കാലാവസ്ഥക്കും ഹരിത തൊഴിലിനും വേണ്ടി ആയിരങ്ങള്‍ ടോറന്റോയില്‍ ജാഥ നടത്തി

കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.

ആഹാരത്തിന്റെ സ്വാദ് കാലാവസ്ഥാമറ്റത്തോടെ ഇല്ലാതെയാവും

ആസ്ട്രേലിയയിലെ ആഹാരത്തെ കാലാവസ്ഥാ മാറ്റം എങ്ങനെ ബാധിക്കുന്നു എന്നൊരു പഠനം University of Melbourne ലെ ശാസ്ത്രജ്ഞര്‍ നടത്തി. കൂടുതല്‍ സാധാരണമാകുന്ന താപ തരംഗങ്ങളും കുറയുന്ന മഴയും താപനില കൂടുന്നതും ധാരാളം ആഹാരങ്ങളെ ബാധിക്കും. ഉയര്‍ന്ന താപനില മുള്ളങ്കിയുടെ (ക്യാരറ്റ്) ഗുണവും സ്വാദും ഇല്ലാതാക്കും. eggplant ന്റെ കാര്യവും അങ്ങനെ തന്നെ. ഉള്ളിയുടെ വലിപ്പം കുറയുകയും ഗുണം കുറയുകയും ചെയ്യും. raspberries ചീത്തയാകും.

വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

കാലാവസ്ഥാ മാറ്റത്താല്‍ വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. National Audubon Society പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ മാറ്റം കാരണം വടക്കെ അമേരിക്കയില്‍ 2050 ആകുമ്പോഴേക്കും 126 പക്ഷി സ്പീഷീസുകളുടെ പകുതിയോ മുഴുവനോ വിഭാഗങ്ങള്‍ ഇല്ലാതാകും. ചൂടാകല്‍ തുടര്‍ന്നാല്‍ പുതിയ പ്രദേശങ്ങളില്‍ കോളനികളുണ്ടാക്കുന്നതും ഇല്ലാതാകും. വടക്കേ അമേരിക്കയുടെ 650 സ്വീഷീസുകളുടെ 21% ആണിത്. അത് കൂടാതെ 188 സ്പീഷീസുകള്‍ 2080 ഓടെ 50% നശിക്കുന്ന ഭീഷണിയിലാണ്. … Continue reading വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി "കാലാവസ്ഥാമാറ്റം", "ആഗോളതപനം" എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു. [എത്ര സ്വതന്ത്രമായ രാജ്യം!]