ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു
വിഭാഗം: ഏഷ്യ
ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി
രാജ്യത്തെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ ഇൻഡ്യാക്കാർക്ക് വെറും Rs 25,000 രൂപ മാസ ശമ്പളം കിട്ടിയാൽ മതി. അടുത്ത Institute for Competitiveness കാലത്ത് പ്രസിദ്ധപ്പെടുത്തിയ, സർക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ State of Inequality in India റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഇൻഡ്യയിലെ അസമത്വങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഈ റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു: “ഇത്തരത്തിലെ ഒരു തുക വരുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനത്തിലാണെങ്കിൽ താഴെയുള്ളവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്.” പ്രധാനമന്ത്രിയുടെ … Continue reading ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി
എല്ലാ മുതലാളിത്തവും ചങ്ങാത്ത മുതലാളിത്തമാണ്
https://www.youtube.com/watch?v=vBex7HCIGBU Aunindyo Chakravarty
ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
ED ക്ക് 0.5% ശിക്ഷിക്കൽ തോതാണുള്ളത്
https://www.youtube.com/watch?v=iBVReapSWx4 Mahua Moitra
ഇൻഡ്യയിലാദ്യമായി BJP IT Cell നെ കൃത്രിമത്വ മാധ്യമം എന്ന് ട്വിറ്റർ മുദ്രകുത്തി
ഭാരതീയ ജനതാ പാർട്ടിയുടെ IT cell തലവനായ Amit Malviya കർഷക സമരത്തിന്റെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ് IT cell നെ ട്വിറ്റർ കൃത്രിമത്വ മാധ്യമം എന്ന് മുദ്രകുത്തി. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ വ്യക്തിക്കെതിരെ ട്വിറ്റർ ആദ്യമായാണ് ഇത്തരം ഒരു നടപടി എടുക്കുന്നത്. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിമിതപ്പെടുത്താനായി പ്ലാറ്റ്ഫോം അടുത്ത കാലത്തെടുത്ത പ്രധാനപ്പെട്ട നയ വ്യത്യാസങ്ങൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. — സ്രോതസ്സ് thewire.in | 02/Dec/2020
ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല
ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ് … Continue reading ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല
കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
Rs 10.57 ലക്ഷം കോടികളുടെ ചീത്ത വായ്പകൾ non-performing assts (NPAs) ആണ് കഴിഞ്ഞ 5 വർഷങ്ങളിൽ ബാങ്കുകൾ എഴുതിത്തള്ളിയത്. Indian Express കൊടുത്ത വിവരാവകാശ ചോദ്യത്തിന് റിസർവ്വ് ബാങ്ക് നൽകിയ ഒരു മറുപടിയിൽ പറയുന്നു 2022-23 ൽ Rs 209,144 കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി. മുമ്പത്തെ സാമ്പത്തിക വർഷം Rs 174,966 കോടിയും മാർച്ച് 2021 ന് Rs 202,781 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. എഴുതിത്തള്ളിയ ചീത്ത വായ്പകളെടുത്ത കടം … Continue reading കഴിഞ്ഞ 5 വർഷങ്ങളിൽ 10.57 ലക്ഷം കോടി രൂപയുടെ മോശം വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളി
നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്‍ഷകൻ തന്‍റെ കൈവശഭൂമിയിലെ ഒരേക്കർ വില്‍ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു. ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്‍റെ ഭൂമിയിലെ ഏറ്റവും … Continue reading നോട്ടുനിരോധനവും ഒരു നുള്ള് വിഷവും ചേര്‍ത്ത കറി
ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്
ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻപോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്