ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു

Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത … Continue reading ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി

നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു. — സ്രോതസ്സ് reuters.com

ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു

ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ … Continue reading ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു

സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു

പനാമയുടെ സാമ്പത്തിക വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച സംഘത്തിന് സുതാര്യതയില്ലാത്തതിനാല്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പനാമാ പേപ്പര്‍ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ഏപ്രിലില്‍ നടന്ന വിവര ചോര്‍ച്ച പനാമയിലെ നിയമ സ്ഥാപനമായ Mossack Fonseca ല്‍ നിന്നുള്ള 1.15 കോടി രേഖകളാണ് "പനാമാ പേപ്പറുകള്‍" എന്ന പേരില്‍ പുറത്തുവന്നത്. വിദേശത്തെ അകൌണ്ടുകള്‍ ഉപയോഗിച്ച് അതി സമ്പന്നരും ശക്തരുമായ ആളുകള്‍ നടത്തുന്ന നികുതി വെട്ടിപ്പിന്റെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആയിരുന്നു അത്. 1977 … Continue reading സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു

പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. 2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ … Continue reading പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

മൊറോക്കോ രാജാവില്‍ നിന്നും ക്ലിന്റണ്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന സ്വീകരിച്ചു

ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ്‍ പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള്‍ വിക്കീലീക്സ് തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില്‍ പറയുന്നു. 2015 ല്‍ ക്ലിന്റണ്‍ $1.2 കോടി ഡോളര്‍ സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില്‍ നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില്‍ ക്ലിന്റണും ചെല്‍സി ക്ലിന്റണുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഹിലറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്. — സ്രോതസ്സ് democracynow.org

പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി

Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org