍ അമേരിക്കയില്‍ നിന്നുള്ള 5.5 ഗിഗാവാട്ട് ശേഷിയുള്ള FPL Group ആണ്. മൂന്നാം … Continue reading ലോക പവനോര്‍ജ്ജ സമ്മേളനം
വീട്ടിലെ കാറ്റാടി
ഇതളിന് 7 അടി വ്യാസമുള്ള Swift കാറ്റാടിയുടെ ശക്തി 1.5 കിലോവാട്ടാണ്. പ്രതിവര്‍ഷം അതിന് 2000 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഏറ്റവും കൂടിയ വേഗത്തിലും അത് 35 ഡസിബല്‍ ശബ്ദമേയുണ്ടാക്കൂ. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 20 വര്‍ഷം ഉപയോഗിക്കാനാവുന്ന ഈ കാറ്റാടിക്ക് 5 വര്‍ഷത്തെ വാറന്റി കമ്പനി നല്കുന്നു. ഇതിന് $10,000-12,000 ഡോളര്‍ വില വരും. ഇപ്പോഴത്തെ ഊര്‍ജ്ജ വിലയും സര്‍ക്കാര്‍ incentive ഉം കണക്കാക്കിയാല്‍ മൂന്നു വര്‍ഷം കൊണ്ട് മുതലാവും. Michigan ലെ … Continue reading വീട്ടിലെ കാറ്റാടി