ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2

പ്രധാനാദ്ധ്യാപകൻ പറഞ്ഞയിടത്തുപോയി നാല് സ്‌കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്. അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. … Continue reading ഇന്ദുവും ആധാറും – ഭാഗം 2, രംഗം 2

വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു പ്രതിവർഷം ഏകദേശം ആറ്‌ ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം … Continue reading വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...” അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍. “കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും … Continue reading ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍