Josy Joseph
ടാഗ്: അഴിമതി
മൊറോക്കോ രാജാവില്‍ നിന്നും ക്ലിന്റണ്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന സ്വീകരിച്ചു
ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ്‍ പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള്‍ വിക്കീലീക്സ് തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില്‍ പറയുന്നു. 2015 ല്‍ ക്ലിന്റണ്‍ $1.2 കോടി ഡോളര്‍ സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില്‍ നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില്‍ ക്ലിന്റണും ചെല്‍സി ക്ലിന്റണുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഹിലറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്. — സ്രോതസ്സ് democracynow.org
പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി
Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org
EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു
വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശങ്ങളില്‍ അവര്‍ നടിയ $2.5 ട്രില്യണ്‍ ഡോളര്‍ ലാഭം ഒളിച്ചുവെച്ച് $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു. Citizens for Tax Justice (CTJ), Institute on Taxation and Economic Policy (ITEP), U.S. Public Interest Research Group (PIRG) Education Fund തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇവരെല്ലാം Financial Accountability and Corporate Transparency Coalition (FACT Coalition) എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. … Continue reading വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു
അയര്‍ലന്റിന് ആപ്പിള്‍ $1450 കോടി ഡോളര്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടു
യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നികുതി വിധിയായി ആപ്പിള്‍ കമ്പനി $1450 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം എന്ന ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇറക്കി. അയര്‍ലാന്റില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഇളവുകള്‍ ആപ്പിള്‍ നേടിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു. ആപ്പിള്‍ അവിടെ കൊടുത്തിരുന്നത് 0.005% നികുതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയാണ് ആപ്പിള്‍. — സ്രോതസ്സ് democracynow.org
ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
ബ്രിട്ടണിലെ ബാങ്കിങ് ഭീമനായ Barclays Bank ലൈബോര്‍ നിരക്കില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ $10 കോടി ഡോളറിന്റെ പിഴ അടക്കാമെന്ന് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുമായുള്ള കരാറില്‍ പറയുന്നു. ലൈബോര്‍(Libor) എന്നത് ട്രില്യണ്‍ കണക്കിന് അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കുന്ന ആഗോള പലിശ നിരക്കാണ്. 2012 ന് ശേഷം അമേരിക്കയും ബ്രിട്ടണും ധാരാളം ബാങ്കുള്‍ക്കുമേല്‍ ഈ നടപടിയെടുത്തിട്ടുണ്ട്. ഒരു ബാങ്കും അമേരിക്കന്‍ സംസ്ഥാനങ്ങളുമായി ഇതാദ്യമാണ് ഇത്തരം ഒരു ഒത്തുതീര്‍പ്പ് കരാറിലെത്തുന്നത്. — സ്രോതസ്സ് democracynow.org വലിയ അഴിമതി നടത്തുക, പിന്നീടി … Continue reading ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്
ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്
GM ന്റെ എഞ്ജിന് വെള്ളം കിട്ടി, പക്ഷേ മനുഷ്യര്‍ക്കില്ല
ക്ലിന്റണ്‍ ചിരിക്കുന്നു
വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി. ലീ ഫാങ് സംസാരിക്കുന്നു: 2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, … Continue reading ക്ലിന്റണ്‍ ചിരിക്കുന്നു
