ടാഗ്: ഇസ്രായേല്‍ നാസി
ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു
ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net
ഇസ്രായേല്‍ അനുകൂല അഭിപ്രായം രൂപീകരിക്കുന്നത്
ഇസ്രായേലിന്റെ ആഫ്രിക്കന്‍ നയം
കുട്ടികള്‍ക്കെതിരെ ഇസ്രായേലിന്റെ യുദ്ധം
ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു
ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു
സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂവിനും 7 മുമ്പത്തേയും ഇപ്പോഴത്തേയും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ സ്പെയിനിലെ ജഡ്ജി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 2010 ല്‍ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലെ നിഷ്ടൂരമായ ആക്രമണത്തിന്റെ പേരിലാണ് വാറന്റ്. അന്തര്‍ദേശീയ കടലില്‍ കിടന്നിരുന്ന മാവി മര്‍മാര(Mavi Marmara)യിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ച് കയറി ആക്രമണം നടത്തിയതിന്റെ ഫലമായി 9 ആളുകള്‍ അന്ന് കൊല്ലപ്പെട്ടു. പത്താമത്തെ ആള്‍ നാല് വര്‍ഷം ബോധമില്ലാതെ കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന സ്പെയിനിലെ സന്നദ്ധപ്രവര്‍ത്തകര്‍ നെതന്യാഹൂവിനെതിരെ കേസ് കൊടുത്തതിനെ … Continue reading സ്പെയിനിലെ ജഡ്ജി നെതന്യാഹൂവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു
ഡസന്‍കണക്കിന് ബ്രിട്ടീഷ് പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നു
ധാരാളം ബ്രിട്ടീഷ് സര്‍വ്വകലാശാലകളിലെ 30 ല്‍ അധികം പണ്ഡിതര്‍ ഇസ്രായേലിനെതിരെ Academic ബഹിഷ്കരണത്തില്‍ പങ്കുചേര്‍ന്നു. "പാലസ്തീന്‍ ഭൂമി ഇസ്രായേല്‍ കൈയ്യേറുന്നതിലും സഹിക്കാന്‍ പറ്റാത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നതിലും തങ്ങള്‍ക്ക് അതിയായ വ്യസനമുണ്ട്" എന്നവര്‍ പ്രസ്ഥാവന നടത്തി. അവര്‍ ഇനി ഇസ്രായേല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ ഇസ്രായേലില്‍ പോകുകയോ ചെയ്യില്ല. കൈയ്യേറിയഭൂമിയിലെ ഇസ്രായേലിന്റെ അതിക്രമങ്ങളുടെ പ്രതികരണമായാണ് ഈ പ്രവര്‍ത്തി. ഇസ്രായേല്‍ സൈന്യം 60 പാലസ്തീന്‍കാരെ വധിച്ചു. 10 ഇസ്രായേലികളും കൊല്ലപ്പെട്ടു.
1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014
കഴിഞ്ഞ വര്‍ഷം പാലസ്തീന്‍കാര്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ചു. 1967 ന് ശേഷം ഏറ്റവും അധികം പാലസ്തീന്‍കാര്‍ മരിച്ച വര്‍ഷമാണ് കഴിഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ Office for the Coordination of Humanitarian Affairs ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2,314 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 17,125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. Fragmented Lives എന്ന പഠനം ഇസ്രായേലിന്റെ ജൂലൈ 7 - ഓഗസ്റ്റ് 26 വരെയുള്ള 50 ദിവസത്തെ ഗാസ ആക്രമണത്തില്‍ 1,492 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 551 കുട്ടികളും … Continue reading 1967 ന് ശേഷം പാലസ്തീനിലെ ഏറ്റവും ദാരുണമായ വര്‍ഷമായിരുന്നു 2014
2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്
കഴിഞ്ഞ വേനല്‍കാലത്ത് ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്ത്യങ്ങളും മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങളും ചെയ്തു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. "സാധാരണ ജനങ്ങളുടെമേല്‍ വിശ്രമമില്ലാതെ വലിയതോതിലുള്ള ബോംബാക്രമണം ... സാധാരണ ജീവിതത്തെ അവഗണിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ്" എന്നായിരുന്നു ഗാസ നഗരമായ റാഫയില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ വിവരണം. ഐക്യരാഷ്ട്രസഭയുടെ മുമ്പത്തെ റിപ്പോര്‍ട്ടു് ഇസ്രായേലും പാലസ്തീനും 2,200 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ഇസ്രായേല്‍ പക്ഷത്ത് 73 പേര്‍ കൊല്ലപ്പെട്ടു. അതില്‍ … Continue reading 2014 ലെ ഗാസ ആക്രമണത്തില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റകൃത്ത്യങ്ങള്‍ക്ക് ശക്തമായ തെളിവുകളുണ്ട്



